Monday, 8 November 2010

ഒരു തുലാമാസ മഴയത്തെ അവധിക്കാലം


തുലാ വര്‍ഷം തകര്‍ത്തു പെയ്യുകയാണ്. ഇന്നലെത്തെ പോലെ ഇന്നു പക്ഷെ ഇടിമിന്നലിന്റെ അകമ്പടിയില്ല.മഴക്കാറിന്റെ ഇരുട്ടും.
നല്ല തെളിഞ്ഞ അന്തരീക്ഷത്തില്‍ മഴ സംഗീതം പൊഴിക്കുന്നത് പോലെ. അല്ലെങ്കിലും മഴ ശരിക്കുമൊരു സംഗീതം തന്നെയാണ്. ആര്‍ദ്ര പ്രണയത്തിന്റെ ഗസല്‍ ശീലുകള്‍......

മഴയുടെ ശക്തി കുറഞ്ഞെങ്കിലും കൂട്ടിനെത്തിയ ഇളം കാറ്റിന്റെ നനുത്ത തണുപ്പ് ശരീരത്തെ മാത്രമല്ല മനസ്സിനെയും  ഒരുപോലെ കുളിരണിയിച്ചു.നാട്ടിലെത്തിയിട്ട് രണ്ടു ദിവസമായിയെങ്കിലും മഴകാരണം ശരിക്ക് ഒന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മഴയുടെ  സൌന്ദര്യം ആസ്വദിച്ച് പൂമുഖത്ത് തന്നെ കൂടി.അപ്പുറത്തെ വിജയ ഏടത്തിയുടെ വീട്ടിലെ റേഡിയോയിലൂടെ മുഹമ്മദ് റാഫിയുടെ മാസ്മരിക ശബ്ദം മഴ യുടെ ശബ്ദത്തെയും തോല്‍പ്പിച്ച് കാതുകളിലെത്തുന്നു.  " ഓഹ് ..ദുനിയാകേ രഖ് വാലേ.............."

"ചായ വേണോ...?" പിന്നില്‍ നിന്ന് ശ്രീമതിയുടെ  ശബ്ദം .
"കിട്ടിയാല്‍ കുടിക്കാമായിരുന്നു." എന്റെ മറുപടി കേട്ടതും അവള്‍ അടുക്കളയിലേക്കു നടന്നു
മഴ വീണ്ടും കനത്തു. മഴക്കാറുകള്‍ അന്തരീക്ഷത്തിനു ഇരുണ്ട ചായം പൂശി. കാറ്റിനു വീണ്ടും ശക്തി കൂടി.മുറ്റത്തെ തെങ്ങുകളും മരങ്ങളും ആടിയുലയുന്നു. ഇടിയുടെ ശബ്ദം കേട്ടിട്ട് പേടിച്ചിട്ടാകാം അകത്തു പാവക്കുട്ടിയുമായി കളിച്ചുകൊണ്ടിരുന്ന എന്റെ അഞ്ചു വയസ്സുകാരി മോള്‍  ഓടി വന്നു എന്റെ മടിയില്‍ കയറി.അവളെ മടിയില്‍ വെച്ചിരിക്കുമ്പോള്‍ എന്റെ മനസ്സ് എന്റെ കുട്ടിക്കാലത്തെ കുറിച്ചോര്‍ത്തു. ഈ പ്രായത്തില്‍ മഴനനഞ്ഞ് നടന്ന കുട്ടിക്കാലം...എന്റെ പ്രൈമറി സ്കൂള്‍ കാലം ...
ഒന്ന് മുതല്‍ നാല് വരെ പഠിച്ച മൂല്യരുടെ സ്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന ചെമ്മാട് കാനറാ ബാങ്കിന്റെ മുന്‍വശത്ത് ഉണ്ടായിരുന്ന , തൃക്കുളം എല്‍ .പി സ്കൂള്‍. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ തള്ളി തകര്‍ച്ചയില്‍ ഇന്നു ഇല്ലാതെയായ ആ പഴയ സ്കൂള്‍. അവിടെ കൂടെ പഠിച്ച ശുകൂര്‍ , ജാഫ്ഫര്‍, സൈതലവി .........അവരൊക്കെ ഇപ്പൊ ജീവിതം തുഴഞ്ഞു എതെങ്കലും കരയിലെത്തിയിട്ടുണ്ടായിരിക്കാം.
രാജാമണി ടീച്ചര്‍, അംബിക ടീച്ചര്‍, സൈനബ ടീച്ചര്‍ , സലിം മാസ്റ്റര്‍, കുമാരന്‍ മാസ്റ്റര്‍ ........
മനസ്സില്‍ ഓര്‍മ്മകള്‍ ഓളമിട്ടു കൊണ്ടിരുന്നു .മടിയിലിരുന്നു മോള്‍  എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.
അംബിക ടീച്ചര്‍ക്ക് കുട്ടികളോട് ഒരു പ്രത്യേക വാല്‍ത്സല്യമായിരുന്നു.ഇന്നും എവിടെ എങ്ങിനെ കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ പറ്റുന്ന എന്റെ പ്രിയപ്പെട്ട ടീച്ചര്‍ . ഇപ്പൊ എവിടെയാണാവോ ..?

