Saturday, 29 October 2011

ഒരു ബ്ലോഗ്ഗെറുടെ ആത്മ നൊമ്പരം

"എന്താ ഈ മഴയും നോക്കി ആലോചിച്ച് നിക്കണ്...?"
"മഴയും വെയിലും ഒക്കെ ആസ്വദിച്ചു നിന്നാലേ ഭാവന വരൂ... "
"ഭാവനക്ക് പിരാന്തല്ലേ ,  ഈ പെരുമഴത്തു എറങ്ങി നടക്കാന്‍...  ഓള്  പ്പൊ തമിഴ് സില്‍മന്റെ  തെരക്കിലാന്നു ഇന്നലെ ടീ വീല് പറഞ്ഞില്ലേ ..? "
"ആ ഭാവനയെല്ലടീ .. മറ്റേ ഭാവന "
"ഏതു.. ഞമ്മളെ  ചന്തന്‍ കുട്ട്യേട്ടന്റെ  എളേ മോളോ..?"
"അല്ല.. നിന്റെ വാപ്പാന്റെ രണ്ടാം കെട്ടിലുള്ളത്..."  "ബുദ്ധിയില്ലാത്ത നിന്നോട് സംസാരിക്കാന്‍   നിന്ന   എന്നെ പറഞ്ഞാല്‍ മതിയല്ലോ "
"ഈ ചീഞ്ഞ മഴത്തു  ഭാവനനെ  നോക്കി നിക്കണ ങ്ങക്ക് ബല്യ ബുദ്ധ്യല്ലേ ..?"
"ഹും...നിനക്ക് ഇത്  ചീഞ്ഞ മഴ. ഈ മഴയ്ക്ക് ബ്ലോഗിലൊക്കെ ഭയങ്കര വിലയാ"
"ന്റെ മമ്പോര്‍ത്ത തങ്ങളേ...... അവ്ട പ്പോ മഴേം ബെയിലും ഒക്കെ വെലക്ക്  
  ബിക്കാന്‍ തൊടങ്ങ്യ?" " അപ്പൊ  അത്  ലുലു സെന്റെര്‍നെക്കാളും ബല്യ സൂപ്പര്‍ മാര്‍ക്കറ്റാ ..?"
"ഏതു.....?"
"ബ്ലോഗ് "
"ഒരു ഫേസ് ബുക്ക്‌ അക്കൊണ്ട്  പോലും ഇല്ലാത്ത നിന്നോട് ബ്ലോഗിനെ കുറിച്ച് പറയാന്‍ നിന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ "
"അത് ന്റെ കുറ്റാ...? ഇങ്ങള് ഇന്‍ക്ക്‌ സ്റ്റേറ്റു ബാങ്കിലല്ലേ അക്കൌണ്ട്  തൊടങ്ങി തന്നത് "
"എടീ.. നീ ബ്ലോഗ് എന്ന് കേട്ടിട്ടുണ്ടോ ?
"പ്ലേഗ് ന്നു കേട്ടിട്ടുണ്ട്..  പണ്ട് ഗുജറാത്തില്‍ ണ്ടായ  അസുഖല്ലേ ..?"
"എനിക്ക് ഒരു ബ്ലോഗ്‌ ഉണ്ട് "
"അത്  പണ്ട്  ആദ്യ രാത്രീല്  ങ്ങളെ  ആക്രാന്തം  കണ്ടപ്പളേ എനിക്ക്  തോന്നീതാ.. ങ്ങക്ക്  'അത് ' ണ്ട്ന്നു"
"ഛെ.. അതെല്ലടീ.....    ഇന്റര്‍നെറ്റില്‍ കഥയും കവിതയും ഒക്കെ എഴുതുന്ന സംഭവമാ ഈ ബ്ലോഗ്‌ . എനിക്ക് ഈ ബ്ലോഗിങ്ങിന്റെ അസുഖം ഉണ്ട് ."
"വേര്തല്ല,ഇങ്ങള് ഈ പ്രാവശ്യം വന്നപ്പഴേ ഞാന്‍ ശ്രദ്ധിക്ക്ണ്. ആ പഴയ ഉസാറോന്നും ഇല്ല. ഞാന്‍ വിചാരിച്ചു  പ്രായം ആകുനോണ്ട് ആണെന്ന്.  ഇങ്ങള് ആ  ബാലന്‍ വൈദ്യെരെ  അടുത്തു ഒന്ന് പോയ്ക്കാളീ.   അയാള് തരണ ധാതു പുഷ്ടീ ന്റെ ലേഹം  തിന്നാല്‍ നല്ല ഉഷാറാന്നാ തെക്കേലെ സുബൈദ പറേണത്‌ . "
"എടീ.. അതല്ല ...ഞാന്‍ കഥയും കവിതയും ഒക്കെ എഴുതാറുണ്ട്"
ഹ ഹ ഹ .. ഇങ്ങള് കഥേം .. കവിതേം എഴുതേ... ഇങ്ങള് രാവിലത്തന്നെ ആളെ ചിരിപ്പിക്കല്ലിട്ടാ..."
"(പടച്ചോനെ.. ഇവള്‍ക്ക് വരെ എന്നെ വിലയില്ല.. പിന്നെ ഞാന്‍ കമെന്റ് വരും, കമെന്റു വരും എന്ന് കാത്തിരുന്നിട്ടെന്തു കാര്യം.. ) നിനക്ക് ഞാന്‍ പ്രശസ്തനാകണം  എന്നുള്ള ആഗ്രഹമില്ലേ.. ? "
"ആഗ്രഹാല്ല്യഞ്ഞിട്ടല്ല.... പക്ഷെ ഇന്‍ക്ക്‌ ചിരി അടക്കിവേക്കാന്‍ പറ്റാഞ്ഞിട്ടാ ഞാന്‍  ചിര്‍ച്ചത് "
" മോളേ .. ഞാന്‍ എഴുതിയാല്‍ മാത്രം ആരും വന്നു വായിക്കൂല. കമെന്റ് ബോക്സില്‍ നോക്കി നോക്കി സമയം പൊകൂകയല്ലാതെ ഒറ്റ കമെന്റും എനിക്ക് കിട്ടുന്നും ഇല്ല . ഇപ്പൊ നീയും എന്നെ കളിയാക്കാ.."
"ഇങ്ങള് വന്നപ്പളെ ഞാന്‍ ചോദിക്കനംന്നു ബിച്ചര്ച്ചതാ.... ഇങ്ങളെ കഴുത്ത്‌ എന്താ ഇങ്ങനെ നീണ്ടു പോയിക്ക്ണ്ന്നു ... ഇപ്പളല്ലേ മനസ്സിലായത്‌, കമെന്റ് ബോക്സിലേക്ക് നോക്കി ഇരുന്നുട്ടാണെന്നു"
"നിനക്കറിയില്ല .. ഒരു കമെന്റ് ഇല്ലാത്ത ബ്ലോഗ്ഗെരുടെ വിഷമം.. നീ പറഞ്ഞ ഉഷാര്‍ കുറവക്കെ മാറണംന്നുണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ കമെന്റ് വരാന്‍  തുടങ്ങണം."
" പടച്ചോനേ... ഇനിപ്പോ എന്താ ചെയ്യാ ?. ഇങ്ങളെ കമെന്റ് ബോക്സിനു മാത്രേ ഈ പ്രശ്നള്ളൂ....? "
" വള്ളിക്കുന്നിനും, ബെര്ളിക്കും ,കണ്ണൂരാനും   ഒക്കെ കമെന്റിന്റെ ഘോഷയാത്രയാ. എന്തിനേറെ, ആ കൊമ്പന്‍ മൂസക്ക് വരെ 100  കമെന്റ് കിട്ടും    "
"ഇങ്ങളെ  ബ്ലോഗില്‍ ചെലപ്പോ ചെയ്ത്താന്‍ കേറീട്ടുണ്ടാകും . ങ്ങള്  ആ ഉസ്മാന്‍ മുസ്ല്യാരുടെ ഒരു ഏലസ്സ് വാങ്ങി കെട്ടി നോക്കിം "
"അത് വേണ്ടടീ.. ഞാന്‍ പണ്ട് ഹഫീസ് മുസ്ലിയാരുടെ ഏലസ്സ് വാങ്ങിയതാ.. എന്നിട്ടും ഒരു പ്രയോജനവും ഇല്ല.. "
"എന്നാല്‍ ഞമ്മള്‍ ആ  ഉണ്ണി പ്പണിക്കരുടെ   അടുത്തു ഒന്ന് പോയി നോക്കിയാലോ ? മൂപ്പര് പ്രശനം വെച്ചാല്‍ ഓടാത്ത  ചെയ്ത്താനോന്നും  ഇങ്ങളെ കമെന്റ് ബോക്സില്‍ ഉണ്ടാവൂല്ല."
"അത് വേണോ..?
"അത് വേണം.. ഞമ്മള്‍ക്ക്‌ കുറെ കമെന്റ് കിട്ടി , ഒരു നല്ല കാലം വരാനുണ്ടെങ്കില്‍ ഇങ്ങളെ ദുബായി പ്പോക്ക് ഒക്കെ നിര്‍ത്താലോ ?"
ങേ ...?(ഇവള്‍ എന്താ ഉദ്ദേശിച്ചത് )   
                    
