Sunday, 29 May 2011

പ്രവാസം

                                                 വെയിലിനു ശക്തി കൂടിയിട്ടില്ലെങ്കിലും ചൂട് കനത്തിട്ടുണ്ട്. . അന്തരീക്ഷത്തില്‍ ഒരു പൊടിക്കാറ്റിനുള്ള ലക്ഷണം കാണുന്നു. . റോഡ്‌ വക്കിലെ ഈന്തപ്പനകളില്‍ തൂങ്ങി നില്‍ക്കുന്ന ഈത്തപ്പഴക്കുലകള്‍ പഴുക്കാനായി ഒരു ചൂട് കാറ്റും കാത്തിരിക്കുകയാണ്.   ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അടുത്തു വന്നു ഹോണടിക്കുന്ന പട്ടാണി ടാക്സി ഡ്രൈവര്‍മാര്‍. ടാക്സിക്കു കൊടുക്കുന്ന അഞ്ചു ദിര്‍ഹമിന്റെ കാര്യമോര്‍ത്തപ്പോള്‍ കുറച്ചു നടക്കുന്നത് തന്നെ നല്ലെതെന്ന് തോന്നി . നടന്നു നേരെ മലബാര്‍ കഫ്തീരിയയിലേക്ക് കയറുമ്പോള്‍ വസ്ത്രങ്ങള്‍ ആകെ വിയര്‍ത്ത്  നനഞ്ഞിരുന്നു.പത്രത്താളുകളില്‍ കണ്ണെറിഞ്ഞു കൊണ്ട് സിദ്ധീക്ക കാഷില്‍ തന്നെ ഇരിക്കുന്നുണ്ട്‌.
"അസ്സലാമു അലൈകും".
"വ അലൈകും മുസ്സലാം"."അല്ലാ .... ഇജ്ജു ഇന്ന് കുറച്ചു ബൈകിയോ അനീസേ...?"
"ആ... കുറച്ചു വൈകി സിദ്ദീക്ക..  അലാറം ഓഫാക്കി ഒന്നും കൂടി കിടന്നു".
"അലാറം കണ്ടു പിടിചിട്ടില്ലെങ്കില്‍ ഇങ്ങളൊക്കെ ബാല്ലാതെ എടങേറായീനിം". 
"ഒരു ചായ. ഒരു കാലി പൊറോട്ടയും പോതിഞ്ഞെടുത്തോളൂ....". കിച്ചണില്‍ എന്തോ ആലോചിച്ചു നില്‍ക്കുന്ന യൂസുഫ്ക്കയെ നോക്കി ഞാന്‍  വിളിച്ചു പറഞ്ഞു.
"അനക്ക് ഈ കാലി പൊറോട്ട വിട്ടിട്ടുള്ള കളി ഇല്ലല്ലോ.. ന്റെ അനീസേ ...?" സിദ്ധീക്കയുടെ ചോദ്യം.
"ഇന്ന് കുറെ വൈകി ഇക്കാ...."
"ഏ...ബൈകീട്ടില്ലെങ്കില്‍ ഇജു ആ പോറോട്ടീല്‍ ഒന്ന് പൈന്റടിക്കും".ല്ല്യെ?സിദ്ധീക്ക കളിയാക്കിയതാണ്.
"ഇതാ മോനെ ചായ". ചായയും പൊറോട്ടയും എനിക്ക് നേരെ നീട്ടുന്ന യൂസുഫ്ക്കയുടെ മുഖത്തു എന്തോ ഒരു മ്ലാനതയുണ്ട്. സാധാരണ എന്നും രാവിലെ എനിക്ക് ചായ തരുമ്പോള്‍ എന്തെങ്കിലുമൊക്കെ സംസാരിക്കുന്ന ആള്‍ക്ക് ഇന്ന് മിണ്ടാട്ടം തന്നെ ഇല്ല.
"എന്താ യൂസുഫ്ക്കാന്റെ മുഖത്തൊരു വിഷമം?". എന്റെ ചോദ്യത്തിന് മറുപടി യൂസുഫ്ക്ക ഒരു വക്രിച്ച ചിരി യില്‍ ഒതുക്കി. ഓഫീസിലേക്ക് നടക്കുമ്പോഴും എന്റെ മനസ്സില്‍ യൂസുഫ്ക്കായുടെ മുഖമായിരുന്നു.എന്തോ കാര്യമായിട്ട് അലട്ടുന്നുണ്ട്.
                                                   
                                                             കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്തു നേരെ ആദ്യം  ഓപെണാക്കിയത്  ഫേസ് ബുക്കാണ്.ഈയിടെ ഇതൊരു ലഹരി പോലെ ആയിട്ടുണ്ട്‌. തലേന്നത്തെ അക്കൗണ്ട്‌ ക്ലിയര്‍ ആക്കുമ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു. മെയിന്‍ ബ്രാഞ്ചില്‍ നിന്നും ബോസ്സാണ്. പതിവ് കുഷലന്വാഷണത്തിനു  ശേഷം ഇന്നലെത്തെ  ബിസിനസ്‌ ഡീറ്റയില്‍സും ചോദിച്ചു. സലാം ചൊല്ലി ഫോണ്‍ വെക്കുമ്പോള്‍ എന്റെ മുന്നില്‍ യൂസുഫ്ക്ക.
"ആ .. യൂസുഫ്ക്കയോ? എന്താ പതിവില്ലാതെ ഇവിടെയ്ക്ക് ?".
"ഞാന്‍ നാളക്കക്ക് ടിക്കറ്റ്ണ്ടോന്ന നോക്കാന്‍ ബന്നതാ..." എന്റെ മുന്നിലെ ചെയറിലേക്ക്‌ ഇരിക്കുമ്പോള്‍ യൂസുഫ്ക്ക പറഞ്ഞു.
""ആ നിങ്ങള്‍ നാട്ടീല്‍ പോകാന്‍ തീരുമാനിച്ചോ?" "എന്തെ ഇത്ര പെട്ടന്നു?".
രണ്ടാമത്തെ മകളെ   കല്യാണം കഴിച്ച വകയിലുള്ള  കടങ്ങളെ കുറിച്ചും കെട്ടിക്കാന്‍ പ്രായമായി നില്‍ക്കുന്ന മോളെ കുറിച്ചും കുതിച്ചുയരുന്ന സ്വര്‍ണ വിലയെ കുറിച്ചും എപ്പോഴും ആശങ്കപ്പെടുന്ന യൂസുഫ്ക്ക പെട്ടന്നു ടിക്കെറ്റെടുക്കാന്‍ വന്നപ്പോള്‍ എനിക്ക് ആശ്ചര്യത്തേക്കാളുപരി   ആശങ്കയായിരുന്നു.
"നാട്ടീന്നു ഫോണ്‍ ഉണ്ടേനി മോനെ, ഉമ്മാക്ക് തീരെ ബെജ്ജാതെ ആസ്പത്രീലാ....". "പറ്റുന്കില്‍ ഇന്നോട് പെട്ടന്നു ബെരാനാ എല്ലാരും പറെണത്".
"എന്തെ യൂസുഫ്ക്കാ ഉമ്മാക്ക്  ?".
"പ്രായയീല്ലേ.... അതിന്റെ കുറെ സൊകക്കെടുണ്ട് ". "പിന്നെ പണ്ടേളള ശ്വാസമുട്ടലും കൂടീക്ക്ണ്".
"പത്തിരുപതു കൊല്ലമായി ഈ മരുഭൂമീല്‍ കസ്ടപ്പെടാന്‍ തൊടങ്ങീറ്റു."ഇതിന്റെ എടീല്‍
 മക്കളെ പെറ്റപ്പളും ഓല് വലുതായി സ്കൂള്‍പോക്ക് തൊടങ്ങീപ്പളും ഒക്കെ ഞാന്‍  ഇബടെതന്നെണ്".  "മര്യാദക്ക് മക്കളെ സന്തോഷം കാണാനോ മക്കള് ബളരുന്നത് കാണാനോ  ഒന്നും പറ്റീട്ടില്ല.ഞമ്മള് ഒരു ദുബായിക്കാരനായിപ്പോയില്ലേ ...".   "ഇത്പ്പോ മ്മാന്റെ  കാര്യാണ് . പ്രായായോലല്ലേ....കടോം കായീം ഒക്കെ നോക്ക്യാല്‍ പിന്നെ......".
"തിടുക്കപ്പെട്ടു നിങ്ങള്‍ ഇങ്ങനെ ബേജാറായി ഓടിപ്പോകാന്‍ മാത്രം അസുഖം കൂടുതലുണ്ടോ യൂസുഫ്ക്കാ ?"
ചെറിയ ശമ്പളത്തിന് കഫ്ടീരിയയില്‍ ജോലിയെടുക്കുന്ന യൂസുഫ്ക്കായുടെ പ്രാരാബ്ധവും കടങ്ങളും എനിക്ക് ശരിക്കും അറിയാമായിരുന്നു.
"അനക്ക്‌ അറിയോ മോനെ.... ഇന്‍ക്ക്‌ എട്ടു ബയസുള്ളപ്പളാ ഉപ്പ മരിക്കുണതു. പിന്നെ പാടത്തും പെരാളീലും പണിക്കു പോയും , ഓല മൊടഞ്ഞു വിറ്റും മ്മ ഞങ്ങളെ ബളര്‍ത്താന്‍ കുറെ കസ്ടപ്പെട്ടിട്ടുണ്ട്.   കഞ്ഞി വെച്ചിട്ട് അതീലെ വറ്റു ഞങ്ങള്‍ മക്കക്കു ബാരി തന്നു കഞ്ഞിന്റെ ബള്ളം കുടിച്ചാ  പലപ്പോഴും മ്മ പണിക്കു പോയീരുന്നത്..." ഇടറിയ ശബ്ദത്തോടെ ഇത് പറഞ്ഞു നിര്‍ത്തുമ്പോഴേക്കും യൂസുഫ്ക്കായുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. എന്ത് പറയണമെന്നറിയാതെ ഞാന്‍ പതറി. കീബോര്‍ഡില്‍  വിരലമര്‍ത്തി ടിക്കറ്റ് സേര്‍ച് ചെയ്യുന്നതിനിടയില്‍ ഞാന്‍ മെല്ലെ ഇടം കണ്ണിട്ടു യൂസുഫ്ക്കയെ നോക്കി.  വിദൂരതയിലെന്തോ നോക്കിയിരിക്കുന്നു.
""നാളെ വൈകുന്നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രെസ്സിനു പോയാലോ ?. അതാവുമ്പോള്‍ റേറ്റ് അല്പം കുറവാണ് , 640 ദിര്‍ഹം".  ഞാന്‍ യൂസുഫ്ക്കയുടെ മുഖത്തു നോക്കി.
"എന്നാ പിന്നെ അങ്ങനെ ആയ്ക്കോട്ടെ... ന്നാ ഈ പാസ്പോര്‍ട്ടും  അവിടെ ബെച്ചോ..ഞാന്‍ ഉച്ചന്റ ശേഷം ബന്നു ടിക്കറ്റും പാസ്സ്പോര്‍ട്ടും കൊണ്ടോയിക്കോളം". യൂസുഫ്ക്ക പോകാനായി എഴുന്നേറ്റു
"ആയ്ക്കോട്ടെ" ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