"എന്താ മഴയും കണ്ടു ആലോചിക്കുന്നത് ? ". കയ്യില്‍ ആവി പറക്കുന്ന കട്ടന്‍ ചായയുമായി മുന്നില്‍ ഭാര്യ.
"ഒന്നുമില്ല .ഇങ്ങിനെ മഴയും നോക്കിയിരിക്കാന്‍ നല്ല രസം". ചായ ഒന്ന് മോന്തിക്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു
"മഴ നോക്കിയിരിക്കാന്‍ എന്താപ്പോ ഒരു രസം ?" അവള്‍ക്കു സംശയം .
"എന്നും മഴ കാണുന്ന നിന്നോട് അത് പറഞ്ഞാല്‍ മനസ്സിലാകില്ല മോളെ "
"ശരിയാ ..നിങ്ങള്ക്ക് ഗള്‍ഫില്‍ മഴ കിട്ടാറില്ലല്ലോ അല്ലേ ...?" അവള്‍ വീണ്ടും കിച്ചനിലേക്ക് നടന്നു.

ഗള്‍ഫില്‍ എവിടെ മഴ? പ്രത്യേകിച്ച് അബുദാബിയില്‍ ... യു. എ .ഇ യില്‍ മഴ വന്നാല്‍ തന്നെ അതു അല്‍ഐന്‍ , ഷാര്‍ജ ,തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും. ഞങ്ങള്‍ അബുദാബിക്കാര്‍ക്ക് അതു എന്നും കിട്ടാക്കനിയാണ്.

പുറത്തു മഴ പിന്നെയും പെയ്തുകൊണ്ടേയിരുന്നു.മഴയ്ക്ക് കൂട്ടുകൂടാനായി ഇടിയും മിന്നലും.

45 comments:

 1. മഴ കഥ നന്നായി അടുത്തത് എന്നാ?..

  ReplyDelete
 2. ചെമ്മാട് എന്റെയും കുടിയാണ്
  ശരിക്കും മഴ ആസ്വദിച്ച് ലളിതമായ ഭാഷ മഴക്കും എഴുത്തിനും മികവു നല്‍കി .
  എന്നെങ്കിലും ഒരു മഴക്കാലം ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിപ്പിച്ച പോസ്റ്റിനു അഭിനന്ദനങ്ങള്‍ .

  ReplyDelete
 3. മഴയെപ്പറ്റി എഴുതിയത് എവിടെക്കണ്ടാലും എന്തെങ്കിലും കുറിക്കാന്‍ തോന്നും.
  അതാണ്‌ മഴ..
  നമ്മെ മോഹിപ്പിക്കുന്ന,ആശിപ്പിക്കുന്ന,മനസ്സ് തണുപ്പിക്കുന്ന എന്തൊക്കെയോ ആണ് മഴ..
  നല്ല എഴുത്ത്.