                                                          *******************
"വരൂ .. വരൂ.. എന്തേ, രണ്ടാളും  കൂടി പോന്നത്....? "
"മൂപ്പരുടെ പ്ലേഗിലെ .. .. അല്ല..  ബ്ലോഗിലെ  ചെയ്ത്താനെ ഒന്ന് പറപ്പിക്കാനാ..."
"ബ്ലോഗിലെ ശൈത്താനോ...............?"
"അതെ, എന്റെ ബ്ലോഗില്‍ ഒരൊറ്റ കമെന്റും വരുന്നില്ല. അത് എന്താണെന്ന് അറിയാന്‍ വന്നതാ.."
"നമുക്ക് ഒന്ന് കവടി നിരത്തി നോക്കാം."
"--------------- മ്..മ് .മ് ... അപ്പൊ അതാണ്‌ പ്രശനം.."
"എന്താണ് പ്രശ്നം ?"
" കമെന്റ് ബോക്സില്‍ ചില ദുഷ്ട ശക്തികളുടെ ശല്യമുണ്ട് "
"എന്ന് വെച്ചാല്‍ .. ..?"
"ശനിയുടെ അപഹാരം. പോരാത്തതിന് , വ്യാഴവും ബുധനും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്."
"ങേ ..."
" പേടിക്കേണ്ട നമുക്ക് പരിഹാരം കാണാം. ..."
"എന്ത് പരിഹാരം ..."
നമുക്ക് ഒരു കമെന്റ് പൂജ ചെയ്യാം. അല്പം ചിലവുണ്ട്. ഞാന്‍ ചെയ്തോളാം."
"ചിലവെന്നു പറഞ്ഞാല്‍... ?"
"ഒരു 3000 രൂപയാകും ... എന്താ ..?"
"ചെയ്യാം..."
"എന്നാല്‍ പണം അടച്ചോളൂ.. അടുത്ത വെള്ളിയാഴ്ച നടത്താം.. എന്തേ.. ?"
"ആയ്ക്കോട്ടെ.."
"ഇതാ  ഈ പേപ്പറില്‍ ചില കാര്യങ്ങള്‍ എഴുതിയിട്ടുണ്ട് . ഇപ്പോള്‍ തുറന്നു നോക്കരുത്.സൂര്യസ്തമയത്തിനു ശേഷം ബ്ലോഗ്‌ തുറന്നു വെച്ചതിനു ശേഷം മാത്രം ഈ പേപ്പര്‍ തുറന്നു വായിക്കുക"
( കമെന്റ് വരാനുള്ള വല്ല മന്ത്രവും ആയിരിക്കും  പേപ്പറില്‍) "ശരി എന്നാല്‍ ഇറങ്ങട്ടെ "
"ആയ്ക്കോട്ടെ.. "
"ഇപ്പൊ ഇങ്ങള്‍ക്ക്‌ മനസ്സില് ഒരു സമാധാനം തോന്നുന്നുണ്ടോ മന്‍സാ ?
"തോന്നുന്നുണ്ട് പൊന്നെ.. "
"കമെന്റ് വരാന്‍ തൊടങ്ങ്യാ .. ന്റെ അക്കൌണ്ടില്‍ ഇടാട്ടോ.. മോള് ബളര്‍ന്നു വരല്ലേ .. എന്റെ അക്കൌണ്ടില്‍ ആണെങ്കില്‍ അവിടെ കിടന്നോളും.. ഇങ്ങളെ കയ്യ്‌ ഓട്ട കയ്യാ.. "
ങേ ... ഈ കമെന്റ് എന്ന് പറഞ്ഞാല്‍ നീ എന്താണ് കരുതീത്? 
"ഈ ചെക്ക് , ഡ്രാഫ്റ്റ് ന്നൊക്കെ പറേണ മാതിരിയുള്ള തല്ലെ..?"
"എടി ബുദ്ദൂസേ ... കമെന്റ്ന്നു പറഞ്ഞാല്‍ അഭിപ്രായം.. എന്റെ കഥയും കവിതയും കുറിച്ചുള്ള അഭിപ്രായങ്ങള്‍...."
ഇന്റെ മുത്തു നബീ. ... ഞാന്‍ ഇന്നലെ രാത്രി ഓതിയ മൂന്നു യാസീന്‍........... അത് വെള്ളത്തിലായല്ലോ..... പടച്ചോനെ .... .. ഇയാളെ ബുദ്ധി ഒന്ന് ശരിയാക്കി തരണേ.. "
നിന്റെ നാക്ക് ഒന്ന് അടക്ക്...  ഞാന്‍ പണിക്കര്‍ തന്ന മന്ത്രം ചൊല്ലട്ടെ..
(പേപ്പര്‍ തുറന്നു ഞെട്ടിപ്പോയി:
ഉണ്ണി പ്പണിക്കര്‍ ഡോട്ട് ബ്ലോഗ്‌ സ്പോട്ട് ഡോട്ട് കോം ...ഇത്  എന്റെ ബ്ലോഗ്‌ ആണ്  .ഇത് നോക്കി ഒരു കമന്റ് ഇടൂ .ഞാന്‍ ഇന്ന് തന്നെ നിങ്ങള്ക്ക് ഒരു കമെന്റ് ഇടാം. എന്നാലെ പൂജയ്ക്ക് ഫലം ചെയ്യൂ.. )


