Monday, 27 December 2010

ലീഡര്‍ക്ക് ഇനി നമുക്ക് മാപ്പ് കൊടുത്തൂടെ...

ശ്രീ കരുണാകരന്റെ മരണത്തോടെ കേരള രാഷ്ട്രീയ നേതൃത്വത്തിലെ കാരണവരെ മലയാളിക്ക് നഷ്ടപ്പെട്ടു.മിമിക്രികാണിക്കാനും കോമെഡി കളിക്കാനും കാര്‍ട്ടൂണ്‍ വരക്കാനും നമുക്കിനി ആ കരുണാകര ബ്രാന്‍ഡ്‌ ചിരിയില്ല. പ്രസിദ്ധമായ ആ ഗുരുവായൂര്‍ സന്ദര്‍ശനവും നിലച്ചു .

                                ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക ലീഡര്‍ ,കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ ചാണക്യന്‍ തുടങ്ങി മാധ്യമങ്ങളും അനുയായികളും ചാര്‍ത്തിക്കൊടുത്ത പല വിശേഷണങ്ങള്‍ക്കുപരി കുറെ വിവാദങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും മലയാളി അടുത്തറിഞ്ഞ നേതാവ്.തന്റെ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ അധികാരത്തിന്റെ സ്വാപാനങ്ങള്‍ ചവിട്ടിക്കയറിയ ലീഡറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു കോണ്‍ഗ്രസ്‌ വിട്ട്,ഡി.ഐ.സി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം.ഒരു പക്ഷെ ലീഡറുടെ ഏക പിഴച്ച തീരുമാനവും ഇതായിരിക്കാം.താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രമാണങ്ങളെക്കാള്‍ വലിയ പുത്രവത്സലനായ ഒരു പിതാവിന്റെ മനസ്സ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ ഒരു തീരുമാനമെടുപ്പിച്ചതിനു പിന്നിലുണ്ടായിരിക്കാം.

                    എന്തായാലും കോണ്‍ഗ്രസ്സിലേക്ക് മടങ്ങി വന്ന കരുണാകരന്റെ അന്ത്യം  പക്ഷെ അര്‍ഹിക്കപെട്ട പരിഗണനകിട്ടാതെയോ എന്ന സംശയം മാത്രം ബാക്കി. മടങ്ങി വരവിനു ശേഷം  കരുണാകരന്‍ ഒരു ഗവര്‍ണര്‍ പദവിക്ക് വേണ്ടി ഡല്‍ഹിയില്‍ കയറിയിറങ്ങിയിരുന്നു.ഒരു കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യത കല്പിക്കപ്പെട്ട ഏഴു പേരുകളില്‍ ഒരാളായ, രാജീവ്‌ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം അനാഥമായ കോണ്‍ഗ്രസ്‌  നേതൃത്വത്തിലേക്ക് സീതാറാം കേസരിയെ കൊണ്ടുവരാനുള്ള തീരുമാനമെടുക്കാന്‍ മുഖ്യകാരണക്കാരനായ ഒരു ദേശീയ നേതാവിന്റെ ദയനീയത അവസാന കാലഘട്ട ത്തിലെ ഈ ദല്‍ഹി യാത്രകളില്‍ നമുക്ക് കാണാമായിരുന്നു. ഗവര്‍ണര്‍ പദവി കിട്ടില്ലെന്നുരപ്പായപ്പോള്‍,പുത്രനെ തിരിച്ചു പാര്ട്ടിയിലെത്തിക്കാനുള്ള  ശ്രമമായിരുന്നു പിന്നീട്.ആ  ആഗ്രഹവും ബാക്കിവെച്ചു രാഷ്ട്രീയ കാരണവര്‍ പടിയിറങ്ങി. കോണ്‍ഗ്രസ്‌ നേതൃത്വം ഇനി എങ്കിലും ആ ആഗ്രഹം നിറവേറ്റുമെന്നു നമുക്ക് പ്രത്യാശിക്കാം.

                       പലപ്പോഴും വിവാദങ്ങള്‍ നിറഞ്ഞ  തന്റെ രാഷ്ട്രീയ ജീവിതത്തില്‍,ആരോപണങ്ങളും ഒരുപാട് കേട്ടിട്ടുള്ള ഒരു നേതാവാണ്‌ കരുണാകരന്‍ . ഇതില്‍ പ്രധാനപെട്ടതായിരുന്നു പാമോയില്‍ അഴിമതി കേസും,രാജന്‍ കൊലപാതകവും.എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ മരണവും, ഈച്ചരവാര്യര്‍ എന്ന അച്ഛന്റെ ദുഖവും മലയാളി ഒരിക്കലും മറക്കില്ല. ഇത് ഒരിക്കലും മറക്കാന്‍ പറ്റാത്ത തെറ്റ് തന്നെ. നഷ്ട പെട്ടവരുടെ വേദന നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ അറിയൂ .പക്ഷെ ലീഡറുടെ മരണത്തിനു ശേഷം നടന്ന ടെലി വിഷന്‍ ന്യൂസ്‌ ചര്‍ച്ചകളിലും,സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ ചില കമന്റ്‌ ബോക്സുകളിലും ഇപ്പോഴും പലരും രാജന്‍ മരണം സജീവമായി ചര്‍ച്ച ചെയ്യുന്നു. രാജന്‍ കൊലപാതകം  കരുണാകരന് മരണം പോലും മാപ്പുകൊടുക്കാത്ത തെറ്റോ ?. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ നൂറു കണക്കിന് ആളുകളുടെ ജീവന്‍ പൊലിഞ്ഞിട്ടുള്ള നമ്മുടെ സംസ്സ്ഥാനത്തു കരുണാകരനെ മാത്രം കല്ലെറിയുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നില്ല.വിദ്യാര്‍ഥികളുടെ  മുന്നിലിട്ട് പോലും അദ്ധ്യാപകനെ വെട്ടിക്കൊലചെയ്ത ക്രിമിനലുകള്‍ വാഴുന്ന നാട്ടില്‍ ഒരു കരുണാകരന്‍ മാത്രം വേട്ടയാടപ്പെടുന്നത് എന്ത് കൊണ്ടു ? പാപികള്‍ വാഴുന്ന നാട്ടില്‍  നമ്മളില്‍ നിന്ന് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ !.
                   ഒരിക്കല്‍ കൂടി അടിവരയിട്ടു പറയട്ടെ രാജന്‍ മരണം നീതീകരിക്കാന്‍ പറ്റാത്ത കുറ്റം തന്നെ. പക്ഷെ  നെക്സല്‍ സമരം ശക്തമായി അടിച്ചമര്‍ത്താന്‍ കരുണാകരന്‍ അന്ന് ശ്രമിച്ചിരുന്നില്ലെന്കില്‍ ഒരു പക്ഷെ ഇന്ന് കേരളം,നെക്സല്‍ മാവോയിസ്റ്റ് സമരങ്ങള്‍ മൂലം പൊറുതി മുട്ടുന്ന ബംഗാളിനെപ്പോലെ ,ജാര്ഖണ്ടിനെ പ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ ഭീകര ഭൂമിയായേനെ. ഉത്തരേന്ത്യയില്‍ നക്സല്‍ ആക്രമണം മൂലം മക്കളുടെ ജീവന്‍ നഷ്ടപ്പെടുന്ന അനേകം അച്ഛനമ്മമാരുടെ കണ്ണീരിനു മുന്‍പില്‍ കരുണാകരനെ നമുക്ക് വെറുതേ വിട്ടുകൂടെ  ...?.ആ അച്ഛനമ്മ മാരുടെ കണ്ണുനീരും ഈച്ചരവാര്യരുടെ കണ്ണുനീരിന്റെ കൂടെ നമുക്ക് ചേര്‍ത്തു വെച്ചൂടെ...?
                 