  ReplyDelete
 4. @haina
  നന്ദി മോളെ
  അടുത്തത് പണിപ്പുരയിലാണ്
  @ sabi bava
  അഭിപ്രായത്തിനു നന്ദി
  "ചെമ്മാട് എന്റെയും കൂടിയാണ് " ???????????
  @ mayflowers
  അഭിപ്രായത്തിനു നന്ദി ഇത്താ
  ബ്ലോഗില്‍ പുതിയയാലാണ്
  ഈ അഭിപ്രായം വഴിയാണ് ഇത്തയുടെ ബ്ലോഗിലെത്തിയത്

  ReplyDelete
 5. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 6. ഒരു മഴക്കാലം, അത് ശരിക്കും ഇവിടെ ആസ്വദിച്ചു.

  ReplyDelete
 7. നല്ല ഭാഷയാണ്‌.
  ധാരാളം എഴുതൂ. പുതിയ പോസ്റ്റിടുമ്പോൾ അറിയിക്കാൻ മറക്കരുത്.

  get a script from feedburner and add a gadget so that we can subscribe your new posts through email.

  ആശംസകൾ

  ReplyDelete
 8. ഞാന്‍ പഠിച്ചത് പി.എസ്.എം.ഒ കോളേജില്‍ ആയിരുന്നു.അതിനാല്‍ ചെമ്മാടിനെപറ്റി നന്നായറിയാം.മഴ ഇഷ്ടപ്പെട്ടു.

  ReplyDelete
 9. Avasanikkathirikkatte...!

  Manoharam, Ashamsakal...!!!

  ReplyDelete
 10. @shree,jishad,areekkodan,sabu,shreekumar
  അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി

  ReplyDelete
 11. നല്ല ശൈലി ...തുടരുക ..തുടരണം ..ആശംസകള്‍

  ReplyDelete
 12. ചെമ്മാടന്‍ മഴ പെയ്ത്ത് തുടരട്ടെ... ആശംസകളോടെ,

  ReplyDelete
 13. @sideeq ikka, oru nurung, rasheed ,umesh
  അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി

  ReplyDelete
 14. മഴമേഘങ്ങൾ അടുക്കുകളായി ആകാശത്ത്…..
  മഴ അനുഭവം കൊള്ളാം
  മഴയെ ഞാനും സ്നേഹിക്കുന്നു
  പ്രളയത്തെ അല്ല, സംഗീതമാകുന്ന മഴയെ.

  ReplyDelete
 15. എന്‍റെ ഉപ്പ നേരത്തെ ഇവിടെ എത്തിയിട്ടുണ്ടല്ലോ...പരിചയം ഉണ്ടോ? ഫേസ്ബുക്കില്‍ കമ്മന്റ് കണ്ടാണ് ഞാന്‍ ഇങ്ങിട്ടെതിയത്..പിന്നെ പൊട്ടക്കാ..എന്ന് വിളിച്ചത് ക്ഷമിക്കണം ട്ടോ..ഓര്‍മ്മകളുടെ തിരനോട്ടം നന്നായി ...

  ReplyDelete
 16. അറേബ്യന്‍ പ്രവാസികളുടെ എക്കാലത്തെയും ഗ്രിഹതുരത്വമാണ് മഴ..
  നല്ല അവതരണം..തുടരുക..

  ReplyDelete
 17. mazha...mazha...nalla chithrangalum varikalum... mazhayude bangi ivide nirayunnu.

  ReplyDelete
 18. നല്ലൊരു മഴ വര്‍ണ്ണന, പിന്നെ കുട്ടികാലത്തെ സ്കൂള്‍ വിവരണം വല്ലാത്തൊരു ഫീലിംഗ് ഉണ്ടാക്കി. Best wishes.....

  ReplyDelete
 19. മഴയത്ത് കോലായില്‍ ഇരുന്നുള്ള ഈ വിവരണം ശരിക്കും എന്നെയും പിടിച്ചിരുത്തി. മഴയില്‍ കുതിര്‍ന്ന ഒരു വെക്കേഷന്‍ നേരുന്നു !