.
131 comments:

 1. കുറച്ചു കാലമായി ഒരു പോസ്റ്റ്‌ ഇട്ടിട്ടു......
  ചുമ്മാ ഒരു പോസ്റ്റ്‌... അത്രതന്നെ..

  ReplyDelete
 2. ലേശം കണ്ണൂരാന്‍ കയറിയിട്ടുണ്ടിതില്‍

  തെങ്ങ ഞാന്‍ ഏതായാലും

  ReplyDelete
 3. ഞാന്‍ തേങ്ങ ഉടച്ചാല്‍ ശരി ആവുമോ എന്നെനിക്കറിയില്ല .. എന്നാലും ഉടക്കുന്നു ..(. ട്ടോ>>>>>> )
  ഒരു ഇട വേളക്ക് ശേഷം ലഭിച്ച ഈ പോസ്റ്റ്‌ അടിപൊളി ഇസ്മയില്‍ ഭായ് ... തുടക്കം മുതല്‍ ഒടുക്കം വരെ ചിരിയോടു കൂടെ വായിച്ച ഒരു പോസ്റ്റ്‌ ..
  പണിക്കര്‍ കസറി ..... എഴുത്ത് തുടരട്ടെ .... ആശംസകള്‍

  ReplyDelete
 4. ഇതെന്താ തേങ്ങാക്കൂടോ!
  എല്ലാരും മത്സരിച്ച് തേങ്ങ ഉടക്കുവാണല്ലോ.
  ദൈവമേ, ഒരു തേങ്ങ എന്റെ തലയിലാണല്ലോ വീണത്‌!

  ReplyDelete
 5. ചുരുക്കി പറഞ്ഞാല്‍ ഒരു നുറ് കമന്റെങ്കിലും കൊണ്ടെ പോകൂ... അല്ലെ ഇസ്മയില്‍ ഭായി.. ബേഗം ഉണ്ണി പണിക്കരുടെ ബ്ലോഗിലോട്ട് ബിട്ടോളി...

  ReplyDelete
 6. ഹ ഹ ഹ ... അടിപൊളി...
  പണിക്കരെ ബ്ലോഗ്‌ id കൊടുക്കാന്‍ ഇങ്ങള് പണിക്കര്‍ക്ക് 300 രൂപ കൊടുത്തോ അതോ പണിക്കര് ഇങ്ങക്ക് 1001 രൂപ ദക്ഷിണ വെച്ചോ ?

  ReplyDelete
 7. ഹ ഹ

  ഓഫ്: കമന്റ് ഞാൻ ആയിരുന്നു ഓപ്പൺ ചെയ്തത് ഇന്നലെ.. ഹും!!!!!!! അത് ഡിലീറ്റിയല്ലേ..

  ReplyDelete
 8. ഉണ്ണിപ്പണിക്കര്‍ ഡോട്ട് ബ്ലോഗ്‌ സ്പോട്ട് ഡോട്ട് കോം ...-:)

  ഇതിന് അവനവന്‍ പാര എന്നു പറയും... ആ തനി നാട്ടുമ്പുറത്തുകാരി ഭാര്യയാണ് ഇവിടെ താരം... സര്‍വ്വ ബ്ലോഗര്‍ പത്നിമാരുടെയും പ്രതിനിധി...