44 comments:

 1. ഒരിക്കല്‍ കൂടി അടിവരയിട്ടു പറയട്ടെ രാജന്‍ മരണം നീതീകരിക്കാന്‍ പറ്റാത്ത കുറ്റം തന്നെ. പക്ഷെ നെക്സല്‍ സമരം ശക്തമായി അടിച്ചമര്‍ത്താന്‍ കരുണാകരന്‍ അന്ന് ശ്രമിച്ചിരുന്നില്ലെന്കില്‍ ഒരു പക്ഷെ ഇന്ന് കേരളം,നെക്സല്‍ മാവോയിസ്റ്റ് സമരങ്ങള്‍ മൂലം പൊറുതി മുട്ടുന്ന ബംഗാളിനെപ്പോലെ ,ജാര്ഖണ്ടിനെ പ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ ഭീകര ഭൂമിയായേനെ. ഉത്തരേന്ത്യയില്‍ നക്സല്‍ ആക്രമണം മൂലം മക്കളുടെ ജീവന്‍ നഷ്ടപ്പെടുന്ന അനേകം അച്ഛനമ്മമാരുടെ കണ്ണീരിനു മുന്‍പില്‍ കരുണാകരനെ നമുക്ക് വെറുതേ വിട്ടുകൂടെ ...?.ആ അച്ഛനമ്മ മാരുടെ കണ്ണുനീരും ഈച്ചരവാര്യരുടെ കണ്ണുനീരിന്റെ കൂടെ നമുക്ക് ചേര്‍ത്തു വെച്ചൂടെ...?

  ReplyDelete
 2. ഇസ്മയില്‍ പറഞ്ഞതാണ്‌ ശരി; വിമര്‍ശകര്‍ ഇനിയെങ്കിലും ലീഡറെ വെറുതെ വിടട്ടെ.

  ReplyDelete
 3. നല്ല ഒഴുക്കോടെ എഴുതി. പക്ഷെ ഉള്ളടക്കത്തോട് ശക്തമായി വിയോജിക്കുന്നു.മരിച്ചവരെ കുറിച്ച് കുറ്റം പറയരുത് എന്നാണു ഇസ്ലാമിക നിലപാട്. എല്ലാരും മരണ ശേഷം മഹാനാകും. നമ്മള്‍ എതിര്‍ക്കുന്നത് കരുണാകരന്റെ നിലപാടുകളോടാണ്. അവ മരിച്ചോ എന്ന് ആലോചിക്കണം. എല്ലാര്ക്കും എല്ലാത്തിനും ന്യായീകരണങ്ങള്‍ ഉണ്ടാവും. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനും ഉണ്ടാവും ന്യായം. അമേരിക്കയ്ക്ക് അവരുടെ ഏതെന്കിലും ചെയ്തികള്‍ക്ക് ന്യായം ഇല്ലാതിരുന്നിട്ടുണ്ടോ ?

  പിന്നെ നക്സലിസം ഇല്ലാതാക്കിയത് കരുനാകരനല്ല എന്നാണ് എന്റെ അഭിപ്രായം. അത് സാമൂഹിക പ്രശ്നമാണ്. അടിച്ചമര്‍ത്തി ഇല്ലാതാക്കാം എന്നത് വ്യാമോഹമാണ്. കേരളത്തിലെ ഭൂപരിഷ്കരണവും അതിന്റെ ഫലമായ സാമൂഹിക സമത്വവുമോക്കെയാണ് നക്സലിസം ഇല്ലാതാവാന്‍ കാരണം. ഉത്തരേന്ത്യയിലും അടിച്ചമര്‍ത്തലിന് കുറവുണ്ടായിട്ടില്ല. ഇപ്പോഴും നടക്കുന്നു. പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്ത അവസ്ഥ ഉണ്ടാവുമ്പോള്‍ ആള്‍ക്കാര്‍ ഇത്തരം ഗ്രൂപ്പിലേക്ക് ആകൃഷ്ടരാകും.
  കരുണാകരനെ വെറുതെ വിടുക. പക്ഷെ അദ്ദേഹത്തിന്റെ തെറ്റായ നിലപാടുകളെ അങ്ങനെ വിട്ടുകൂടാ ..

  ReplyDelete
 4. അന്ന് നടന്നത്..ക്രൂരതയാണ് എങ്കിലും..അത് കരുണാകരന്റെ മാത്രം ബുദ്ദി ആയിരുന്നില്ല ..ഉദ്യോഗസ്ഥര്‍ ആണ് ആന്നും ഇന്നും നമ്മെ ഭരിക്കുന്നത് അല്ലെ?..അന്ന് ഒരു വടി കിട്ടി രാജന്റെ പേരില്‍ അത് എല്ലാവരും ,,സ്വന്തം പാര്‍ട്ടിക്കാര്‍ വരെ മുതലെടുത്ത് എന്ന് വേണം കരുതാന്‍ എന്തേ..ഇനി വിടാം എന്ന് പറഞ്ഞാല്‍.എന്ന് ബാബരി മസ്ജിദ്‌ പധനം ഒര്കുന്നുവോ അന്ന് നര സിംഹ രാവിവിനെയും ഓര്‍മിക്കും എന്നത് പോലെ .എന്ന് അടിയന്തിരാവസ്ഥയെ ഒര്മിക്കുന്നുവോ അന്നും ഈ രാജനും ഓര്‍മയില്‍ വരും ..

  ReplyDelete
 5. ഡി ഐ സി ഒരു തെറ്റായ തീരുമാനമെന്ന് എനിക്കഭിപ്രായമില്ലാ... ഒരു പക്ഷെ, ഇടതു പാളയത്തില്‍ പ്രാധിനിധ്യം ലഭിച്ചിരുന്നു എങ്കില്‍, കേരളത്തിലെ ഒരു പ്രബല കക്ഷിയായി അത് മാറിയേനെ എന്ന നിരീക്ഷണമാണ് എനിക്കുള്ളത്...