 നടന്നു തുടങ്ങിയ യൂസുഫ്ക്ക പെട്ടന്നു തിരിഞ്ഞു നിന്നു
"അല്ലാ .. എന്താ അന്റെ മോളെ വര്‍ത്താനം. ഒള് സ്കൂളില്‍ ഒക്കെ പോണ്ണ്ടോ  .. "
"ആ .. മോള്‍ക്ക്‌  സുഖം തന്നെ. നല്ല മിടുക്കിയായി സ്കൂളില്‍ പോകുന്നുണ്ട് . "
"പറ്റുന്കില്‍ എത്രേംപെട്ടന്നു നാട്ടീല്‍ പോയി മക്കള അടുത്തു കൂടാന്‍ നോക്ക്. ബൈകി പോയാ പിന്നെ ബെര്  പിടിച്ചു കിട്ടാന്‍ ബല്യ പാടാ.." ഇത്രയും പറഞ്ഞു യൂസുഫ്ക്ക തിരിഞ്ഞു നടന്നു.
                                                                       
                                                                            ഉച്ച ഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഓഫിസില്‍ ഇരിക്കുമ്പോഴും മനസ്സില്‍ യൂസുഫ്ക്ക പറഞ്ഞ വാക്കുകള്‍ പ്രക്ഷോഭം സൃഷ്ടിച്ചു കൊണ്ടിരുന്നു.
 "പറ്റുന്കില്‍ എത്രേംപെട്ടന്നു നാട്ടീല്‍ പോയി മക്കള അടുത്തു കൂടാന്‍ നോക്ക്. ബൈകി പോയാ പിന്നെ ബേര് പിടിച്ചു കിട്ടാന്‍ ബല്യ പാടാ.." ...  ശരിയാ പ്രവാസം ഒരു പറിച്ചു നടലാണ്. വേരോടെ പച്ചയ്ക്ക് പറിച്ചെടുത്തു മറ്റൊരിടത്ത് നട്ട്  പിടിപ്പിക്കല്‍.യവ്വനത്തിന്റെ തുടക്കത്തില്‍    പൊട്ടിച്ചെടുത്ത്  മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ടതാണ് എന്നെയും. യൂസുഫ്ക്ക പറഞ്ഞു പോയ പോല ഇനിയൊരു പറിച്ചു നടല്‍ ബുദ്ധിമുട്ട് തന്നെയാണ്. കുറെ കാലം ഈ മണല്‍ ഭൂമിയില്‍ വേരുകള്‍ പടര്‍ത്തി  കുറച്ചു തണല്‍ സൃഷ്ടിക്കുമ്പോഴേക്കും  നഷ്ടപ്പെടുന്നതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്തതാകും. അല്ലെങ്കില്‍ തന്നെ പതിനൊന്നു വര്‍ഷത്തെ പ്രവാസത്തില്‍ ഞാന്‍ എന്ത് നേടി ?.
നേട്ടങ്ങളേക്കാള്‍ പ്രവാസം എനിക്ക്  സമ്മാനിച്ചതു കൂടുതല്‍ നഷ്ടങ്ങളായിരുന്നു.കുടുംബത്തെ നാട്ടിലാക്കി ഇവിടെ കഴിയുന്നത്‌ കൊണ്ടു,ദാമ്പത്യത്തിന്റെ ഒരു നല്ല പങ്കും  ജീവിക്കാതെ ജീവിച്ചു. ഏഴു വയസു കഴിഞ്ഞ ദാമ്പത്യ ജീവിതത്തില്‍ എങ്ങനെ കൂട്ടി ക്കിഴിച്ചു നോക്കിയാലും, ഒന്നിച്ചു കഴിഞ്ഞ നാളുകള്‍ വളരെ തുച്ചം.നഷ്ടപ്പെട്ട ദാമ്പത്യം യവ്വനത്തിന്റെ തിളയ്ക്കുന്ന പ്രായത്തിലാണെന്നുള്ളത്   നഷ്ടത്തിന്റെ ആയം കൂട്ടുന്നു. സ്വന്തം കുഞ്ഞിന്റെ മുഖത്ത് ഒരു പിതാവിന്റെ  സ്നേഹ ചുംബനം  പതിയാന്‍  രണ്ടു വയസ്സ് തികയേണ്ടി വന്നത് പ്രവാസത്തിന്റെ തീരാ നഷ്ടങ്ങളില്‍ ഒന്നാണ്. ഞാന്‍ ആദ്യമായിട്ട് അവള്‍ക്കു വാങ്ങിയ കുഞ്ഞുടുപ്പുകള്‍  അവള്‍ അണിഞ്ഞത് ഞാന്‍ എന്റെ ഭാവനയിലും സ്വപ്നത്തിലും,പിന്നെ ഫോട്ടോയിലും മാത്രം കണ്ടു സായൂജ്യ മടഞ്ഞു.അവള്‍ പിച്ചവച്ചു നടക്കാന്‍ പഠിച്ചതും, അവള്‍ക്കു ആദ്യമായി കൊച്ചരി പല്ലുകള്‍ വന്നതും കാണാനുള്ള ഭാഗ്യം എന്നിലെ പിതാവിന്നില്ലാതെ പോയി. ഇതെല്ലാം എന്റെ തിരിച്ചു കിട്ടാത്ത നഷ്ടങ്ങളാണ്.
"എന്താണ് ചിന്തിച്ചിരിക്കുണതു ?" വാതില്‍ക്കല്‍ യൂസുഫ്ക്ക. ടിക്കറ്റ് വാങ്ങാനുള്ള വരവാണ്.
"ഒന്നുമില്ല. "ഞാന്‍ നിങ്ങള്  രാവിലെ പറഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു"."തിരിച്ചു പോക്കിനെ കുറിച്ച്".
"പോണം എത്രിം പെട്ടന്നു തന്നെ അയിനുള്ള കാര്യങ്ങള്‍ നോക്കണം. ആനയ്ക്ക് അറിയോ ... ഇന്റെ മൂത്ത മോളെ കല്യാണത്തിനു പോലും ഇന്‍ക്ക്‌ കൂടാന്‍ പറ്റീട്ടില്ല".  ഇത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും യൂസുഫ്ക്കായുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.                                                                                    
"ഹലോ"
"--------------------"
"അലൈകുമുസ്സലാം"
"----------------------------------------------------------------------------------------------------------"
യൂസുഫ്ക്കായുടെ മുഖം വലിഞ്ഞു മുറുകി. ഒരു നിമിഷം നിശബ്ദനായി .പിന്നെ ഒരു  പൊട്ടിക്കരച്ചിലായിരുന്നു. ഒരു കൊച്ചു കുട്ടിയെപോലെ.. ഞാന്‍ ആകെ അന്തം വിട്ടു നിന്ന്.   
"എന്താ യൂസുഫ്ക്കാ... എന്ത് പറ്റി? " "എന്തിനാ കരയുന്നത് ?""ആരാ വിളിച്ചത് ?" ഒന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു.
"പോയി മോനെ .. എന്റെ ....എന്റെ ..... മ്മ ....." എന്റെ ചോദ്യം കേട്ടപ്പോള്‍ കരച്ചില്‍ കുറച്ചുകൂടി ശക്തമായി.
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.ഞാന്‍ മെല്ലെ യൂസുഫ്കയുടെ അടുത്തു ചെന്നു. പുറത്തു  തട്ടി  ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ കണ്ണും നിറഞ്ഞു  ഒഴുകുകയായിരുന്നു
                            ********************************************************
                             