  പോസ്റ്റ് കലക്കി...

  ReplyDelete
 9. അത് കൊള്ളാം.ഇത്രയും കാലം
  ഉണ്ണിപണിക്കന്റെ അടുത്ത് ആയിരുന്നു
  അല്ലെ?
  വന്നത് ഒന്നാന്തരം ഏലസ്സും ആയിട്ടാണല്ലോ...
  അവരുടെ അടുത്ത് ഒന്നും പോവണ്ട ഇതില്‍
  പേര് പറഞ്ഞവര്‍ക്ക് ശിഷ്യപ്പെട്ടാല്‍ മതിയല്ലോ..
  നന്നായിട്ട് പറഞ്ഞു തരും...എങ്ങനെ കമന്റ്‌
  ബോക്സ്‌ പൂട്ടിക്കാം എന്ന്...അല്ല പുഷ്പിക്കാം
  എന്ന്..!! ഹ..ഹ..ചിരിപ്പിച്ചു
  ശരിക്കും ഭായി...(ചീഞ്ഞ മഴയത് ഭാവന
  ഇറങ്ങി അങ്ങ് നടക്കുവല്ലേ..!!!!)

  ReplyDelete
 10. നന്നായി, പടയും പന്തളവും പന്തവുമൊക്കെ ഓര്‍മ വന്നു. രസമായി.

  ReplyDelete
 11. ഇത് ഒരു വെറും പോസ്റ്റല്ല ല്ലോ ഇസ്മയില്‍ ,,നന്നായി പറഞ്ഞു ഈ നര്‍മ്മ ഭാവന :)

  ReplyDelete
 12. കൊള്ളാം ഇസ്മായില്‍ ഭായി. ഹാസ്യം നന്നായി രസിച്ചു. പ്രദീപ്‌ ജി പറഞ്ഞപോലെ നിഷ്കളങ്കയായ ഭാര്യയാണ് ഇവിടെ താരം.

  ReplyDelete
 13. ഇസ്മായില്‍ ഭായീ
  സംഗതി കൊള്ളാം ഇങ്ങളെ തല ഇനിയും മഴ കൊള്ളിക്കണ്ട.
  സംസാരം കൂടുതലും കഥ കുറച്ചുമുള്ള പരീക്ഷണം അല്ലെ
  ആശസകള്‍

  ReplyDelete
 14. വളരെ രസകരമായി പറഞ്ഞു ഇവിടെ ബീവിയാണ് താരം,.. പാവം എന്തൊക്കെ മോഹങ്ങളാ മോള് വളര്‍ന്നു വരുന്നു എന്തെങ്കിലും സമ്പാദിക്കണം .. ബീവിയോടു പറഞ്ഞേക്ക് ഇനി ബ്ലോഗുണ്ടോ എന്ന് നോക്കിയിട്ടാകും മോളെ കെട്ടാന്‍ ആള് വരിക എന്ന് ... തകര്‍പ്പന്‍ പോസ്റ്റ്‌ ചിരിക്കാനുണ്ട്... ഇപ്പൊ കമെന്റു കുറവായത് കൊണ്ടാണെന്ന് തോനുന്നു ബ്ലോഗിനോട് എല്ലാര്ക്കും താല്പര്യം കുറഞ്ഞ പോലെ ... ബ്ലോഗുകള്‍ വില്‍പ്പനക്ക് എന്നാ ബോര്‍ഡ്‌ ഇപ്പൊ അടുത്ത് തന്നെ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട് ...ഇതും കവടി നിരത്തിയപ്പോള്‍ പണിക്കര്‍ പറഞ്ഞതാ..

  ReplyDelete
 15. ഇത്രേം കാലം കമന്റ്‌ എങ്ങനെ വരുത്താം എന്ന് പഠിക്കാന്‍ പോയതാണോ? സംഭവം കിടിലന്‍..

  ReplyDelete
 16. ഇസ്മായിൽ ഭായ്.. നല്ല രസമുള്ള പോസ്റ്റ്.:) കലക്കൻ..

  ReplyDelete
 17. ഹ ഹ ..ഇസ്മൈയില്‍ ബായി ... കലക്കി .......

  ReplyDelete
 18. ഇഷ്ട സംഗതി കലക്കിട്ടാ....
  ഇനിം നമ്മ ഇത്പോല ഒള്ളത് പ്രതീഷിക്കുന്നുട്ടാ....

  ReplyDelete
 19. ലേബലില്‍ മാത്രമല്ല ചെമ്മാടാ കഥയിലുമുണ്ട് നല്ല നര്‍മ്മം.

  ReplyDelete
 20. ഗൾഫിൽ മഴക്കൊക്കെ ഇപ്പൊ എന്താ വില...?
  വെയിലു വേണങ്കിൽ ഒന്നെടുത്താൽ രണ്ടു ഫ്രീയെന്ന തോതിൽ കൊടുക്കാം... പകരം മഴ കിട്ടിയാൽ മതി...!!
  നന്നായിരിക്കുന്നു ഭായി...
  ആശംസകൾ...

  ReplyDelete
 21. ഇന്റെ മുത്തു നബീ. ... ഞാന്‍ ഇന്നലെ രാത്രി ഓതിയ മൂന്നു യാസീന്‍........... അത് വെള്ളത്തിലായല്ലോ..... പടച്ചോനെ .... .. ഇയാളെ ബുദ്ധി ഒന്ന് ശരിയാക്കി തരണേ.. "


  ആദ്യം ഭാര്യക്ക് ഒരു ഷേക്ക് ഹാന്‍ഡ്‌...

  പോസ്റ്റ്‌ നന്നായിട്ടുണ്ട്.... രസിപ്പിച്ചു..ചിരിപ്പിച്ചു...