  രണ്ടാമതായി പറയുന്ന, രാജന്‍ വധക്കേസും ഈച്ചരവാര്യരുടെ രോദനവും ഒക്കെ... 'നക്സല്‍ ഭീഷണി' { എനിക്കതൊരു ഭീഷണിയായി അനുഭവപ്പെടുന്നില്ല.. കാരണം, അവരുടെ അസംതൃപ്തിക്ക് കാരണം ഞാന്‍ ഉള്‍കൊള്ളുന്ന സമൂഹം തന്നെയാണ്. യഥാര്‍ത്ഥത്തില്‍, രാജ്യത്തെ ഭരണ വര്‍ഗ്ഗത്തിന് മാത്രമേ അതൊരു ഭീഷണിയായി കരുതാന്‍ ഒക്കൂ...} എന്നതിനോട് കൂട്ടി കെട്ടി സാമാന്യവത്കരിക്കുന്നത് നീതിനിഷേധനത്തിന് ഇരയാക്കപ്പെട്ട ഒരു പിതാവിനോടും അകാലത്തില്‍ മരണപ്പെട്ട {വധിക്കപ്പെട്ട} ഒരു മകനോടും കാണിക്കുന്ന ക്രൂരതയാണ്. എന്ത് കാരണത്തിന്‍റെ പേരിലായാലും അതനുവദിക്കപ്പെട്ടു കൂടാ.. അത് നീതികേടാണ്‌. ഇവിടെ, ലീഡര്‍ അടക്കം വരുന്ന അന്നത്തെ ഭരണകൂടം വിചാരണ ചെയ്യപ്പെട്ടെ മതിയാകൂ...

  എന്നാല്‍, നേരത്തെ പറഞ്ഞ കോണ്ഗ്രസ് പാര്‍ട്ടിയുടെ നിലപാടില്‍ താങ്കളോട് ഞാനും യോജിക്കുന്നു. കാരണം, നേരത്തെ കോണ്ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷ മുന്നണിക്ക്‌ എതിരില്‍ ഇടതു പാളയത്തില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ച എ കെ ആന്റണി അടക്കം വരുന്ന നേതാക്കളെ പിന്നീട് ഇന്ന് കാണുന്ന തരത്തില്‍ പരിഗണിച്ച കോണ്ഗ്രസ് പാര്‍ട്ടിക്ക് കരുണാകരനെയും അദ്ദേഹത്തിന്‍റെ മകനെയും പരിഗണിക്കാനുള്ള വിശാലത പ്രകടിപ്പിക്കാമായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുമുള്ളത്. ആ ഒരു വിഷയത്തില്‍ മാത്രം ഞാന്‍, താങ്കളോട് യോജിക്കുന്നു.

  ReplyDelete
 6. കേരള രാഷ്ട്രീയത്തില്‍ കെ കരുണാകരന്‍ എന്ന തന്ത്രജ്ഞാന്റെ സ്ഥാനം എത്ര എഴുതിയാലും ഒട്ടും കുറയില്ല .അത് പല ഘട്ടങ്ങളില്‍ കേരളം അനുഭവിച്ചരിഞ്ഞതാണ് ..രാജന്‍ സംഭവം ഇതൊരു രാഷ്ട്രീയ നേതാവിന്റെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് . അത് വൈകാരികമായത് കൂടുതലും മീഡിയ അത് സജീവമാക്കി നില നിര്‍ത്തി വായനക്കാരെ കയ്യിലെടുത്തത് കൊണ്ടാണ് ...അത് കൊണ്ടൊന്നും മായുന്നതല്ല കരുണാകരന്റെ സംഭാവനകള്‍ . കെ .എം മാണി പറഞ്ഞത് പോലെ ലീഡര്‍ കിംഗ്‌ മേകര്‍ ആയിരുന്നു ...ഒപ്പം ചടുലമായി ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുന്ന കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വം നേതാക്കളില്‍ ഒരാളും..

  ReplyDelete
 7. മരണം ജീവിതത്തിന്റെ അവസാനത്തേതാണ്‌ ,പരിപൂര്‍ണത ആണ് .....
  ജീവിതത്തില്‍ വഞ്ചന സാധ്യം,മരണത്തില്‍ അസാധ്യം ..... മരണം എല്ലാത്തിനെയും തുറന്നു കാട്ടുന്നു .....

  കേരളത്തിന്റെ ഭീഷ്മാചാര്യന്‍ ..... കേരളത്തിന്‌ തീരാ നഷ്ടം .....

  ആദരാഞ്ജലികള്‍

  ReplyDelete
 8. ഇസ്മയില്‍ എന്ത് വിചാരിച്ചുവോ അതിനു വിപരീതമായ് ചര്‍ച്ചകള്‍ ഇവിടെയും നടക്കുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

  ജനങ്ങളുടെ പള്‍സ്‌ അറിയുന്ന ഒരു ജനകീയ നേതാവ്, ലീഡര്‍ക്ക് ചേരുന്ന ഒരു വിശേഷണം അതാകും. ആ മായാത്ത പുഞ്ചിരി എന്നുമെന്നും നിലനില്‍ക്കും.

  നൂറില്‍ പരം MLA മാരുമായി അധികാരത്തില്‍ വന്ന കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ സത്യപ്രതിന്ജ ചടങ്ങിനെ മുള് മുനയില്‍ നിര്‍ത്തി, തെന്നല ബാലകൃഷ്ണ പിള്ളയുടെ കണീരോടെ KPCC പ്രസിടണ്ട് സ്ഥാനത്തുനിന്ന് മാറ്റി 'മുരളീധരന് കളിപാട്ടമായി KPCC പ്രസിടണ്ട് സ്ഥാനം പിടിച്ചു വാങ്ങി നല്‍കിയതാണ് ലീഡര്‍ക്ക് പറ്റിയ 'രാഷ്ട്രീയ' പിഴവ്. വിജയിച്ചു ഒരു ദിവസം പോലും ആ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്ത തെന്നലയുടെ കണ്ണീരിന്റെ ഫലമാണ് DIC രൂപീകരണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

  ReplyDelete
 9. പിണങ്ങുമ്പോള്‍,ഇണങ്ങിയാല്‍ മറക്കാവുന്നതെ പറയാവൂ..
  അന്ത്യ ഫലമാണ് ഒരു മനുഷ്യന്റെ ജീവിത ഫലം..
  കരുണാകരന്‍ കരുണാകരനായി ജീവിച്ചു മരിച്ചിരുന്നെങ്കില്‍
  കരുണാകരന്‍ ഒരിക്കലും മരിക്കാത്ത അരുണാകരനായെനെ..
  ആ കുതിപ്പായിരുന്നു എന്റെ മതിപ്പ്.
  ആ കുനിപ്പായിരുന്നു എന്റെ അവമതിപ്പ്..