                                                               

   
 

94 comments:

 1. എഴുത്തിനെ സത്യസന്ധമായി വിലയിരുത്തി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
  വിമര്‍ശനങ്ങളെ കൂടുതല്‍ ഇഷ്ടത്തോടെ സ്വാഗതം ചെയ്യുന്നു.

  ReplyDelete
 2. എഴുത്ത് മെച്ചപ്പെട്ടു വരുന്നതില്‍ സന്തോഷം . പ്രവാസ ജീവിതം ഓരോ മനുഷ്യരിലും വ്യത്യസ്തമായ അനുഭവങ്ങളും അത് വഴിയുള്ള ദുഖങ്ങളും ആണ് ഉണ്ടാക്കുന്നത് ,ഓരോ നിമിഷവും നാട്ടിലുള്ള ഉറ്റവരെ ഓര്‍ത്ത്‌ നീറി നീറി യുള്ള ജീവിതം..അതിന്റെ നൊമ്പരങ്ങള്‍ ഒട്ടൊക്കെ പകര്‍ത്താന്‍ ഇസ്മയിലിന് കഴിഞ്ഞു .
  മറ്റൊരു കൌതുകം.കഥാ പാത്രങ്ങളൊക്കെ ബ്ലോഗര്‍ മാര്‍ ആണെന്ന് തോന്നും പേരുകള്‍ വായിക്കുമ്പോള്‍ .സിദ്ദിക്ക ,യുസുഫ്ക ..അനീസ്‌ ..:)

  ReplyDelete
 3. പ്രവാസത്തിൽ നഷ്ടമാകുന്നത്......
  ഒരു കുറിപ്പെന്ന ലേബലിൽ, വായനയിൽ നോവുന്നു...

  ReplyDelete
 4. പ്രവാസം നമുക്ക് നല്‍കുന്ന നഷ്ട്ടങ്ങള്‍ "...എല്ലാരും പറയുന്നതു കേട്ട് മനസ്സില്‍ നമ്മള്‍ പോലും അറിയാതെ ശപിച്ചു പോകുന്നു ഈ പ്രവാസത്തെ .എന്നാല്‍ എന്തെ ആരും വേണ്ട എന്ന് വെക്കുന്നില്ല ഈ ശപിക്കപ്പെട്ട ജീവിതത്തെ ...എന്തെ ആരും ഓര്‍ക്കുന്നില്ല ഇത് നമുക്ക് തന്ന നേട്ടങ്ങളെ ...കോട്ടങ്ങള്‍ മാത്രം പറന്നും അറിന്നും നാമിന്നു വെറും സെല്‍ഫിഷ് ആയിതീര്‍ന്നുവോ? അതോ മനുഷ്യര്‍ എല്ലാം ഇങ്ങനെയോ?യൂസുഫ് കായെ ഓര്‍ക്കുമ്പോള്‍ നൊമ്പരം തോന്നുന്നു ...എന്നാല്‍ കിട്ടുന്നത് മതി എന്നാലും നാടുമതി എന്നുറപ്പിച്ചു തിരിച്ചു പോകുന്നവരും ഇല്ലാതെ ഇല്ല ....അങ്ങിനെ ഒരു തീരുമാനത്തില്‍ കുറച്ചു പേരെങ്കിലും എത്തിയാല്‍ ഈ മരുഭൂമിക്ക് ഒരു ശാപ മോക്ഷം കിട്ടുമായിരുന്നു ...നാട്ടിലും ഇവിടെയുമായി പലരും ഒഴുക്കുന്ന കണ്ണീരില്‍ നിന്നും ...അതിലൂടെ ഈ ചുട്ടുപൊള്ളുന്ന ചൂടിനോരരുതി വന്നിരുന്നെങ്ങില്‍ ...ചുട്ടുപൊള്ളുന്ന ചൂടിനോരരുതി വന്നിരുന്നെങ്ങില്‍ ...നാന്‍ ആശിച്ചു പോകുന്നു അറിയാതെ ..വെറുതെ ...
  കഥ (കാര്യം )മനസ്സിനെ തൊട്ടു ...ആശംസകള്‍
  പ്രാര്‍ത്ഥനയോടെ
  സോന്നെറ്റ്

  ReplyDelete
 5. പ്രവാസം ഇതൊക്കെ തന്നെയാണ്‌ എല്ലാവർക്കും ബാക്കി വെയ്ക്കുന്നത്...

  ReplyDelete
 6. പ്രവാസ നൊമ്പരത്തിന്റെ മറ്റൊരു മുഖം...!

  എഴുത്ത് നന്നായി വരുന്നുണ്ടെന്നു പറയാന്‍ ഏറെ സന്തോഷം ഇസ്മായില്‍.

  ReplyDelete
 7. ഇതിലെ ചില വരികള്‍ ഇതിനു മുന്‍പ് ഇസ്മായിലിന്റെ തന്നെ ഒരു കമന്റില്‍ വായിച്ചിരുന്നു. മനസ്സില്‍ തട്ടിയ ആ വരികളാണ് എന്നെ ഈ ബ്ലോഗില്‍ എത്തിച്ചതും. ഒരുപക്ഷെ അത് വീണ്ടും വായിച്ചതുകൊണ്ടാവാം ഇതൊരു കഥയായി എനിക്ക് തോന്നാത്തത്. ഒരു അനുഭവ കുറിപ്പുപോലെ നന്നായി എഴുതി...

  ReplyDelete
 8. പ്രവാസികള്‍ എന്തെഴുതുമ്പോഴും അതില്‍ ആത്മാംശം കാണും എന്നുള്ളത് വാസ്തവമാണ്.അതുപോലെത്തന്നെ,ആ വരികള്‍ മനസ്സില്‍ കൊളുത്തിപ്പിടിക്കുന്നവയുമായിരിക്കും. ധൈര്യപൂര്‍വം മുമ്പോട്ട്‌ പോകൂ..
  എല്ലാ ആശംസകളും.

  ReplyDelete
 9. പ്രവാസികളെ നേരിട്ട് അറിയുകയും,പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്നത് കൊണ്ടാവാം എനിക്കീ കഥ(?) വളരെയേറെ ഹൃദയ സ്പര്‍ശിയായി തോന്നി.''എന്താ യൂസുഫ്ക്കാന്റെ മുഖത്തൊരു വിഷമം?". എന്റെ ചോദ്യത്തിന് മറുപടി യൂസുഫ്ക്ക ഒരു വക്രിച്ച ചിരി യില്‍ ഒതുക്കി'' ഈ വരികള്‍ വായിക്കുമ്പോള്‍ ആ സീന്‍ മനസ്സില്‍ കാണാം..അത്ര നന്നായി എഴുതി ഫലിപ്പിച്ചു.ഈ ശ്രമം വിജയിച്ചിരിക്കുന്നു.മേയ് ഫ്ലവേസ് പറഞ്ഞപോലെ ധൈര്യപൂര്‍വ്വം മുന്നോട്ടു പൊയ്ക്കോളൂ..