  സുഹൃത്തിന് ആശംസകള്‍...

  ReplyDelete
 22. ഞാനും ഒരു തേങ്ങ ഉടച്ചേക്കാം. എന്റെ ബ്ലോഗില്‍ നിങ്ങളും ഒന്ന് ഉടക്കണം

  ReplyDelete
 23. ഭാര്യയെ കളിയാക്കി പോസ്റ്റ് ചെയ്താൽ, നൂറു റിയാൽ(ഖത്തർ) ഷോപ്പിംഗിനു എന്നതാണു ഇവിടെ കണക്ക്. ഇസ്മൈൽ, ഈ പോസ്റ്റിനു ശ്രീമതിയ്ക്കു ഒരു 500 ദിർഹംസ് മിനിമം കൊടുത്തേ പറ്റൂ..:)

  ഒരർത്ഥത്തിൽ മിക്ക ബ്ളോഗർമാരുടെയും ആത്മനൊമ്പരം തന്നെയല്ലേ ഇസ്മൈൽ വരച്ചുക്കാട്ടിയത്?

  ReplyDelete
 24. പ്രദീപ്‌ കുമാര്‍ പറഞ്ഞതിന് താഴെ ഒരു കയ്യൊപ്പ്,
  ബ്ലോഗ്‌ കോന്തന്‍മാരെ കൊണ്ട് പൊറുതി മുട്ടിയ നല്ലപാതി തന്നെ ഇവിടെ താരം.
  മുഴച്ചു നില്‍ക്കുന്ന ചില വരികള്‍ ഉണ്ടാക്കുന്ന ചെറിയ ഇഴച്ചില്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചെമ്മാട് എക്സ്പ്രസ്സിലെ ഈ ചിരിബോഗി മുന്നോട്ടു തന്നെ,
  ഒത്തിരി നന്നായി ഇസ്മയില്‍ !

  ReplyDelete
 25. ഞാന്‍ ആ പ്ണിക്കരുടെ ബ്ലോഗ് വരെ പോയിട്ട് വന്നു
  ബാക്കി പറയാം..
  ബ്ലോഗ് എന്തെന്നറിയാത്ത ബീവിയോ?
  അത് വിശ്വസിക്കൂല്ലാ.

  ReplyDelete
 26. ഭാവന വന്നൂലോ... :)
  നന്നായിരിക്കുന്നു..!
  എന്‍റെ ഒരു ആദ്യകാല പോസ്റ്റ് ഓര്‍മ്മ വരുന്നു..!
  എന്തായാലും ഗുണപാഠമിതാണ്.. എന്തേലും കിട്ടണോ ?(കമന്‍റ്റാണേലും:)), കൊടുക്കാനുള്ള മനസ്സ് കാണിച്ചേ മതിയാവു.. ഹഹ!

  ആശംസകള്‍!

  ReplyDelete
 27. കമന്റ് കിട്ടാൻ നല്ല പോസ്റ്റിട്ടാൽ മതിയെന്നതിന് ദൃഷ്ടാന്തം..ഇതു പറയുകയായിരുന്നോ ഈ പോസ്റ്റിലൂടെ? നർമ്മ “ഭാവന” ഗംഭീരം. അഭിനന്ദനങ്ങൾ

  ReplyDelete
 28. കുറേ നാള്‍ കൂടിയാണല്ലോ ഒരു പോസ്റ്റ്‌ ഇടുന്നത്,ക്ലൈമാക്സ് ഉഷാര്‍..
  "ഹും...നിനക്ക് ഇത് ചീഞ്ഞ മഴ. ഈ മഴയ്ക്ക് ബ്ലോഗിലൊക്കെ ഭയങ്കര വിലയാ"
  ഇതെനിക്കേറെ ഇഷ്ട്ടായി..!

  ReplyDelete
 29. മുവ്വായിരം മുടക്കിയാലെന്താ. ഇപ്പോള്‍ത്തന്നെ മുപ്പത് കമന്‍റ് വന്നു കഴിഞ്ഞു. ഞാന്‍ പണിക്കര്‍ക്ക് ഇരുപത്തഞ്ച് ലക്ഷം ഉറുപ്പിക കൊടുത്ത് മന്ത്രം എഴുതി വാങ്ങാന്‍ ഉദ്ദേശിക്കുകയാണ്.

  ReplyDelete
 30. കുറെ നാളുകള്‍ കൂടിയുള്ള പോസ്റ്റ് നന്നായി ട്ടോ... നിഷ്കളങ്കയായ നാട്ടിന്‍പുറത്തുകാരി( ഇന്നെവിടെയും കാണാന്‍ കിട്ടാത്തത്)ഭാര്യയെ കൊണ്ട് കമന്റ്റുകള്‍ വാങ്ങിക്കൂട്ടുകയാണ്‌ അല്ലേ...

  ReplyDelete
 31. ഇസ്മില്‍ ഭായ്, നന്നായിട്ടുണ്ട് നര്‍മ്മത്തില്‍ ചാലിച്ചുള്ള ആത്മഗതം. കുറെ ചിരിപ്പിച്ചു.
  ആശംസകള്‍.

  ReplyDelete
 32. ഹ ഹ ഹ.... എന്റെ ചെമ്മാടെ..... ഇങ്ങടെ ബീവിക്ക് ഇതൊന്നു പഠിപ്പിച് കൊടിന്‍.... എന്നാല്‍ 'എല്ലാ പ്രശനവും' തീരും... പിന്നെ നിങ്ങളെ ഈ ഭൂലോകത്ത് കാണില്ലല്ലോ... ;)

  ReplyDelete
 33. നിങ്ങള്ടെ എക്സ്പ്രസ്സ്‌ നല്ല ഫാസ്റ്റ് ആണ് കേട്ടോ.... ഇത്രേം ഭാവന പാവം ബീവി....