  ReplyDelete
 10. തീര്‍ച്ചയായും നിങ്ങളുടെ ചിന്തകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നു ഇ അയ്യോപവത്തിനു
  കരിം കാലി കരുണാ കരുണാകരാ
  കാല്‍ത്തെഴുന്നെള്‍ക്കണ കരുണാകരാ
  മാസം ഒന്ന് തികയുന്ന മുന്ബേ
  ഗുരുവായൂര്‍ എത്തുന്ന കരുണാകരാ ................
  എന്നൊക്കെ ശത്രുക്കള്‍ വരെ പാടി പറയുന്ന ലീഡര്‍ ജി യോടെ അവസാന കാലത്ത് കരുണാമയനായ ഗുരുവായൂരപ്പന്‍ വരെ കരുണ കാണിച്ചില്ലെങ്കില്‍ അതിനുള്ള ഒരു കാരാണം പാമോയിലില്‍ മുക്കിയ ഒരു ഈച്ചര വാര്യാരുടെയ് ശാപ വാക്കുകളുടെ പരാതി ഗുരുവായൂരപ്പന്റെ നടയില്‍ നാടറിഞ്ഞു എത്തി എന്നുള്ളത് സത്യം വര്‍ഗ മൂരാച്ചി രാഷ്ട്രീയ ദുര്‍ ഭൂതങ്ങള്‍ എല്ലാം മക്കളേ സ്നേഹിച്ച അച്ഛന്‍ എന്ന് നാലാള്‍ കൂടുന്ന നാല്കവലകളില്‍ പനന്റെയ് പാട്ട് പോലെ പാടിയപോയും രാജനെ സ്നേഹിച്ച അപ്പന്റെ കണീര്‍ കാണാന്‍ ഒരു പുത്ര സൌഭാഗ്യം ഉണടായ തന്തയും ഇല്ലായിരുന്നു
  www.iylaserikaran.logspot.com

  ReplyDelete
 11. പത്തറുപത് കൊല്ലക്കാലം കേരളീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന 'ലീഡര്‍ക്ക്' ആദ്യമായി ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു! കരുണാകരനെന്ന രാഷ്ട്രീയ തന്ത്രജ്ഞനെ വിലയിരുത്തുന്നത്, അദ്ധേഹത്തിന്റെ ജീവിതകാലത്ത് അദ്ധേഹത്തെ ഇകഴ്‌ത്തിയും പുകഴ്‌ത്തിയും കാണിച്ച മാധ്യമങ്ങള്‍, അദ്ധേഹത്തിന്റെ വിയോഗത്തോടെ കാണിച്ച നിലപാടല്ല രാഷ്ട്രീയ-ജനാധിപത്യ കേരളം ​പിന്തുടരേണ്ടത്. കരുണാകരനെന്ന വെക്തിയെ (രാഷ്ട്രീയമായി)വിലയിരുത്തുമ്പോള്‍ അദ്ധേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലെ ശരിതെറ്റുകള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഇപ്പോഴുള്ള രാഷ്ട്രീയ നേത്രത്വത്തിനും വരുംകാല നേത്രത്വത്തിനും മാത്രകയാക്കേണ്ടതും, ഒഴിവാക്കപ്പെടേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്.വികസന കാര്യത്തിലും മറ്റു പ്രജാതല്‍പ്പര വിഷയങ്ങളിലും അദ്ധേഹം കാണിച്ച ഇച്ചാശക്തിയും, സമയക്രമവും അനുകരണീയമാണു. പൊതു വികാരത്തിനെതിരെ പൊലും ചിലപ്പൊഴെങ്കിലും കാര്‍ക്കശ്യ നിലപാടുകളെടുക്കുന്ന രീതി എന്തുകൊണ്ടും ഒഴിവാക്കപ്പെടേണ്ടതുണ്ട്. അത്തരം ​വിഷയങ്ങള്‍ ഇനിയുള്ളവരെങ്കിലും പിന്തുടരാതിരിക്കാന്‍ ആരോഗ്യകരമായി ചര്‍ചചെയ്യുന്നതും വിമര്‍ശിക്കപ്പെടുന്നതിനോടും യോജിക്കതിരിക്കാന്‍ തരമില്ല.എന്റെ വീക്ഷണത്തില്‍ (കോണ്‍ഗ്രസ്സിന്) പുറത്ത്നിന്നുള്ള ആക്രമണത്തേക്കാളും അദ്ധേഹത്തിനു പ്രതിരോധിക്കേണ്ടിവന്നത് അകത്തുനിന്നുള്ള ആക്രമണങ്ങളേയായിരുന്നു. തത്വാധിഷ്ടിത രഷ്ട്രീയത്തോടു പൊരുതി പ്രായോഗികരാഷ്ട്രീയത്തിലധിഷ്ടിതമായി കേരളത്തില്‍ കോണ്‍ഗ്രസ്സിനെ വളര്‍ത്തിയെടുത്തത് അദ്ധേഹത്തിന്റെ നേത്രപാടവംകൊണ്ടുതന്നെയാണ്.
  http://kadalass.blogspot.com/

  ReplyDelete
 12. സ്വന്തം മകനെന്തു പറ്റി എന്നറിയാതെ ജീവിതം മുഴുവന്‍ കരഞ്ഞ ഒരച്ഛന്റെ മരണമാണ് നാമിപ്പോള്‍ ഓര്‍ക്കേണ്ടത്... .മരണം ഉറപ്പാണെന്നു മനസിലായ അവസാനനാളുകളെങ്കിലും കരുണാകരന് അതേറ്റു പറയാമായിരുന്നു. രാജനെ എന്തു ചെയ്‌തെന്ന്..

  ReplyDelete
 13. എഴുത്ത് നന്നായി

  ReplyDelete
 14. കേരള രാഷ്ട്രീയത്തില്‍ ഭീഷ്മാചാര്യന്, ലീഡര്‍ , കിങ് മേക്കര്‍ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഒരാളേ ഉള്ളൂ.... അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യ ശാന്തിനേരുന്നു... രാജന്‍ വധക്കേസിനെ കുറിച്ചു ആധികാരികമായി പറയാന്‍ എനിക്കറിയില്ല... പിന്നെ ഡി ഐ സി യിലേക്കുള്ള പോക്കു , അതുപക്ഷെ എതിര്‍ ചേരിയില്‍ ചേര്‍ന്നു നിന്നിട്ടല്ലാതെ ഒരു മൂന്നാം മുന്നണിയായിട്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയിട്ടുണ്ടു...

  ReplyDelete
 15. വലതുപക്ഷ മുന്നണിക്ക്‌ എതിരില്‍ ഇടതു പാളയത്തില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ച എ കെ ആന്റണി അടക്കം വരുന്ന നേതാക്കളെ പിന്നീട് ഇന്ന് കാണുന്ന തരത്തില്‍ പരിഗണിച്ച കോണ്ഗ്രസ് പാര്‍ട്ടിക്ക് കരുണാകരനെയും അദ്ദേഹത്തിന്‍റെ മകനെയും പരിഗണിക്കാനുള്ള വിശാലത പ്രകടിപ്പിക്കാമായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുമുള്ളത്. ആ ഒരു വിഷയത്തില്‍ മാത്രം ഞാന്‍, താങ്കളോട് യോജിക്കുന്നു.

  ഞാനും!

  മരണം എല്ലാവരോടും നീതി കാണിക്കട്ടെ.
  എല്ലാരും തുല്യര്‍ അതിന്റെ സന്നിധിയില്‍.