  ReplyDelete
 10. പ്രവസ നൊമ്പരം...!!
  അവതരണം ഇഷ്ട്ടായി

  (പോസ്റ്റിലെ അവസാന പാരഗ്രാഫ് ആദ്യ കമന്റായി ഇട്ടുരുന്നേല്‍ പോസിലെ ഏച്ചുകൂട്ടല്‍ ഒഴിവാക്കാമായിരുന്നു)

  ReplyDelete
 11. hmmm.... പ്രവാസം ഒരുപാട് നഷ്ടപെടലുകള്‍ ആണ്... പ്രവാസിക്ക് അവസാന നാളില്‍ കൂട്ടി കിഴിച്ചു നോക്കുമ്പോള്‍ ജീവിതത്തിന്റെ balance sheet പൂജ്യവും...!! ഇപ്പോഴും പ്രവാസിയുടെ പോസ്റ്റുകള്‍ ഒരു നൊമ്പരമാണ്.. ഒന്നല്ലെങ്കില്‍ മറ്റൊന്ന് വെറും നഷ്ടപെട്ടതിനെ കുറിച്ചുള്ള വേദന നിറഞ്ഞ പോസ്റ്റുകള്‍... നാട്ടിലുള്ള നാം കാണാതെ, അറിയാതെ പോകുന്ന വേദന... "ജനനവും മരണവും ഇല്ലാത്ത/ അറിയാത്ത പ്രവാസി" :(

  ReplyDelete
 12. പ്രവാസം നൊമ്പരമുണർത്തുന്നു, വായനയിലും

  ReplyDelete
 13. വളരെ നന്നായിട്ടുണ്ട് . തുടര്‍ന്നും എഴുതുക. എല്ലാ ഭാവുകങ്ങളും ........അഭിനന്ദനങ്ങള്‍

  എന്നെങ്കിലും ഈ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ എന്റെ സ്വന്തം നാടിന്റെ തണലിൽ ജീവിക്കണം എന്നു തന്നെയാണ്‌ എല്ലാവരുടെയും ആഗ്രഹം. ഭാഗ്യമുള്ളവർക്കെങ്കിലും അതുണ്ടാവട്ടെയെന്ന് പ്രാർത്തിക്കുന്നു...

  പ്രയാസം+ പ്രവാസം = പ്രയാസി
  പ്രവാസമെന്നാല് ഒളിച്ചോട്ടമല്ല...ജീവിക്കാനുള്ള നെട്ടോട്ടം.

  ReplyDelete
 14. ഒരു പക്ഷെ ചെമ്മാടന്റെ പോസ്റ്റുകളില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു പോസ്റ്റ്‌ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു

  ReplyDelete
 15. നമ്മള്‍ എന്ത് പറയാന്‍ ആഗ്രഹിക്കുന്നോ അത് ഒരു കഥയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങും എന്ന് ഇവിടെ തെളിയിച്ചിരിക്കുന്നു. ഞാനും ഒരു പ്രവാസി ആയതിനാല്‍ ശരിക്കും നൊമ്പരമുണര്‍ത്തി ഈ കഥ. 'ആപ്പ എന്താ വെരാത്തത്?' എന്ന ഇക്കായുടെ മകന്റെ ചോദ്യത്തിനുമുന്നില്‍ കണ്ണുനിറയുന്ന എനിയ്ക്ക്, സ്വന്തം കുഞ്ഞില്‍നിന്നും ഈ ചോദ്യം വരുന്ന ഉപ്പമാരുടെ ഹൃദയത്തിന്റെ തേങ്ങല്‍ അറിയാന്‍ സാധിക്കും. വളെരെ മനോഹരമായി പറഞ്ഞിരിക്കുന്നു ഈ കഥ.. ആശംസകള്‍

  ReplyDelete
 16. പ്രവാസജീവിതത്തില്‍ നേട്ടങ്ങളെക്കാള്‍ കൂടുതല്‍ നഷ്ടങ്ങളാണ് എന്ന് ഓരോ പ്രവാസിയും തിരിച്ചറിയുന്നതാണ്. എങ്കിലും നാട്ടില്‍ ചെന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യം ഓരോരുത്തരെയും വീണ്ടും ഇവിടെ തിരികെ എത്തിക്കും. കഫ്തീരിയ ജീവനക്കാര്‍ക്കും മറ്റും ഇവിടെ കിട്ടുന്നതിനേക്കാള്‍ മെച്ചപ്പെട്ട വേതനം നാട്ടില്‍ ജോലി ചെയ്‌താല്‍ കിട്ടുമായിരിക്കും. പക്ഷെ മിനിമം തൊഴില്‍ദിനങ്ങള്‍ എങ്കിലും നമുക്ക് ഉറപ്പുകൊടുക്കാന്‍ സാധിക്കുമോ? ഇല്ല......... നിസാര ശമ്പളത്തിന് വീണ്ടും ഇങ്ങോട്ട് വരാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഇതാണ് എന്ന് തോന്നുന്നു.

  പതിവിന് വിപരീതമായി ചെമ്മാട് എക്സ്പ്രസ് നൊമ്പരത്തിന്റെ പാളത്തിലൂടെ കടന്നു പോയി.

  ReplyDelete
 17. അതി തീക്ഷ്ണമായ അനുഭവങ്ങള്‍ കഥയാവുംപോഴും ആ തീക്ഷണത അതെ അളവില്‍ ഉണ്ടാവും. വളരെ നന്നായി അവതരണം. ആശംസകള്‍.

  ReplyDelete
 18. കഥയ്ക്ക് നല്ല ഫീല്‍ ഉണ്ടായിരുന്നു... അവതരണം ഇഷ്ടമായി.. :)

  ReplyDelete
 19. പ്രവാസം നൊമ്പരപ്പെടുത്തുന്പോഴും വേദനിപ്പിക്കുന്പോഴും പിന്നെയും പിന്നെയും പ്രവാസത്തിന്റെ കുപ്പായം തുന്നിയിരിക്കുന്നവര്‍ക്ക് ഇതൊരു കഥയായി മാത്രം അനുഭവപ്പെട്ടേക്കാം. പക്ഷെ, ഇവിടെ വീണ കണ്ണുനീര്‍ ഇത് വെറുമൊരു കഥയെല്ലെന്നു എന്നെ ഓര്‍മ്മപ്പെടുത്തുന്നു.

  ReplyDelete
 20. അനന്തരം...എന്നേ ഞാനിതിനെഴുതൂ..

  കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രവാസി സമൂഹത്തീ കുറിച്ച് എഴുതിയിട്ടുണ്ട്.അതൊന്ന് വായിച്ചാൽ നന്നായിരിക്കും പ്രവാസികളും കുടുംബങ്ങളും.

  ReplyDelete
 21. ഒരു പഴയ വായന: "സഞ്ചാരികള്‍ ഉള്ളിടത്തോളം കാലം പ്രവാസം ഉണ്ടായിക്കൊണ്ടിരിക്കും." എന്നാല്‍, നമ്മുടെയൊക്കെ പ്രവാസത്തിനു ലോക കാഴ്ചകളിലെ കൌതുകമല്ല കാരണം. മറിച്ച്, അതിജീവനം തന്നെയാണ് മുഖ്യ പ്രശ്നം. 'കുറഞ്ഞ സമയം കൊണ്ടുകൂടുതല്‍ പണം സമ്പാദിക്കുക' എന്ന താത്പര്യം തന്നെയാണ് നമ്മെ ഇങ്ങോട്ട് നയിക്കുന്നതും ഇവിടെ പിടിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതും.

  കഥയിലെ യൂസുഫ്ക്കമാര്‍ നമ്മുടെ സമീപസ്ഥരാണ്. അവരില്‍ പലരുടെയും അനുഭവങ്ങള്‍ സമാനമാണ്. നാമവും ദേശവും കാലവും മാറിയേക്കാം. എന്നാല്‍, അവരുടെയെല്ലാം ദു:ഖത്തിന് ഒരേ സ്വഭാവമാണുള്ളത്. അവരെ മഥിക്കുന്ന പ്രശ്നത്തിന്‍റെ ഹേതുവും ഏറെക്കുറെ ഒന്ന് തന്നെ..!