  നന്നായിട്ടുണ്ട്....!!!

  ReplyDelete
 34. പോസ്റ്റ്‌ നന്നായി രസിപ്പിച്ചു ചെമ്മാടെ.

  ReplyDelete
 35. പണിക്കരുടെ കുതന്ത്രം ഏറ്റല്ലോ..കമന്റുകള്‍ വന്നു നിറയുന്നല്ലോ..

  ReplyDelete
 36. പോസ്റ്റ് കൊള്ളാം ചിരിപ്പിച്ചു. സംഭാഷണങ്ങള്‍ മാത്രമാക്കതെ ആ രംഗങ്ങളിലെ ഭാവങ്ങള്‍ വര്‍ണ്ണിച്ചും ഒന്നുകൂടെ മനോഹരമാക്കാമായിരുന്നു.

  'ഞാന്‍ ഇന്നലെ രാത്രി ഓതിയ മൂന്നു യാസീന്‍........... അത് വെള്ളത്തിലായല്ലോ..... പടച്ചോനെ ....' തനി നാടന്‍...

  ആശംസകള്‍

  ReplyDelete
 37. aa panikarude adress onnu mail cheyyooo

  ReplyDelete
 38. നല്ല രസമായിരിക്കുന്നു.

  ReplyDelete
 39. ഞാനും ഒരു കമന്‍റ്‌ തരുന്നു
  നന്നായി..!

  ReplyDelete
 40. ഉം...ഇഷ്ടപ്പെട്ടു.
  പാവം ബീവി.
  വെറുതെ കാശു കളഞ്ഞു. ഈ പോസ്റ്റൊന്നു ബീവിയെ കാണിക്കാമായിരുന്നില്ലേ.കമന്റിനു പകരം വേറെ വല്ലതും കൈ നിറയെ കിട്ടുമായിരുന്നല്ലോ

  ReplyDelete
 41. നര്‍മ്മം ആസ്വദിച്ചു വായിക്കാന്‍ കഴിഞ്ഞു....
  അഭിനന്ദനങ്ങള്‍..... :)

  ReplyDelete
 42. ഇങ്ങളെ ബ്ലോഗില്‍ ചെലപ്പോ ചെയ്ത്താന്‍ കേറീട്ടുണ്ടാകും . ങ്ങള് ആ ഉസ്മാന്‍ മുസ്ല്യാരുടെ ഒരു ഏലസ്സ് വാങ്ങി കെട്ടി നോക്കിം....ചെമ്മാടാ
  ഒരേലസ്സ് എനിക്കൂടി...കൊള്ളാം ഈ നര്‍മ്മം അസ്സലായി

  ReplyDelete
 43. ഒരു പൂജകൂടി ഭാകിയുണ്ട് എന്ന് തോനുന്നു
  www.adayalangal.co.cc :)

  ReplyDelete
 44. ചെമ്മാട്: ഇത് കലക്കി, ആ പണിക്കരുടെ അടുത്തും എനിക്കും ഒന്ന് പോണം, ബീവി കാണാതെ...

  ReplyDelete
 45. കൊള്ളാം നല്ല ഭാവന :)

  ReplyDelete
 46. വില്‍ക്കാന്‍ ഇട്ടിരുന്ന ബ്ലോഗ്‌ അല്ലെ? പോസ്റ്റ്‌ നന്നായിട്ടുണ്ട്. അപ്പോള്‍ പിന്നെ വില കൂട്ടി ചോദിക്കാം. :-)

  ReplyDelete
 47. ചെമ്മാടാ ഞാന്‍ നിന്‍റെ വൈഫിനു വിളിച്ചു ഈ പോസ്ട്ടിലുള്ളതിനേക്കാള്‍ നാലിരട്ടി കൂട്ടി പറഞ്ഞിട്ടുണ്ട്
  നീ അനുഭവിക്ക് ആപ്പാവം ഇതൊന്നും അറിയാതെ അവിടെ ഇരിക്കുക ആയിരുന്നു ഇപ്പോള്‍ എല്ലാം അറിയിച്ചു

  ഒടുക്കത്തെ അല്ലക്കല്ലേ പഹയാ അലക്കിയത് ഞാനേതായാലും കണ്ണേരു തട്ടാതിരിക്കാന്‍ എന്റ ബ്ലോഗില്‍ ഒരു ചട്ടി തല വെക്കാന്‍ തീരുമാനിച്ചു

  ReplyDelete
 48. എന്റെ ഇക്കാ ...........നമോവാകം ...ചിരിച്ചു ഒരു പാട് ....ക്ലൈമാകസ് :))))))) എനിക്ക് വയ്യ പറയാന്‍ ഹി ഹി ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി ..

  ReplyDelete
 49. പെണ്ണുകെട്ടാത്ത ബ്ലോഗര്‍മാര്‍ക്ക് ഈ വക സാധനങ്ങള്‍ പടച്ചു വിടാന്‍ കഴിയൂലല്ലോ എന്നോര്‍ക്കുമ്പോഴാ!
  പല ബ്ലോഗര്‍മാരും ഈ-മേക്കിട്ട് കേറ്റം വീട്ടിലറിഞ്ഞാണോ ചെയ്യുന്നത്?
  നല്ല നര്‍മ്മം.

  ReplyDelete
 50. "അത് വേണം.. ഞമ്മള്‍ക്ക്‌ കുറെ കമെന്റ് കിട്ടി , ഒരു നല്ല കാലം വരാനുണ്ടെങ്കില്‍ ഇങ്ങളെ ദുബായി പ്പോക്ക് ഒക്കെ നിര്‍ത്താലോ ?"

  നല്ല നര്‍മ്മം. ഒരുപാട് ചിരിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം കമന്റുകള്‍ വാരിക്കൂട്ടി ഗംഭീരമായ തിരിച്ചു വരവ്..:))

  ReplyDelete
 51. പോസ്റ്റ്‌ നന്നായിട്ടുണ്ട്.