  ReplyDelete
 16. ഏറേ പഴികേട്ട ഒരു നേതാവാണ് കരുണാകരന്‍ ...
  ഏതു പ്രതിസന്ധിയിലും തളരാതെ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചു വരാനുള്ള കഴിവ് അദ്ദേഹത്തിനു മരണം വരേയും കഴിഞ്ഞിട്ടുണ്ട് എന്നാണ് അഭിപ്രായം ...

  ഇസ്മായില്‍ പറഞ്ഞത് പോലെ പാപം ചെയ്യാത്തവര്‍ കല്ലെറിയുകായെണെങ്കില്‍ അദ്ദേഹത്തിനു നേരെ ഒരു ചെറുവിരല്‍ ചൂണ്ടാന്‍ പോലും ആര്‍ക്കും കഴിയില്ല .

  കേരള രാഷ്ട്രീയത്തില്‍ എന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത ഒരു നേതാവ് തന്നെ ആയിരുന്നു അദ്ദേഹം ...

  കരുണാകരനെ കുറിച്ച് അദ്ദേഹത്തിന്‍റെ മരണശേഷം വായിച്ച നല്ല ഒരു ലേഖനമാണ് ഇത് .... നന്നായി എഴുതിയിട്ടുണ്ട്

  ReplyDelete
 17. ഞാന്‍ എന്താ പറയാ.... എന്തെങ്കിലും നാല് അക്ഷരം എഴുതണമെങ്കില്‍ രാഷ്ട്രീയം അറിയണം....എന്നാലും മരണവേളയില്‍ ഇന്ത്യന്‍ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശകുനി എന്ന നിലക്ക് ലീഡര്‍ക്ക് അതിന്റെതായ പരിഗണന കിട്ടാതെ പോയി എന്ന് പറയുന്നത് ഒരു പക്ഷെ ശരിയാകാം....

  മുജ്ജന്മകര്‍മ്മഫലം അല്ലാതെ എന്താ പറയാ....

  ReplyDelete
 18. ആരെയും കൊല്ലാതെ ആര് എത്തിയിട്ടുണ്ട് തലപ്പത്ത്?
  മനുഷ്യനെ, സത്യത്തെ, ധര്മത്തെ,,,?? പിന്നെ അറിയപ്പെട്ട തെറ്റുകള്‍ ഭയങ്കരം.അറിയപ്പെടാതവ അതിലും ഭയങ്കരം.വിധിക്കാന്‍ ആര്ക്
  അവകാശം.ഒരു നേതാവ് എന്ന നിലയില്‍ ഒന്ന് അന്ഗീകരിച്ചേ മതി ആകൂ.കൂടെ നിന്നവരെ കാലു വാരാത്ത ധീരത.രാജന്‍ കേസും വളരെ
  എളുപ്പത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ അദ്ദേഹത്തിന് വെക്കാമായിരുന്നു
  അത് ധീരത.ഈച്ചര വാര്യര്‍ കടന്നു പോയി.അതിനു മുമ്പ് രഹസ്യം ആയി
  അദ്ദേഹം ആ തെറ്റുകളുടെ ഭാണ്ഡം അഴിച്ചു വെച്ചു കാണും എന്ന് കരുതാന്‍
  ആണ് എനിക്ക് ഇഷ്ടം.ഇന്ദിരയുടെ തൂവലില്‍ കറുപ്പ് ആയി അടിയന്തിര അവസ്ഥ.
  ശിഷ്യന്റെ തൂവലില്‍ കറുപ്പ് ആയി രാജന്‍ കേസ്.

  ReplyDelete
 19. കഴിഞ്ഞില്ലേ? ഇനിയും എന്തിനീ ..?
  എഴുത്തും ആശയവും നന്നായി ഇസ്മു...ആശംസകള്‍

  ReplyDelete
 20. http://www.ahrchk.net/pub/mainfile.php/mof/

  Everybody please follow this link and read it completely. You can download the .pdf book also.

  Think think for an hour..
  After that you can post your comments..

  ReplyDelete
 21. ippol kittiya sms
  yamalokathu ninnu kaalan karanju kondu keralathil ethi .............
  kaalante "kasera" kanaan illa ennu ............. pani kitti thudangi ,, jai guruvayoorappa  ഇത് എനിക്ക് ഒരു സുഹൃത്ത് ചാറ്റ് ബോക്സില്‍ തന്ന കോമഡി ആണ്.

  ReplyDelete
 22. read this also
  http://www.madhyamam.com/news/29204/101228

  ReplyDelete
 23. ആദ്യമായി ഈ തലക്കെട്ടിനോട് തന്നെ ഞാന്‍ വിയോജിക്കുന്നു.
  മാപ്പ് നമ്മള്‍ കൊടുക്കേണ്ട ഒരു മരണാനന്തര ഭഹുമതിയല്ല.
  തെറ്റ് ചെയ്തവര്‍ അതേറ്റുപറഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഇരയായവരോട് ഇരക്കേണ്ട ഒന്നാണ്.
  തെറ്റ്, ഏത് ചക്രവര്‍ത്തി ചെയ്താലും അത് ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കഴിയണം.
  'കരുണാകരന്‍' ഇച്ചാശക്തിയുള്ള നേതാവായിരുന്നു, എന്നാല്‍,പേരിലെ കാരുന്ണ്യം പലപ്പോഴും പാര്‍ട്ടിയോട് കാണിച്ചില്ല.
  'ലീഡര്‍' ശബ്ദ,കൊലാഹളങ്ങളെ,നിയന്ത്രിക്കുന്നവനാകണം, അതിലും അല്പകാലം അദ്ദേഹം നീതി പുലര്‍ത്തിയില്ല .അദ്ദേഹം തന്നെ പറഞ്ഞപോലെ,
  കോണ്‍ഗ്രസ്സിനുള്ളില്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രമാണ് 'ലീഡര്‍ കെ കരുണാകരന്‍' കോണ്‍ഗ്രസ്സിനു പുറത്തു ,ഞാന്‍ വെറും ഒരു അച്ഛനായിരുന്നു.!

  ജീവിതം മരണത്തോടെ അവസാനിക്കുന്നില്ല .ഇത് കര്‍മ്മരംഗം മാത്രമാണ് , ജന്‍മ്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരാളുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്.
  വിചാരണയും, വിധിയും ,രക്ഷയും, ശിക്ഷയും, വരാനിരിക്കുന്നുന്ടെന്നും വിശ്വസിക്കുക . അതിലൂടെ മാത്രമേ ഈ ജീവിത വീക്ഷണം മാറുകയുള്ളൂ.

  ഇരുള്‍ പരക്കുന്ന ഇന്നിന്‍റെ ആകാശത്തില്‍, ഒരു ദീപ്ത നക്ഷത്രത്തെ പ്രദീക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് നമ്മുടെ മനസ്സിന്‍റെയും ചിന്തയുടെയും വാതായനങ്ങള്‍ തുറന്നിടുക ! അതാവട്ടെ ഈ പുതുവത്സര സന്ദേശം .....