  ReplyDelete
 20. ഇനിയും നാട്ടുവിശേഷങ്ങൾ പ്രതീക്ഷിക്കുന്നു. മഴ പെയ്യട്ടെ,
  പിന്നെ എന്റെ നാട്ടുവിശേഷം

  ഇവിടെ വന്ന്
  വായിക്കാം

  ReplyDelete
 21. മഴ പെയ്യുമ്പോള്‍ തനിച്ചിരുന്നു ആസ്വദിക്കുന്നത് ഒരു സുഖം ആണ് ... പലപ്പോഴും പല ഓര്‍മകളും മനസിലേയ്ക്ക് ഓടിയെത്തും ....

  ReplyDelete
 22. എന്റെയും ഓര്‍മ്മകളില്‍ ഒരുപാട് ആവേശം നിരക്കുന്ന ഒന്നാണ് മഴ.
  നല്ല ഭംഗിയുള്ള എഴുത്ത് ഇസ്മായീല്‍. ആശംസകള്‍

  ReplyDelete
 23. I am also a teacher, it is a most remarkable one for a teacher to read such an experience. OH! dear you are great.

  ReplyDelete
 24. എഴുത്ത് നന്നായിരിക്കുന്നു.. മഴയെ കുറിച്ച് എത്ര എഴുതിയാലും അവസാനിക്കില്ല.. മഴ നനയുന്നത് പോലെ തന്നെ മഴയെ കുറിച്ച് എഴുതാനും ,വായിക്കാനും ,സുഖമാണ്...

  ഓര്‍മകള്‍ നന്നായി എഴുതി.

  ബീവിയുടെ ചോദ്യം കൊള്ളാം എന്താപ്പോത്ര കാണാന്‍ മഴ... എന്നും മഴ കാണുന്നവര്‍ക്ക് എന്ത് മഴ.....
  ...........................................


  ഇനി ഒരു ബോറന്‍ തമാശ

  “ അല്ല പഹയാ മഴ ഇത്ര ഇഷ്ടമാണെങ്കില്‍ കുറച്ച് പൊതിഞ്ഞു കൊണ്ട് വന്നുകൂടായിരുന്നോ.. ഗള്‍ഫില്‍ക്ക് പോരുമ്പോള്‍“

  ReplyDelete
 25. Mayflowers പറഞ്ഞത് തന്നെ. മഴകണ്ടാല്‍.....

  ഇന്ന് ആദ്യമായി വന്നതേയുള്ളൂ, ഒത്തിരിയൊത്തിരി തിരക്കുള്ള സമയം. പിന്നെ ബാക്കിയൊക്കെ പറയാം.

  ReplyDelete
 26. @jubairiya, am sadiq,junaith,sujith,elayodan,ozhaakkan,salim ikka,mini chechi,ozhaakkan ,cheruvaadi അഭിപ്രായങ്ങള്‍ ക്ക് വളരെ അധികം നന്ദി
  @ nena
  നിനക്കുള്ള മറുമൊഴി ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്
  @ mangala
  a pecial thanks teacher
  @hamza kka
  പൊതിഞ്ഞു കൊണ്ടുവന്നതൊക്കെ പെട്ടന്നു തീര്‍ന്നു പോയതോണ്ടാ

  ReplyDelete
 27. @@
  മഴ നനഞ്ഞ അനുഭവമായി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍. ഒരു മഴ ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്!

  (കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത് കണ്ണൂരാണ്. അതാണ്‌ mayflowersന്‍റെ കമന്റിലും മഴ പെയ്തത്)

  **

  ReplyDelete
 28. മഴ കൊള്ളാം. വീണ്ടും മഴ നനയാന്‍ വരാം

  ReplyDelete
 29. നല്ല മഴ...ശരിക്കങ്ങട്ട് പെയ്യട്ടെ...കാറ്റും കോളുമായി ശരിക്ക് പെയ്താല്‍ ബൂലോകര്‍ക്ക് ആസ്വദിക്കാമല്ലോ..ആശംസകള്‍.

  ReplyDelete
 30. കൊലുസ് വഴി മഴ കാണാന്‍ വന്നത് ആണ്..
  ആ ലിങ്ക് കിട്ടുന്നില്ല.പിന്നെ ഹോം പേജ്
  തപ്പി..വീണ്ടും കാണാം കേട്ടോ..