  എനിക്ക് തോന്നിയിട്ടുള്ളത്, മനുഷ്യനെ ഒരുക്കുന്നതില്‍ ഒരു നല്ല അദ്ധ്യാപകന്‍റെ ‌സാന്നിദ്ധ്യം പ്രവാസത്തിന്‍റെ ഓരോ ദിനവും സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നാണ്. പ്രിയപ്പെട്ട നാട്ടുകാരാ.. താങ്കളുടെ കുറിപ്പിലെ നഷ്ടത്തെ വിവരിക്കുമ്പോള്‍ ഒരു പരിധിവരെ അതെന്റെയും ദു:ഖമാണ് എന്ന് പറയുമ്പോള്‍ അഭിപ്രായത്തിലെ എന്‍റെ നേര് വെളിവാകുന്നതാണ്.‌

  പ്രവാസം പ്രവാസി എഴുതി പ്രവാസിയാല്‍ വായിക്കപ്പെടുകില്‍ തീര്‍ച്ച: അയാളുടെ നാവു കൂടുതല്‍ സംസാരിക്കും. അതുകൊണ്ട് തന്നെ ഈ തോന്ന്യാക്ഷരങ്ങളുടെ വിസ്താരത്തെ അങ്ങനെ മാത്രം കണ്ടാല്‍ മതി എന്നപേക്ഷ.

  ഇസ്മായീലിക്കാക്ക് അഭിനന്ദനങള്‍ .

  ReplyDelete
 22. ഇതിനെ കഥയെന്ന് ഞാന്‍ വിളിക്കില്ല ഇസ്മയില്‍. പക്ഷെ വളരെ ഹൃദയസ്പൃക്കായ ഒരു അനുഭവക്കുറിപ്പ് പോലെയുണ്ട്. പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ഒട്ടേറെ എഴുതപ്പെട്ടിട്ടും വായിക്കപ്പെട്ടിട്ടുമുണ്ട്. അതിലൊന്ന് തന്നെ ഇതും. വികാരപരമായി എഴുതി.

  ReplyDelete
 23. തുടക്കകാരനാണെങ്കിലും പ്രാവസത്തെ ഞാനും ഭയക്കുന്നു
  നല്ല കഥ

  ReplyDelete
 24. പ്രവാസം ഒരു പറിച്ചു nadal ആണ്‌ ..
  വേരോടെ ..യൌവനത്തില്‍..

  ജോലിക്ക് പോവുമ്പോഴും വരുമ്പോഴും ഇടയ്ക്കും
  വേരോടെ പിഴുതു കൊണ്ടു പോയി പറിച്ചു
  നടപ്പെടുന്ന ഈന്തപ്പനകളുടെ നീണ്ടു നിവര്‍ന്ന കിടക്കുന്ന
  "ശരീരം" വലിയ വണ്ടികളില്‍ കാണുമ്പോള്‍ പലപ്പോഴും
  തോന്നാറുണ്ട് ഈ വേദനിപ്പിക്കുന്ന സത്യം ...

  ഇസ്മൈല്‍ നന്നായി എഴുതി ..ആമുഖ കുറിപ്പ് വേണ്ടിയിരുന്നില്ല ..
  കാരണം കഥയ്ക്ക് ഒരു കാരണം അല്ല...പ്രവാസിക്ക് ഇത്
  അനുഭവം തന്നെ എവിടെയും ....ആശംസകള്‍ ..

  ReplyDelete
 25. പ്രവാസം എപ്പോഴും വേദന മാത്രമേ തരുകയുള്ളൂ, കാരണം അത് വിരഹമാണല്ലോ കൊണ്ടു വരിക, വിരഹം എപ്പോഴും ദു:ഖമാണു താനും.

  മനസ്സ് നിറയെ നൊമ്പരം പടര്‍ത്തുന്ന രചന, അഭിനന്ദനങ്ങള്‍.

  ReplyDelete
 26. ഇസ്മയില്‍ ഭായ്, പ്രവാസിയുടെ അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്. ഇതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും നമുക്കൊപ്പം ഇവിടെ ജീവിക്കുന്നവരുടെ മുഖച്ഛായ. ഭാഷയും, അവതരണവും ഇഷ്ടപ്പെട്ടു. ഇനിയും നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ. സിദ്ധീക്കയും, പഠാണി ടാക്സിയും, കഫറ്റീറിയയും എല്ലാം വളരെ പരിചിതമായ കഥാ(ജീവിത) സാഹചര്യങ്ങള്‍...

  ReplyDelete
 27. കഥാരചന നന്നായിട്ടുണ്ട്...
  ഈ കഥാപാത്രങ്ങൾ ഇപ്പോഴും ഇവിടെയൊക്കെയുണ്ട്...
  ആശംസകൾ...

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. ആത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണുനീരിൽ പൊതിഞ്ഞ പ്രാർത്ഥനയോടെ യാത്രയാക്കുമായിരുന്ന പലരും പിന്നീടുള്ള യാത്രതുടങ്ങലിൽ ശ്യൂന്യത ഉണ്ടാക്കുന്ന അനുഭവങ്ങൾ എന്നും പ്രവാസികൾക്കു സ്വന്തം.. ഇസ്മായീൽ ഭായ്.. നന്നായിരിക്കുന്നു ഈ അനുഭവക്കുറിപ്പ്

  ReplyDelete
 30. അവതരണം വളരെയധികം നന്നായിട്ടുണ്ട് ഇസ്മായിൽ.
  ഓരൊ പ്രവാസിയുടെയും വേദനകളാണു യൂസുഫ്കയിലൂടെ ഇസ്മായിൽ ഇവിടെ പറഞ്ഞത്.
  ‘എന്റെ ഉമ്മ മരിച്ചപ്പോൾ എനിക്ക് നാട്ടിൽ പോകാനൊത്തില്ല.റൂമിലിരുന്നു അന്നു രാത്രി മുഴുവൻ കരഞ്ഞുതീർത്തു.ആ മയ്യത്ത് കട്ടിലിനു ഒരു കൈത്താങ്ങ് നൽകാൻ പോലും വിധിയില്ലാത്ത ഹതഭാഗ്യനായിപ്പോയി ഞാൻ’. യൂസഫ്കയുടെ കരച്ചിൽ എന്നെ ഒരു നിമിഷം ആ ഓർമ്മകളിലേക്ക് കൊണ്ടെത്തിച്ചു.

  ReplyDelete
 31. പ്രവാസം പലരിലും പല വകഭേദങ്ങള്‍ സൃഷ്ടിക്കുകയും ചിലരെല്ലാം അതിനെ അതിജീവിച്ച് മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ ചിലരെല്ലാം കാലു മുന്നോട്ട് ചലിക്കാന്‍ ആകാതെ ഇഴയെണ്ടി വരികയും ചെയ്യുന്നു.
  അനുഭവത്തിന്റെ ആവരണം പൊതിഞ്ഞ ജീവിതം നന്നായി ഇസ്മായില്‍.

  ReplyDelete
 32. പ്രവാസത്തിന്റെ ഒരു മുഖം കൂടി..

  ReplyDelete
 33. "മര്യാദക്ക് മക്കളെ സന്തോഷം കാണാനോ മക്കള് ബളരുന്നത് കാണാനോ ഒന്നും പറ്റീട്ടില്ല.ഞമ്മള് ഒരു ദുബായിക്കാരനായിപ്പോയില്ലേ ."

  കുറെ ദിവസമായി ഞാന്‍ മനസ്സില്‍ ഒരു ദുഃഖം അടക്കി പ്പിടിച്ചു കഴിയുകയായിരുന്നു.ഈ കഥ വായിച്ചപ്പോള്‍ അത് ഇവിടെ പറയാം എന്ന് തോന്നി.
  വേറൊന്നുമല്ല...
  എന്‍റെ ഭാര്യ കുറച്ചു ദിവസം മുന്‍പ് പടവുകള്‍ ഇറങ്ങുമ്പോള്‍ കാല്‍ വഴുതി വീണു കാലിന് പ്ലാസ്റ്റെര്‍ ഇടുകയുണ്ടായി.ഇപ്പോള്‍ ആ പ്ലാസ്റ്റെര്‍ മാറ്റി ഭാര്യ പഴയ സ്ഥിതിയില്‍ എത്തി എങ്കിലും, കാലിന് പ്ലാസ്റ്റെര്‍ ഇട്ട് അവള്‍ക്ക് എന്‍റെ സാമീപ്യം ആവശ്യമുണ്ടായിരുന്ന സമയത്ത് ഞാന്‍ അവള്‍ക്കരികില്‍ ഇല്ല.ഇങ്ങിവിടെ ഗള്‍ഫില്‍. ഭര്‍ത്താവ് എന്ന പദവി കൊണ്ട് ഞാന്‍ എന്ത് ചെയ്തു? വെറുതെ പേരിന് ഒരു ഭര്‍ത്താവ്.ഭാര്യയെ പരിച്ചരിക്കേണ്ട സമയത്ത് ഞാന്‍ ഗള്‍ഫില്‍ !
  നഷ്ട്ടബോധം എന്നെ ഒരു പാട് തളര്‍ത്തി.
  അതിനിടയില്‍ വേറൊരു സംഭവം...
  രണ്ടു ദിവസം കഴിഞ്ഞാല്‍ സ്കൂള്‍ തുറക്കുകയാണ്.
  എന്‍റെ മോള്‍ ആദ്യമായി സ്കൂളില്‍ പോയിത്തുടങ്ങും.
  യുണിഫോം ഒക്കെ ഇട്ട് എന്‍റെ മോള്‍ ആദ്യമായി സ്കൂളില്‍ പോകുന്ന ആ നിമിഷങ്ങള്‍ കാണാന്‍ എനിക്ക് ഭാഗ്യമില്ല.ആദ്യമായി സ്കൂളില്‍ പോകുന്ന എന്‍റെ മകളെ സ്കൂളില്‍ കൊണ്ട് വിടാന്‍ ഭാഗ്യമില്ലാത്ത 'ഭാഗ്യംകെട്ട' അച്ഛനാണ് ഞാന്‍ !