  ReplyDelete
 24. ഇസ്മൈലെ..ശരി തെറ്റുകള്‍ ഓരോ കാലഘട്ടത്തിലും ആപേക്ഷികമായി വിലയിരുത്താ പ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു .
  വിമര്‍ശിക്കപ്പെടുക എന്നത് രാഷ്ട്രീയത്തില്‍ പുതുമയുള്ള കാര്യമൊന്നും അല്ല. ഒരാളുടെ മുന്‍കാല പ്രവൃത്തികള്‍ അയാളെ വേട്ടയാടുന്നതും അസ്വാഭാവികമല്ല. കരുണാകരന്‍ മാത്രമല്ലല്ലോ വേട്ടയാടപ്പെട്ടത്‌???

  ReplyDelete
 25. മറുപടിയില്‍ കൊടുങ്കാറ്റിന്റെ ശക്തി ഒളിപ്പിച്ചുവെക്കാനും അതിന്റെ പ്രഹരശക്തിയില്‍ എതിരാളികളെ തളച്ചിടാനും കഴിയുന്നതായിരുന്നു കരുണാകരന്റെ പത്രസമ്മേളനങ്ങള്‍. ചോദ്യകര്‍ത്താവിന്റെ മനസ്സിലിരിപ്പുകൂടി പുറത്തെടുക്കുന്ന തരത്തില്‍ തിരിച്ചൊരു ചോദ്യമായിത്തന്നെ ചിലതൊക്കെ മാറുകയും ചെയ്തു. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്ന ലീഡര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു രാമനിലയത്തിലെ പത്രസമ്മേളനങ്ങള്‍. എല്ലാ മലയാളമാസവും ഒന്നാം തിയ്യതി, തന്റെ ആപദ്ബാന്ധവനായ ഗുരുവായൂരപ്പന്റെ സന്നിധിയില്‍നിന്ന് തിരിച്ച് രാമനിലയത്തിലേക്കുള്ള യാത്ര കരുണാകരന്റെ തട്ടകത്തിലെ പത്രലേഖകര്‍ക്കും അദ്ദേഹത്തിനും ഒരു കൂടിക്കാഴ്ചയുടെ അവസരമായിരുന്നു.

  രാഷ്ട്രീയത്തിനും ഭരണത്തിനും അപ്പുറമുള്ള വിശേഷങ്ങള്‍ ആ കൂടിക്കാഴ്ചയുടെ വിഷയങ്ങളായി. എത്രയെത്ര വിഷയങ്ങളില്‍ ലീഡറുടെ മനസ്സിലിരിപ്പ് അറിയാന്‍ അത് കളമൊരുക്കി. ചിലപ്പോഴൊക്കെ അത് ശത്രുപക്ഷനീക്കത്തിന്റെ മാറ്റൊലിയായി മാറി. സ്വന്തം പാര്‍ട്ടിയിലെ ചേരിത്തിരിവിന്റെ ദശാസന്ധികളില്‍ ലീഡറുടെ മറുപടികളില്‍ അത് കൂരമ്പുകളായി മാറി. എത്രയോ ചോദ്യങ്ങള്‍ക്ക് 'ചെറിയൊരു കണ്ണിറുക്കലില്‍' മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച് മടങ്ങി. അതേ മുഖത്തുതന്നെ ക്ഷോഭത്തിന്റെ എത്രയെത്ര തിരയടികള്‍.

  രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം മുതല്‍ ദര്‍ശനം കഴിഞ്ഞെത്തുന്ന ലീഡറുടെ പത്രസമ്മേളനങ്ങള്‍ക്കായി രാമനിലയത്തിന്റെ പഴയ കെട്ടിടത്തിലെ പ്രത്യേക മുറി സജ്ജമായിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും എന്നും വാര്‍ത്തകള്‍ക്കൊപ്പം തന്നെ ജീവിച്ച കരുണാകരന്‍ 'ഞാന്‍ നിങ്ങളെ ക്ഷണിച്ചില്ലല്ലോ' എന്ന ചോദ്യത്തിന് 'ഇനി ക്ഷണിക്കാതെയില്ല'യെന്ന പത്രലേഖകരുടെ നിലപാടില്‍ ഉള്ളറിഞ്ഞ് വേദനിച്ച കഥ മുതിര്‍ന്നവര്‍ക്കൊരു അനുഭവമായി.

  രാമനിലയം പത്രസമ്മേളനങ്ങളിലെ മറുപടികള്‍ക്കുശേഷം സ്വന്തം തട്ടകത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനും തൃശ്ശൂരിന്റെ വികസനകാര്യങ്ങളിലും താത്പര്യം കാട്ടി. കേന്ദ്ര വ്യവസായമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ കരുണാകരന്റെ മുന്നില്‍ അന്നത്തെ രാഷ്ട്രീയത്തേക്കാള്‍ തൃശ്ശൂരിന്റെ വികസനകാര്യത്തില്‍ എന്ത് ലഭിക്കുമെന്നതായിരുന്നു ചോദ്യം. തൃശ്ശൂരിന്റെ എല്ലാ താത്പര്യങ്ങളുടെയും മുന്നിലും പിന്നിലും ഞാന്‍ ഉണ്ടെന്നായിരുന്നു മറുപടി.

  തൃശ്ശൂരിന്റെ ആദ്യകാല പത്രപ്രവര്‍ത്തകരോട് കൂടുതല്‍ വ്യക്തിബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു ലീഡര്‍. എം.ആര്‍. മേനോനെപ്പോലുള്ളവര്‍ കരുണാകരനെ കര്‍ക്കശഭാഷയില്‍തന്നെ വിമര്‍ശിച്ച കാര്യം മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എ.കെ. വിജയന്‍ അനുസ്മരിച്ചു.

  തൃശ്ശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എതിരാളി വി.വി. രാഘവനോട് തോറ്റപ്പോഴും, കല്യാണിക്കുട്ടിഅമ്മയുടെ വേര്‍പാടിലും, കോണ്‍ഗ്രസ്സില്‍ നിന്നൊരു അര്‍ധവിരാമമിട്ട് ഡി.ഐ.സി.ക്ക് ജന്മം നല്‍കിയപ്പോഴും ഏറ്റവും ഒടുവില്‍ തട്ടകത്തില്‍ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ ജീവിച്ചവര്‍ പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിച്ചപ്പോഴുമൊക്കെ കരുണാകരന്‍ എന്ന രാഷ്ട്രീയലോകത്തെ ഭീഷ്മാചാര്യന്‍, എത്രത്തോളം സുഹൃത്തുക്കളായി കരുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അലിഞ്ഞുപോയി എന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രം സ്വന്തം. കോണ്‍ഗ്രസ് വിട്ട്, തിരികെ വരുന്നതിനിടയില്‍ ലീഡറുടെ മുഖത്തെ ആശങ്കയ്ക്കുള്ള കാരണം തിരയുമ്പോള്‍ ഒരു മോഹം അദ്ദേഹം പറയും. 'എനിക്ക് കോണ്‍ഗ്രസ് പതാക പുതച്ച് മരിക്കണം' ആ ആഗ്രഹത്തിന് കാലം നല്‍കിയ മറുപടിയാകട്ടെ കാലത്തിന് സ്വന്തവും