  ReplyDelete
 52. സംഗതി കലക്കീറ്റ്ണ്ട്..:)

  ReplyDelete
 53. ഉണ്ണി പ്പണിക്കരുടെ ഏലസ്സ് ഏറ്റുന്നാതോന്നണത് ......കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നു അതേപോലെ ഒരു ഏലസ്സ് നിക്കും വേണം ....പുള്ളിടെ അഡ്രെസ്സ് ഒന്ന് തരണംട്ടോ ?

  ReplyDelete
 54. എന്റെ വഹ ദാ പിടിച്ചോ അമ്പത്താറാം കമന്റ്!

  നൂറു തികക്കാൻ ആശംസകൾ!

  ReplyDelete
 55. ആ കണ്ണൂരാന്‍ ഓരോ കമന്റിനും ഇരുപതു രൂപ വച്ചു കൊടുക്കുകയും പിന്നീട് അത് ഇരുപത്തെട്ടര രൂപക്കു മറിച്ച് വില്‍ക്കുകയും ചെയ്യും എന്നാനു അറിഞ്ഞത്. കാഷുള്ള, കച്ചവടം പഠിച്ച കണ്ണൂരാന്‍ ചെയ്യുന്നത് കണ്ടിട്ടു കണ്ട ചെമ്മാടന്മാര്‍ കാശിറക്കിയാല്‍ പണ്ടാരടങ്ങിപ്പോവുകയേ ഉള്ളൂ...ജാഗ്രതയ്.

  ReplyDelete
 56. "ഹ ഹ ഹ .. ഇങ്ങള് കഥേം .. കവിതേം എഴുതേ... ഇങ്ങള് രാവിലത്തന്നെ ആളെ ചിരിപ്പിക്കല്ലിട്ടാ..." :D
  (പൂജയ്ക്ക് ഫലം കണ്ടു തുടങ്ങിയോ ! :)

  ReplyDelete
 57. അതല്ലെ ഞാനിപ്പോള്‍ പോസ്റ്റ് നിര്‍ത്തി വെറും കമന്റെഴുത്താക്കിയത്!. ഇതും കമന്റായി എണ്ണുമല്ലോ അല്ലെ?.പിന്നെ ഇത് ഒത്തിരി പിടിച്ചു കെട്ടോ...."വേര്തല്ല,ഇങ്ങള് ഈ പ്രാവശ്യം വന്നപ്പഴേ ഞാന്‍ ശ്രദ്ധിക്ക്ണ്. ആ പഴയ ഉസാറോന്നും ഇല്ല. ഞാന്‍ വിചാരിച്ചു പ്രായം ആകുനോണ്ട് ആണെന്ന്. ഇങ്ങള് ആ ബാലന്‍ വൈദ്യെരെ അടുത്തു ഒന്ന് പോയ്ക്കാളീ. അയാള് തരണ ധാതു പുഷ്ടീ ന്റെ ലേഹം തിന്നാല്‍ നല്ല ഉഷാറാന്നാ തെക്കേലെ സുബൈദ പറേണത്‌ . "

  ReplyDelete
 58. നൂറു മുട്ടുമോ?????.......സസ്നേഹം

  ReplyDelete
 59. ഇനി ഞാന്‍ മാത്രം കമന്ടാതിരുന്നാല്‍ മോശമല്ലേ.
  സംഭവം കലക്കി ചെമ്മാടെ.
  ബ്ലോഗും കമന്റ്സുമൊക്കെ അപഹാസ്യ മാകുന്ന
  കാലത്ത് വ്യാജന്മാരുടെ മണ്ടയ്ക്കിട്ട് ഒരു കൊട്ട്
  നന്നായി വരും
  സാദിഖ്‌ കാവില്‍
  ഒരു പഴയ ബ്ലോഗര്‍

  ReplyDelete
 60. ഭാര്യയോട് വിവരം പറഞ്ഞുകൊടുക്കാൻ ആരുമില്ലേ ഇവിടേ? എല്ലാവരും ഉരുണ്ട് വീണു ചിരിക്കുകയാണ് അല്ലേ?

  പോസ്റ്റ് നന്നായി കേട്ടോ. അഭിനന്ദനങ്ങൾ.

  ReplyDelete
 61. ഹഹാ..
  കൊള്ളാം..

  ഹാസ്യാവതരണം ഇഷ്ടായി..

  ReplyDelete
 62. കോമഡിബ്ലോഗ്ഗ് ഭാ‍വന രസകരമായി.

  ReplyDelete
 63. ചെമ്മാടോ,

  അവിടത്തെ കാര്യം കഴിഞ്ഞാല് ബാധയൊഴിപ്പീരു ടീമിനെ നുമ്മന്റടുത്തേയ്ക്കൊന്നു പറഞ്ഞയച്ചേരെ...കടുത്ത ബാധകള്‍ കൊറേയെണ്ണത്തിനെയൊന്നൊഴിപ്പിക്കാനുണ്ട്...

  ReplyDelete
 64. കുറേകാലം കൂടിയുള്ള പോസ്റ്റ് നന്നായി. ഇതിന്റെ പണിപ്പുരയിലായിരുന്നൊ..?
  ആശംസകള്‍..

  ReplyDelete
 65. എന്റെ മുത്തേ..
  ക്ലൈമാക്സ് കലകലക്കന്‍..
  സത്യത്തിലും ഇത് സംഭവിച്ചതാ??
  സത്യത്തിലും ഇങ്ങനൊരു കെട്ട്യോള് ഇങ്ങക്കുള്ളതാ...