  ഈ പ്രവാസം എനിക്ക് നഷ്ട്ടങ്ങള്‍ മാത്രമാണല്ലോ സമ്മാനിക്കുന്നത്...
  'ക്യാന്‍സല്‍' ആക്കി നാട്ടില്‍ പോയാല്‍ എന്തെ..എന്ന് വരെ ഞാന്‍ ചിന്തിച്ചു പോയി.
  ഒരല്പം ജീവിതം...
  എന്നും ഭാര്യയോടും മക്കളോടും ഒന്നിച്ച്...
  അതെങ്കിലും കിട്ടുമല്ലോ..

  ReplyDelete
 34. വേദനിക്കുന്ന അനുഭവങ്ങൾ വായിച്ചു,

  ReplyDelete
 35. പ്രവാസിയുടെ സങ്കടം നന്നായി തന്നെ പകര്‍ത്തി.....സസ്നേഹം

  ReplyDelete
 36. നല്ല ഒഴുക്കോടെ വായിച്ചു. മനസ്സിലൊരു നൊമ്പരം

  ReplyDelete
 37. സ്വന്തകാരുടെ പ്രയാസ പൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ക്ക് അറുതി വരുത്താനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച പ്രവാസിയുടെ പ്രയാണം ഇന്നും തുടരുന്നു..സിനിമകളിലും കഥകളിലും കവിതകളിലും എല്ലാം പ്രവാസി യാതനകളും വേദനകളും വേര്‍പാടുകളും വിഷയമാകുമ്പോഴും ജീവിതോപാധിയായി പ്രവാസത്തെ നാം തെരഞ്ഞെടുക്കുന്നു....

  പ്രവാസിയായി കുടുംബത്തോടൊപ്പം കഴിയുന്ന.. ഞാൻ പോലും പലവട്ടം പലരോടായി പറഞ്ഞിട്ടുണ്ട് പ്രവാസിയായി ഒറ്റപ്പെട്ട് കഴിയുന്നവരെ പറ്റി..ആകുലതകൾക്കും തേങ്ങലുകൾക്കുമിടയിലും സ്വന്തം വേദനകൾ ഉള്ളിലൊതുക്കി മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റി വെക്കുന്ന പ്രവാസികളുടെ ഹൃദയവിശാലത ഒന്നു വേറെ തന്നെ . നാടും വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു മരണം വരെ പ്രവാസിയായി കഴിയുന്നത് ഒഴിവാക്കാന്‍ ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രാരാബ്ധങ്ങള്‍ അവനെ സമ്മതിക്കുന്നില്ല എന്നതാണ് സത്യം...അവർക്ക് അവരുടെ ജീവിതം എന്നും ഒരു പോലെ.. എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളായി ഉള്ളിലൊതുക്കി.. കാലത്തോടൊപ്പം അവരും ചലിക്കുന്നു . അതിനിടയിൽ അവരുടെ യവ്വനം അവരിൽ നിന്നും അകന്നിട്ടുണ്ടാകും.. അസുഖങ്ങളും ഒറ്റപ്പെടലുകളും മാത്രം കൂട്ടിനായുള്ള പ്രവാസി എന്നുമൊരു പ്രയാസി..

  വളരെ നല്ല കഥ ഇങ്ങനെ ഒത്തിരി യൂസുഫ്ക്കമാരും അനീസുമാരും നമുക്കിടയില്‍ എല്ലാ ദുഖങ്ങള്‍ക്കും മറയായി പുഞ്ചിരി സമ്മാനിച്ച്‌ നമ്മുടെ കണ്‍ മുന്നില്‍ ... മകളുടെ വളര്‍ച്ചയുടെ ഘട്ടം എഴുത്തില്‍ വരച്ചിട്ടപ്പോള്‍ കണ്ണുനിറഞ്ഞു പോയി.. വായനക്കാരന്റെ മനസ്സില്‍ തട്ടും വിധം കഥപറയാന്‍ സാധിച്ചു.. ആശംസകള്‍
  --

  ReplyDelete
 38. നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു

  ആശംസകള്‍

  ReplyDelete
 39. പ്രാസത്തെ കുറിച്ച് വരുന്ന ഓരോ കുറിപ്പും ഓരോ തിരിച്ചറിവുകളാണ്.
  ഇതും ഒരു തേങ്ങല്‍ നല്‍കുന്നു മനസ്സില്‍.
  ഇസ്മായില്‍ ഉപയോഗിച്ച ശൈലി പെട്ടൊന്ന് മനസ്സില്‍ തട്ടുന്നതാണ്.

  ReplyDelete
 40. ഇത് പോലെ എത്ര എത്ര യൂസുഫ്ക്കമാരും അനുഭവങ്ങളും.........
  നല്ല കഥ ഇസ്മായീല്‍ ഭായ്.....
  ഇഷ്ടപ്പെട്ടു.........

  ReplyDelete
 41. സത്യം…സത്യം മത്രമേ ഇതിൽ ഉള്ളൂ…പേടിആകുന്നു…ഞാനും ഒരു പ്രവാസിയാണ്.

  ReplyDelete
 42. നന്നായി പറഞ്ഞിരിക്കുന്നു...

  ReplyDelete
 43. വേദനിപ്പിക്കുന്നു കൂട്ടുകാരാ !

  ReplyDelete
 44. നന്നായി എഴുത്ത്. ഇഷ്ടപ്പെട്ടു.

  ReplyDelete
 45. വീണ്ടുമൊരു പ്രവാസക്കഥ, അല്ലെ? എത്ര പറഞ്ഞാലും തീരാത്ത നൊമ്പരം, എന്ന് തീരും അല്ലെ? കഴിഞ്ഞ മാസം നാട്ടില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ എഴുതിയിരുന്നു "സ്നേഹ പൂര്‍വ്വം ചാച്ച" എന്നൊരു ബ്ലോഗ്‌.

  ReplyDelete
 46. കഥയെക്കാലുപരി ഇതൊരു വ്യക്തിയുടെ അനുഭവമായി വായിക്കാനാണ് തോന്നുന്നത്.
  പ്രവാസത്തിന്റെ മധു നുകരാന്‍ കഴിയുന്ന അപൂര്‍വം ചിലരോഴിച്ചാല്‍ ബാക്കി ഇപ്പറഞ്ഞ കഥാപാത്രങ്ങള്‍ തന്നെയാണ് അധികവും!
  കല്യാണത്തിലും മരണകര്‍മ്മങ്ങളിലും മിക്കവാറും അവനു പങ്കെടുക്കാന്‍ കഴിയാറില്ല.
  പിന്നെ, നാട്ടില്‍ സ്ഥിരതാമസം. അത് മിക്കവാറും പ്രായോഗികം അല്ല. കാരണം പലതാണ്.
  വരികളിലൂടെ വേദന പങ്കിട്ടെടുക്കുന്നതിനു നന്ദി ...

  ReplyDelete
 47. എഴുത്ത് ഇഷ്ടമായി. കഥയ്ക്ക് ഒരു 'കഥ'യൊക്കെ വേണ്ടേ? അതു കുറഞ്ഞോന്നൊരു സംശയം. ആശംസകള്‍!

  ReplyDelete
 48. പ്രവാസി എന്നാല്‍ ചിലപ്പോള്‍ പ്രയാസങ്ങള്‍ മാത്രം ഉള്ളവന്‍ എന്നാവാം ചിലപ്പോ തിരിച്ചും

  ReplyDelete
 49. പോസ്റ്റ്‌ കൊള്ളാലോ ഇസ്മൂ.