  ReplyDelete
 26. മറുപടിയില്‍ കൊടുങ്കാറ്റിന്റെ ശക്തി ഒളിപ്പിച്ചുവെക്കാനും അതിന്റെ പ്രഹരശക്തിയില്‍ എതിരാളികളെ തളച്ചിടാനും കഴിയുന്നതായിരുന്നു കരുണാകരന്റെ പത്രസമ്മേളനങ്ങള്‍. ചോദ്യകര്‍ത്താവിന്റെ മനസ്സിലിരിപ്പുകൂടി പുറത്തെടുക്കുന്ന തരത്തില്‍ തിരിച്ചൊരു ചോദ്യമായിത്തന്നെ ചിലതൊക്കെ മാറുകയും ചെയ്തു. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്ന ലീഡര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു രാമനിലയത്തിലെ പത്രസമ്മേളനങ്ങള്‍. എല്ലാ മലയാളമാസവും ഒന്നാം തിയ്യതി, തന്റെ ആപദ്ബാന്ധവനായ ഗുരുവായൂരപ്പന്റെ സന്നിധിയില്‍നിന്ന് തിരിച്ച് രാമനിലയത്തിലേക്കുള്ള യാത്ര കരുണാകരന്റെ തട്ടകത്തിലെ പത്രലേഖകര്‍ക്കും അദ്ദേഹത്തിനും ഒരു കൂടിക്കാഴ്ചയുടെ അവസരമായിരുന്നു.
  രാഷ്ട്രീയത്തിനും ഭരണത്തിനും അപ്പുറമുള്ള വിശേഷങ്ങള്‍ ആ കൂടിക്കാഴ്ചയുടെ വിഷയങ്ങളായി. എത്രയെത്ര വിഷയങ്ങളില്‍ ലീഡറുടെ മനസ്സിലിരിപ്പ് അറിയാന്‍ അത് കളമൊരുക്കി. ചിലപ്പോഴൊക്കെ അത് ശത്രുപക്ഷനീക്കത്തിന്റെ മാറ്റൊലിയായി മാറി. സ്വന്തം പാര്‍ട്ടിയിലെ ചേരിത്തിരിവിന്റെ ദശാസന്ധികളില്‍ ലീഡറുടെ മറുപടികളില്‍ അത് കൂരമ്പുകളായി മാറി. എത്രയോ ചോദ്യങ്ങള്‍ക്ക് 'ചെറിയൊരു കണ്ണിറുക്കലില്‍' മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച് മടങ്ങി. അതേ മുഖത്തുതന്നെ ക്ഷോഭത്തിന്റെ എത്രയെത്ര തിരയടികള്‍.
  തൃശ്ശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എതിരാളി വി.വി. രാഘവനോട് തോറ്റപ്പോഴും, കല്യാണിക്കുട്ടിഅമ്മയുടെ വേര്‍പാടിലും, കോണ്‍ഗ്രസ്സില്‍ നിന്നൊരു അര്‍ധവിരാമമിട്ട് ഡി.ഐ.സി.ക്ക് ജന്മം നല്‍കിയപ്പോഴും ഏറ്റവും ഒടുവില്‍ തട്ടകത്തില്‍ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ ജീവിച്ചവര്‍ പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിച്ചപ്പോഴുമൊക്കെ കരുണാകരന്‍ എന്ന രാഷ്ട്രീയലോകത്തെ ഭീഷ്മാചാര്യന്‍, എത്രത്തോളം സുഹൃത്തുക്കളായി കരുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അലിഞ്ഞുപോയി എന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രം സ്വന്തം. കോണ്‍ഗ്രസ് വിട്ട്, തിരികെ വരുന്നതിനിടയില്‍ ലീഡറുടെ മുഖത്തെ ആശങ്കയ്ക്കുള്ള കാരണം തിരയുമ്പോള്‍ ഒരു മോഹം അദ്ദേഹം പറയും. 'എനിക്ക് കോണ്‍ഗ്രസ് പതാക പുതച്ച് മരിക്കണം' ആ ആഗ്രഹത്തിന് കാലം നല്‍കിയ മറുപടിയാകട്ടെ കാലത്തിന് സ്വന്തവും

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. 1942 ആഗസ്ത് 12. സ്ഥലം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ മണികണ്ഠനാല്‍ത്തറ. അവിടെ മൂവര്‍ണക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്കുനേരെ പോലീസിന്റെ അതിനിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്. പക്ഷേ അതിനിടയിലും മുമ്പോട്ട് തള്ളിക്കയറി കെ. കരുണാകരന്‍ ആ കൊടി ഉയര്‍ത്തി. അന്ന് പോലീസ് കൊണ്ടുപോയത് വിയ്യൂരിലെ ജയിലിലേക്ക്. അവിടെ കഴിയുമ്പോള്‍ ഉടുതുണികീറി പതാക ഉണ്ടാക്കി. സൂര്യകാന്തിപ്പൂവും ചെമ്പരത്തിയും കൂട്ടിത്തേച്ച് കുങ്കുമ വര്‍ണമുണ്ടാക്കി. നീലംകൊണ്ട് ചര്‍ക്ക വരച്ചു. ആര്യവേപ്പിലയുടെയും മാവിലയുടെയും നീര് കൊണ്ട് പച്ചനിറമുണ്ടാക്കി. നിറത്തിന്റെ കാര്യത്തില്‍ അതത്ര നന്നായൊന്നുമില്ല. പക്ഷേ പതാക കൈയിലേന്തിയപ്പോള്‍ അന്ന് കെ. കരുണാകരനുണ്ടായ വികാരം വിവരിക്കാനാവില്ലായിരുന്നു. ജയില്‍കെട്ടിടത്തിന്റെ മുകളില്‍ അന്ന് കൊടിയുയര്‍ത്തിയപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയതായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. ഇന്ത്യ സ്വതന്ത്രയായതുപോലെ.

  ആ ത്രിവര്‍ണപതാക പുതച്ച് ഡര്‍ബാര്‍ഹാളില്‍ കിടക്കുന്ന കരുണാകരനെ കണ്ടപ്പോള്‍ അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മ വന്നു. ''ആ കൊടിയാണ് ഞാന്‍ എന്നും പിന്തുടര്‍ന്നത്. അതിനുവേണ്ടി ഞാന്‍ ജീവിച്ചു. എന്റെ ജീവിതയാത്രയില്‍ മൂവര്‍ണക്കൊടി മാത്രമേ ഞാന്‍ പിടിച്ചിട്ടുള്ളൂ. ഞാന്‍ പോകുമ്പോള്‍ ആ കൊടിയും എന്നോടൊപ്പമുണ്ടാകും'

  ReplyDelete
 29. ഇന്ന് (28-12-10) മാദ്ധ്യമം പത്രത്തിലെ വിജു.വി.നായരുടെ ലസാഗു എന്ന കോളം വായിക്കുവാന്‍ അപേക്ഷ.