  ReplyDelete
 31. ഇത് വായിച്ചപ്പോ ശരിക്കും മഴ നനഞ്ഞോന്നൊരു സംശയം...
  നന്നായി എഴുതി.

  ReplyDelete
 32. @ kannooraan,അഭോഇപ്രായ പ്രകടനത്തിന് വളരെ അധികം നന്ദി
  nb :ഈ ചിറ പുഞ്ചി എന്ന് പറയുന്നത് കന്നൂരിനാണ് അല്ലെ ?
  @kusum, hifsul, ete lokam ,ismail
  നന്ദി വീണ്ടും വരിക

  ReplyDelete
 33. നല്ല മഴ.....
  ഞാന്‍ എ ആര്‍ നഗര്‍ സ്വദേശിയാണ്. തിരൂരങ്ങാടി ഓറിയന്റല്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്..

  ReplyDelete
 34. പറഞ്ഞു തീരാത്ത ഭംഗിയുണ്ട് മഴയ്ക്ക്
  അതിന്‍റെ ആരവം ഏതു മനസ്സിലും
  തണുപ്പ് പുതപ്പിക്കും

  ReplyDelete
 35. നന്നായി എഴുതിയിട്ടുണ്ടല്ലോ ....അസ്സലായി ഈ മഴക്കുറിപ്പ് .:)

  ReplyDelete
 36. പോസ്റ്റ് മുന്‍പ് വായിച്ചിരുന്നു...കമന്റാന്‍ പറ്റിയില്ല
  മഴ നനഞ്ഞു പനി പിടിച്ച് കിടപ്പിലായിരുന്നു...
  നല്ല അവതരണം...

  ReplyDelete
 37. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി
  നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ ഊര്‍ജം

  ReplyDelete
 38. ബൂ ലോകത്തെ പ്രശസ്തരുടെ ഇടയില്‍ ഇവിടെ കമന്റ് ഇടാന്‍ ഉള്ള യോഗ്യത ഒന്നും എനിക്കില്ല. ഇപ്പോഴും തപ്പി പിടിച്ചു നീങ്ങുന്ന നമ്മള്‍ എല്ലാം. ആദ്യ പോസ്റ്റിനു 40 കമന്റ്. ഭാഗ്യവാന്‍. എങ്കിലും വിളിച്ചിട്ട് വന്നില്ലെങ്കില്‍ പിന്നെ അഹങ്കാരം എന്ന് കരുതില്ലേ. തുടക്കം നന്നായി.
  മഴയില്‍ നിന്ന് തന്നെ ആകുമ്പോള്‍, ഒരു ടെസേമ്ബെരിന്റെ തണുപ്പ്. മഴ പെയ്തൊഴിഞ്ഞ പ്രഭാതം പോലെ, സുന്ദരമായ എഴുത്ത്. ഒഴുക്കും ഉണ്ട്. ഈ ശൈലി തുടരുക.
  ഒരുപാട് ഉയരട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 39. അഭിനന്ദനങ്ങളും ആശിര്‍വാദങ്ങളും അളവറ്റു ഏറ്റുവാങ്ങിയ എന്റെ ചെമ്മടിനു ,
  അല്പം വൈകിയാന്നെത്തിയതെങ്കിലും ഈ പൂചെണ്ടിന്റെ പരിമളം ഒട്ടും നഷ്ട്ടപ്പെട്ടിരിക്കില്ല എന്നുതന്നെ കരുതട്ടെ
  കന്നൂരന്റെയും ,മുല്ലയുടെയും, ഒക്കെ പടയോട്ടത്തില്‍ പടവാളും, പരിജയുമായി ചെമ്മടിന്റെ വിരിമാറില്‍ നിലയുറപ്പിച്ച വീര സുഹുര്‍തെ......
  നിനക്കെന്റെ അകമഴിഞ്ഞ വിജയാശംസകള്‍

  ReplyDelete
 40. oru mazha nananja sukham..

  ReplyDelete

വിമര്‍ശന്മായാലും തുറന്ന അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.