  @@
  പ്രവാസി + പ്രയാസി = പ്രവാസകാര്യകാകുപ്പു മന്ത്രി എന്നാകണം!
  (എനിബഡി എതിര്‍പ്പുണ്ടെങ്കില്‍ ആക്കണ്ട)

  **

  ReplyDelete
 50. കഥ നന്നായി തന്നെ പറഞ്ഞു. കുറവുകള്‍ പരിഹരിക്കാന്‍ ഒരോ കഥയിലും അവസരമുണ്ടാവും. പ്രവാസിയുടെ അവസ്ഥകള്‍ ഭംഗിയായി വിവരിച്ചു.

  ReplyDelete
 51. ഇതിലുള്ളതെല്ലാം ജീവിച്ചിരിക്കുന്ന ഒറിജിനൽ കഥാപാത്രങ്ങൾ തന്നെ..

  ReplyDelete
 52. വളരെ നല്ല നിലവാരം പുലർത്തുന്നു>>>>>>>

  ReplyDelete
 53. നന്നായി പറഞ്ഞിരിക്കുന്നു...അഭിനന്ദനങള്‍.

  ReplyDelete
 54. പ്രവാസി കഥകള്‍ ധാരാളം വായിച്ചു. എല്ലാം അനുഭവക്കുറിപ്പുകള്‍ തന്നെ. കഥാ പാത്രങ്ങള്‍ മാത്രം മാറുന്നു. ഒരു പാസ് പോര്‍ട്ടുപോലുമെടുക്കാതെ , പ്രവാസിയാകാന്‍ ആഗ്രഹിക്കാതെ ഇത്രയും നാള്‍ കഴിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാ പ്രവാസികളും എത്രയും പെട്ടെന്നു പ്രവാസം മതിയാക്കി കുടുംബത്തോടൊപ്പം കഴിയാനും അത്തരത്തിലുള്ള കഥകളും പോസ്റ്റുകളും വായിക്കാനും പടച്ചവന്‍ ഇട വരുത്തട്ടെ!

  ReplyDelete
 55. വൈകിയാണ് എത്തിയത്..
  .ദീര്‍ഘ കാല പ്രവാസത്തില്‍
  കണ്ടും അനുഭവിച്ചും പോയ
  സംഭവങ്ങളുടെ നേര്‍ വിവരണം.
  ഇന്നലെ കൂടി സമാനമായ ഒരു അനുഭവമുണ്ടായി...
  ലോകത്ത് എല്ലായിടത്തുമുള്ള പ്രവാസികളുടെ ,
  ആത്മ നൊമ്പരങ്ങള്‍....
  ഇസ്മയില്‍ ഭായ് അത് നന്നായി പറഞ്ഞു....

  ReplyDelete
 56. ഇസ്മയിലിന്റെ എഴുത്തിന്റെ ശൈലി മാറി വരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വരുന്നുണ്ട്. സന്തോഷത്തോടെ...

  ReplyDelete
 57. മുല്ലയോട് ഞാനും യോജിക്കുന്നു. ഇസ്മയിലിനുള്ളില്‍ പുതീയ മുളകള്‍ പൊട്ടുന്നു....നന്നായിരിക്കുന്നു.....അഭിനന്ദനങ്ങള്‍. ഇനിയും എഴുതൂ....

  ReplyDelete
 58. പ്രവാസത്തിന്റെ ഓര്‍മ്മകള്‍ പ്രവാസിയുടെ കണ്ണുകള്‍ നിറയിപ്പിച്ചു കൊണ്ടേ ഇരിക്കും എവിടെയോ ഒരു തേങ്ങല്‍ അവനെപ്പോഴും അനുബവപെടും .. പ്രവാസിയുടെ നഷ്ട്ടങ്ങളുടെ കണക്കു ബൂസ്തകത്തില്‍ കന്നുനീരുകലുമായി അവന്‍ ഈ ലോകത്തോട്‌ വിടപറയും .. നന്നായിട്ടുണ്ട് യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

  http://apnaapnamrk.blogspot.com/

  ബൈ റഷീദ് എം ആര്‍ കെ

  ReplyDelete
 59. “"ഒരു ചായ. ഒരു കാലി പൊറോട്ടയും പോതിഞ്ഞെടുത്തോളൂ....". കിച്ചണില്‍ എന്തോ ആലോചിച്ചു നില്‍ക്കുന്ന യൂസുഫ്ക്കയെ നോക്കി ഞാന്‍ വിളിച്ചു പറഞ്ഞു.
  "അനക്ക് ഈ കാലി പൊറോട്ട വിട്ടിട്ടുള്ള കളി ഇല്ലല്ലോ.. ന്റെ അനീസേ ...?" സിദ്ധീക്കയുടെ ചോദ്യം.
  "ഇന്ന് കുറെ വൈകി ഇക്കാ...."

  ++++++++++++++ ++++++++++ ചായയും പൊറോട്ടയും എന്ന് വായിച്ചപ്പോള്‍ എന്റെ മൌത്തില്‍ വെള്ളമൂറി. എന്റെ പെണ്ണൊരുത്തി പറയുകയാ എന്നോട് ഇനി പൊറോട്ട തിന്നണ്ടാന്ന്. കൊളസ്റ്റ്ട്രോള്‍ കൂടുമത്രെ.

  ഞാനിന്നിട്ട് കൊക്കാലയിലുള്ള സുരേഷിന്റെ തട്ടുകടയില്‍ പോയി പൊറോട്ടയും കാടമുട്ടക്കറിയും കഴിച്ചു. അതിന് മുന്‍പ് ഹോട്ടല്‍ ജോയ്സ് പാലസില്‍ നിന്ന് ഒരു ചില്‍ഡ് ഫോസ്റ്ററു അകത്താക്കി.

  ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

  ReplyDelete
 60. ഇക്കാ സുപ്പർ.. അന്ന് ബ്ലോഗേർസ് ചാറ്റിലേ ആ വരികൾ ഒരുപാട് ഫീൽ ആയിരുന്നു,ഇപ്പോഴും.. നല്ല കഥ... എനിക്കൊരുപാട് ഇഷ്ടമായി!!

  ReplyDelete
 61. ഇക്കാ സുപ്പർ.. അന്ന് ബ്ലോഗേർസ് ചാറ്റിലേ ആ വരികൾ ഒരുപാട് ഫീൽ ആയിരുന്നു,ഇപ്പോഴും.. നല്ല കഥ... എനിക്കൊരുപാട് ഇഷ്ടമായി!!

  ReplyDelete
 62. ദുഖവും സന്തോഷവുമെല്ലാം ഒറ്റക്ക് അനുഭവിക്കാൻ വിധിക്കപെട്ടവർ...
  പ്രവാസത്തിലെ ഏറ്റവും സങ്കീർണ്ണമായതാണ് ഉറ്റവരുടെ വേർപാട്.... നന്നായി എഴുതി...അഭിനന്ദനം.

  ReplyDelete
 63. പ്രവാസത്തിന്‍റെ നൊമ്പരം നന്നായി അവതരിപ്പിച്ചു

  ReplyDelete
 64. "പ്രവാസം ഒരു പറിച്ചു നടലാണ്. വേരോടെ പച്ചയ്ക്ക് പറിച്ചെടുത്തു മറ്റൊരിടത്ത് നട്ട് പിടിപ്പിക്കല്‍"

  പ്രവാസം ഒരു പറിച്ചു നടലല്ല, യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിലെ വഴിയമ്പലമാണ്. ലക്ഷ്യപ്രാപ്തിക്കായുള്ള ലക്ഷ്യവും അതിനു വേണ്ടിയുള്ള പ്രവത്തിയുമായിരിക്കണം പ്രവാസിയുടെത് . പ്രവാസിയല്ലാത്തവര്‍ ഭൂമിയിലാരുണ്ട് .
  നല്ല കഥ...നന്നായി അവതരിപ്പിച്ചു.

  ReplyDelete
 65. എഴുത്തിനെ സത്യസന്ധമായി വിലയിരുത്തി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
  വിമര്‍ശനങ്ങളെ കൂടുതല്‍ ഇഷ്ടത്തോടെ സ്വാഗതം ചെയ്യുന്നു. its so boring oru paadu vaayicha theme..ottum puthumayilla,veruthe kure time kalanju(ithu randaam bhagathinulla reply,ini onnam bhagathinulla utharam)nice story ,heart touching one

  ReplyDelete
 66. pravassiyude nombarangal..........

  ReplyDelete
 67. കഥയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. ഞാന്‍ ലേബലില്‍ വീണ്ടും നോക്കി ഉറപ്പുവരുത്തി. അത്രക്കും ഹൃദ്യമായി എഴുതി.