  ReplyDelete
 30. ഈച്ചരവാര്യരുടെ വേദനയോടെയുള്ള നീണ്ട കാത്തിരിപ്പ്‌ നമുക്ക് മറക്കാന്‍ പറ്റുമെങ്കില്‍..
  നമുക്കെല്ലാം മറക്കാം..

  ReplyDelete
 31. സത്യങ്ങള്‍ നമുക്ക്‌ അറിയില്ലല്ലോ. അത് അറിയിക്കാന്‍ കടപ്പെട്ടവരെന്നു നമ്മള്‍ വിശ്വസിക്കുന്ന പത്രങ്ങളും ടീവികളും വിളിച്ച് പറയുന്നത് കളവുകള്‍ മാത്രമാണെന്ന് നമുക്ക്‌ കാണാന്‍ കഴിയുന്നു. പിന്നെ നമുക്ക്‌ എന്ത് പറയാന്‍ കഴിയും? നമ്മളും നമ്മുടെ ഭാവനക്കനുസരിച്ച് ഓരോരുത്തരെ ന്യായീകരിക്കും.
  പുതുവല്‍സരാശംസകള്‍.

  ReplyDelete
 32. ചെമ്മാടിനു നല്ല സന്തുലിത വീക്ഷണം പുലര്‍ത്താന്‍ കഴിഞ്ഞു.. ഒരു നേതാവ് എന്ന നിലയില്‍ ഇത്രയും യോഗ്യതയുള്ള ഒരുത്തന്‍ ഇല്ലാത്തതിന്റെ വിഷമം നാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ...നേതൃ ഗുണം ഉള്ള ഒരു നേതാവ് അദ്ദേഹത്തിലുണ്ടായിരുന്നു. വല്ലതുമൊക്കെ ചെയ്യുന്നവന്റെ കയ്യില്‍ നിന്നും പറ്റിയ ഒരബദ്ധം എന്ന് വിലയിരുത്തി വിവാദ പ്രശ്നങ്ങളെ സമീപിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. ചെമ്മാട് ചോദിച്ച പോലെ നമ്മില്‍ എത്ര പേര്‍ക്ക് കരുണാകരനെ കല്ലെറിയാന്‍ അവകാശമുണ്ട്‌..ഇവിടെ എല്ലാവരും നഗ്നര്‍ തന്നെ..അതില്‍ മെച്ചം കരുണാകരനും...

  ReplyDelete
 33. കുറ്റങ്ങളും കുറവുകളും മാത്രം ഉള്ള ഇന്നത്തെ രാഷ്ട്രീയക്കാരേക്കാള്‍ , ഗുണവും ദോഷവുമുണ്ടായിരുന്ന കരുണാകരന്‍ തന്നെ നല്ലത് എന്ന് പറയാന്‍ തോന്നുന്നു !

  ReplyDelete
 34. vidaparanja aa valiya manushyanu aadaranjalikal.....

  ReplyDelete
 35. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി ,
  കരുണാകരനെ മാത്രം കല്ലെരിയുന്നതിനെയാണ് ഞാന്‍ എടുത്തു കാട്ടിയത് .അല്ലാതെ കരുണാകരനെ വെള്ള പൂശാനുള്ള ശ്രമമായിരുന്നില്ല.

  ReplyDelete
 36. പുതുവല്‍സരാശംസകള്‍.

  ReplyDelete
 37. ശ്രീ. കരുണാകരന്റെയും പ്രൊഫ.ഈച്ചരവാര്യരുടെയും ഒർമ്മകൾക്ക് മുന്നിൽ പ്രണാമം.

  ReplyDelete
 38. വളരെ നല്ല ഒരു പോസ്റ്റ്‌. വിവേകപൂര്‍ണമായ വാക്കുകള്‍

  ReplyDelete
 39. കരുണാകരന് ആദരാഞ്ജലികള്‍.. ഇസ്മായില്‍ ഭായ്.. വൈകിയുള്ള വായനയാണ്. മുകളില്‍ ഹഫീസ്‌ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. മരണം കൊണ്ട് ആരെയും മഹത്വവര്‍ക്കരിക്കുകയോ, വിശുദ്ധരാക്കപ്പെടുകയോ ചെയത്‌കൂടാ. ചെയ്തുകൂട്ടിയ പാപങ്ങള്‍ മരണത്തോടെ അവസാനിക്കുന്നില്ല, ഏറ്റവും കുറച്ച് തന്റെ തെറ്റുകള്‍ ഏറ്റുപറയുകയോ, അതിനുള്ള ശിക്ഷ വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യുന്നതുവരെ എങ്കിലും. ചരിത്രത്തിലെ സ്വേച്ഛാധിപതിപധികള്‍ ആയ ഭരണാധികാരികളെ ഇപ്പോഴും അതെ രീതിയില്‍ തന്നെയാണ് വായിക്കപ്പെടുന്നത്. ഹിറ്റ്ലറും, മുസ്സോളിനിയും, ഈദിഅമീനും, ഇന്ദിരാഗാന്ധിയും എല്ലാം മരിച്ചു എന്ന് കരുതി വിശുദ്ധി നേടുകയില്ലല്ലോ. അടിയന്തിരാവസ്ഥ കാലത്ത് ഭരണകൂടം ക്രൂരമായി കൊലചെയ്ത രാജന്റെ പിതാവ് ഈച്ചരവാര്യര്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമ യുദ്ധങ്ങള്‍ക്ക്ക്കൊടുവില്‍ മരണപ്പെട്ടു. ഈ വാര്‍ത്ത‍ അറിയിച്ച പത്രക്കാരോട് ശ്രീ. കെ കരുണാകരന്‍ കളിയാക്കികൊണ്ട് തിരിച്ചുചോദിച്ചത് ഏതു ഈച്ചരവാര്യര്‍ എന്നാണ്. എനിക്കറിയില്ല എന്നാണ്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ കരുണാകരന്‍ തന്നെയായിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരതകളുടെ പ്രധാന ഉത്തരവാദി. അതെല്ലാം കാലങ്ങളോളം ചരിത്രത്തില്‍ അതുപോലെ നിലനില്‍ക്കും. വിജു.വി.നായരുടെ ലേഖനം വായിക്കുന്നതോടുപ്പം "ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍, (http://naxalnaxalitemaoist.wordpress.com/2006/07/29/memories-of-a-father-professor-t-v-eachara-varier-download-in-pdf-format/) , ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത "പിറവി", മധുപാല്‍ സംവിധാനം ചെയ്ത "തലപ്പാവ്" എന്നിവ കൂടെ ശ്രദ്ധിക്കണം. വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ ഐ.ജി ലക്ഷ്മണ ഇന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ്. രാജന്‍ കേസില്‍ ഇതുപോലെ സത്യസന്ധമായ ഒരു പുനരന്വേഷണം ഉണ്ടായാല്‍..!

  ReplyDelete

വിമര്‍ശന്മായാലും തുറന്ന അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.