  ReplyDelete
 68. കഥ വായിച്ചു. >>>വെയിലിനു ശക്തി കൂടിയിട്ടില്ലെങ്കിലും ചൂട് കനത്തിട്ടുണ്ട്. . അന്തരീക്ഷത്തില്‍ ഒരു പൊടിക്കാറ്റിനുള്ള ലക്ഷണം കാണുന്നു. . റോഡ്‌ വക്കിലെ ഈന്തപ്പനകളില്‍ തൂങ്ങി നില്‍ക്കുന്ന ഈത്തപ്പഴക്കുലകള്‍ പഴുക്കാനായി ഒരു ചൂട് കാറ്റും കാത്തിരിക്കുകയാണ്. ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അടുത്തു വന്നു ഹോണടിക്കുന്ന പട്ടാണി ടാക്സി ഡ്രൈവര്‍മാര്‍. ടാക്സിക്കു കൊടുക്കുന്ന അഞ്ചു ദിര്‍ഹമിന്റെ കാര്യമോര്‍ത്തപ്പോള്‍ കുറച്ചു നടക്കുന്നത് തന്നെ നല്ലെതെന്ന് തോന്നി.>>>>>>

  ഈ തുടക്കം തന്നെ ഗംഭീരമായി. ഈ വരികള്‍ കൊണ്ട് അനുവാചകരുടെ മനസ്സില്‍ എളുപ്പത്തില്‍ ഒരു പ്രവാസ ചിത്രം വരക്കാന്‍ കഥാകാരന് കഴിഞ്ഞു . പിന്നെ കാര്യം എളുപ്പം.

  പ്രവാസലോകത്തെ നിശബ്ദ തേങ്ങലുകള്‍ക്കിടയില്‍ ഇത്തരം പൊട്ടിക്കരച്ചില്‍ ഒറ്റപ്പെട്ടതല്ലെങ്കിലും എഴുത്തിന്‍റെ കൈവിരുതു കൊണ്ട് സംഭവത്തെ കഥയുടെ ഫോര്‍മാറ്റില്‍ തന്നെ ഭദ്രമാക്കാന്‍ കഴിഞ്ഞു.

  എഴുത്ത് വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിച്ചു എന്നറിയുമ്പോള്‍ കഥാകാരന് ആശ്വസിക്കാം. ചെയ്തത് പാഴ്വേലയായില്ല എന്ന്.

  അഭിനന്ദനങ്ങള്‍ ഇസ്മായില്‍ ജി.

  ReplyDelete
 69. വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി

  ReplyDelete
 70. ഇക്കാ സുഖം തന്നെയല്ലേ ? വായിച്ചൂട്ടോ.

  ReplyDelete
 71. പ്രവാസം എന്നും പ്രയാസം തന്നെ. നാട്ടുവാസം എല്ലായ്പ്പോഴും നന്മയിലാണോ ?

  ReplyDelete
 72. കൊള്ളാം... കഥയും ആഖ്യാനവും !!

  ReplyDelete
 73. അവതരണം ഇഷ്ടപ്പെട്ടു

  ReplyDelete
 74. ശരാശരി പ്രവാസിയുടെ ആത്മനൊമ്പരങ്ങളുടെ ചായം ചാലിക്കാത്ത രേഖാ ചിത്രം. വായനയ്ക്കൊടുവിൽ ഉള്ളിലൊരു വിങ്ങൽ. എഴുത്ത് ഉള്ളിൽ തട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.

  ReplyDelete
 75. oru pravaasiyude dhukham..manoharamaayi ezhuthii

  ReplyDelete
 76. ങ്ങ്ള്‌ ഞമ്മന്റെ കണ്ണു നനയിപ്പിച്ചു ഇസ്മായിലിക്കാ..

  ReplyDelete
 77. നന്നായിട്ടുണ്ട് കഥ,ഇതു വെറും കഥയാണോ!!! ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു...

  ReplyDelete
 78. ഇസ്മയില്‍ നന്നായിട്ടുണ്ട്...ഇതിലെ ചിലവരികള്‍ പ്രവാസിയായ എന്റെ മനസ്സിന്റെ അകത്തളങ്ങളില്‍ നൊമ്പരം പടര്‍ത്തി....
  പ്രവാസിയുടെ ജീവിതം പ്രവാസി തന്നെ മെനയുമ്പോള്‍ ഉണ്ടാകുന്ന മനോഹാരിത പറഞ്ഞറിയിക്കാന്‍ പറ്റില്ല.വളരെ നന്നായിട്ടുണ്ട്...പ്രാര്‍ത്ഥനയോടെ...

  ReplyDelete
 79. ഇവിടെയെത്താ അല്‍പ്പം വൈകി : ഒറ്റ വാക്കില്‍ പറഞ്ഞോട്ടേ, ശെരിക്കും കണ്ണുകളെ ഈറനണിയിച്ചു

  ReplyDelete
 80. puthiya post pratheekshikkunnu.......

  ReplyDelete
 81. പ്രവാസിയുടെ ലോകവും ബുദ്ദിമുട്ടുകളും ഒക്കെ കുറേ പ്രാവശ്യം വായിച്ചിട്ടും അനുഭവിച്ചിട്ടുമുണ്ടെങ്കിലും വായിക്കുമ്പോ ഇപ്പൊഴും ഒരു പുതുമ തോന്നുന്നു.. നന്നായി എഴുതി.. ആശംസകൾ

  ReplyDelete
 82. liked that simplicity in presentation... ! keep it up....

  ReplyDelete
 83. വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും..... http://punnakaadan.blogspot.com/

  ReplyDelete
 84. ഒന്നും പറയാന്‍ കിട്ടണില്ല.. വായിക്കുമ്പോള്‍ മനസ്സിന്‍റെ എവിടെയോക്കെയോ വിങ്ങിയിരുന്നു..

  ReplyDelete
 85. എവിടെയാണു..? സുഖമല്ലേ..?

  ReplyDelete
 86. പ്രവസത്തിന്‍റെ മറ്റൊരു മുഖം , നാട്ടില്‍നിന്നും , സ്വന്തകാരില്‍ നിന്നും അകന്നു ജീവിക്കുന്ന യൂസുഫ്കാനെ പോലുള്ളവരുടെ മനോ വിഷമം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഈ എഴുത്ത്

  ReplyDelete
 87. കൊള്ളാം... ഇഷ്ടമായി..നന്നായിട്ടുണ്ട്..

  ReplyDelete
 88. ഇത് പോലെ ഒന്നല്ല ... കുറെയധികം അനുഭവങ്ങള്‍ നേരില്‍ കണ്ടവനാണ് ഞാന്‍ .... പലയിടത്തും ചലിക്കാന്‍ കഴിയാത്ത പാവ കണക്കെ കണ്ണ് നീര്‍ വാര്‍ത്തു നില്കാനെ പ്രവാസിക്ക് കഴിയൂ .. ആശംസകള്‍ ... ഈ വേദന തന്നതിന്

  ReplyDelete
 89. പ്രവാസ ജീവിതം നഷ്ടമാണ് പക്ഷെ സാമ്പത്തിക സുരക്ഷിതത്വം ജീവിതത്തിന്‍റെ ഭംഗി നല്‍കുന്നില്ല.

  എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

  സ്നേഹത്തോടെ

  അശോക്‌ സദന്‍

  ReplyDelete
 90. പ്രവാസത്തിന്‌റേയും പ്രവാസിയുടേയും വേദന എഴുത്തുകളില്‍ പ്രതിഫലിപ്പിച്ചു. ഒാരോ പ്രവാസിയും അനുഭവിക്കുന്ന നേര്‍ ചിത്രം. ജീവിച്ചിരിക്കുന്ന ഒരു പാട്‌ യൂസുഫിക്കമാര്‍ നമുക്കിടയിലുണ്‌ട്‌. എല്ലാ ആശംസകളും ഭായ്‌...

  ReplyDelete
 91. കഥയേക്കാള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി തോന്നി. ഹൃദയസ്പര്‍ശിയായി എഴുതി. അവധിക്കാലത്തെ അല്‍പ ജാടകള്‍ക്കിടയില്‍ നനവുള്ള കണ്ണുകളെ എനിക്ക് കാണാനാകും. ഒരിക്കലും ഞാന്‍ പ്രവാസികളുടെ കയ്യില്‍ നിന്ന് ഒരു സമ്മാനവും വാങ്ങാറില്ല. അതിനു കണ്ണീരിന്റെ നനവുണ്ട്, വിയര്‍പ്പിന്റെ വിലയുണ്ട്. പ്രവാസികളും അല്ലാത്തവരും വായിക്കണം. പ്രത്യേകിച്ച് പ്രവാസികളുടെ കുടുംബവും ബന്ധുക്കളും. സല്യൂട്ട് ഇസ്മായില്‍

  ReplyDelete

വിമര്‍ശന്മായാലും തുറന്ന അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.