  ReplyDelete
 66. ചെമ്പായിട്ടുണ്ട് കേട്ടൊ ചെമ്മാടാ

  ReplyDelete
 67. ഹഹഹഹ....ചെമ്മാടാ തകര്‍ത്തു. :-) ഏതായാലും ആ പണിക്കരുടെ അടുത്ത് എനിക്കും ഒന്നു പോകണം. ""അത് പണ്ട് ആദ്യ രാത്രീല് ങ്ങളെ ആക്രാന്തം കണ്ടപ്പളേ എനിക്ക് തോന്നീതാ.. ങ്ങക്ക് 'അത് ' ണ്ട്ന്നു" ഹഹഹഹ... അടിപൊളി!!!

  ReplyDelete
 68. This comment has been removed by the author.

  ReplyDelete
 69. അപ്പോ അങ്ങനെയാ കമണ്ട് വാരിക്കോരി കിട്ടുന്നത് അല്ലേ?

  ReplyDelete
 70. നല്ല ഭാഷ. സംസാര രീതി നന്നായി ഉപയോഗിച്ചിരിക്കുന്നു.....

  ReplyDelete
 71. കമെന്റ് ബോക്സില്‍ ചില ദുഷ്ട ശക്തികളുടെ ശല്യമുണ്ട് "
  "എന്ന് വെച്ചാല്‍ .. ..?" കണ്ണൂരാന്‍ ,കൊമ്പന്‍ മൂസ ,തുടങ്ങിയ ദുഷ്ട ശക്തികള്‍ ....

  ReplyDelete
 72. ചിരിപ്പിച്ചു കൊന്നു ഹ ഹ ഹ ഹ

  ReplyDelete
 73. @ Art of Wave said: >> ഞാന്‍ മനസ്സിലാക്കുന്നത് ബ്ലോഗിലൂടെ വല്ലവരും വല്ലതും എഴുതുന്നത് കമന്റ്‌ പ്രതീക്ഷിച്ചു കൊണ്ടല്ല. ബ്ലോഗ്‌ എഴുത്തുകാരില്‍ ഇത്തരം ഒരു ചിന്തയുണ്ടങ്കില്‍ അത് ശരിയല്ല, ഒരു നല്ല പ്രവണതയായി ഞാന്‍ അതിനെ കാണുന്നില്ല.>>

  അങ്ങയുടെ നിരീക്ഷണത്തില്‍ ചില പിഴവുകളുണ്ടോ എന്ന് സംശയിക്കുന്നതിനാല്‍ ചിലത് പറയട്ടെ.

  ബ്ലോഗിലെഴുതുന്ന എണ്പതു ശതമാനംപേരും കമന്റിനുവേണ്ടിത്തന്നെയാണ് എഴുതുന്നത്‌. ചിലര്‍ ഇത് തുറന്നു പറയാറുണ്ട്‌. മറ്റുചിലര്‍ ഇതൊരു രഹസ്യമാക്കിവെക്കും. കാരണം ബ്ലോഗില്‍ നിന്നും എഴുത്തുകാരന് കിട്ടുന്ന പ്രതിഫലമാണ് കമന്റുകള്‍. തന്റെ എഴുത്തിന് വായനക്കാരന്‍ സ്നേഹത്തോടെ നീട്ടുന്ന കമന്റുകള്‍ അവനെസംബന്ധിച്ചു ഒരനുഗ്രഹം തന്നെയാണ്.

  കണ്ണൂരാന്‍ ബ്ലോഗിലെഴുതുന്നത് കമന്റിനുവേണ്ടി മാത്രമാണ്. അല്ലാതെ പുണ്യം കിട്ടാനല്ല. ഒരു നല്ലരചന സ്വന്തം ബ്ലോഗില്‍ ഇട്ടിറ്റ് നാലാളെ അറിയിക്കാതിരുന്നാല്‍ ആളും വരില്ല കമന്റും വരില്ല.
  എഴുതുന്നു. മാര്‍ക്കറ്റ്‌ ചെയ്യുന്നു. പോസ്റ്റിലേക്ക് ക്ഷണിയ്ക്കുന്നു. വായനക്കാരന്‍ വരുന്നു. വായിക്കുന്നു. കമന്റുന്നു. ഇതിലെവിടെയാണ് സാര്‍ തെറ്റ്!
  ഇനി ഇതൊരു കുറ്റമാണെങ്കില്‍ കണ്ണൂരാനെ തൂക്കിക്കൊല്ലണം സാര്‍ !!

  (അങ്ങൊരു വലിയ ബ്ലോഗറാണ്. അടിയനോടു ക്ഷമിച്ചാലും)

  ReplyDelete
  Replies
  1. കണ്ണൂ വേണ്ട കത്തി താഴെയിട്, കത്തി താഴേയിടാൻ. മണ്ടൂസനാ പറേണത്. കത്തി താഴേയിടാൻ.

   Delete
 74. ഇസ്മൂ,
  പിന്നാലെ ചിലര്‍ വടിയുമായി വരാന്‍ സാധ്യതയുണ്ടെന്നു കരുതിയാണ് ആദ്യകമന്റില്‍ പോസ്റ്റിനെക്കുറിച്ച് ഒന്നുംപറയാതെ കണ്ണൂരാന്‍ മുങ്ങിയത്.

  ഇനിയും വരും! ബാക്കി അപ്പോള്‍ പറയാം.

  ReplyDelete
  Replies
  1. ഒരു കോപ്പിലെ കണ്ണൂരാന്‍ ഒന്ന് പോടാ കൂതറേ,,നിനക്കെന്താ ആളുകളെ കാണുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടോ ...? പുഴുക്കടിക്കുള്ള മരുന്ന് വാങ്ങി ആസകലം പുരട്ടു ..

   Delete
 75. ഹ ഹ അടിപൊളി...

  ഞാനീ ബ്ലോഗില്‍ എത്താന്‍ വൈകി..

  എന്തായാലും നന്നായി ചിരിച്ചു..

  ReplyDelete
 76. വളരെ നാന്നായിട്ടുണ്ട്... ഓരോ ബ്ലോഗ്ഗറും തനിക്ക്‌ കിട്ടാന്‍ ആഗ്രഹിക്കുന്ന പൂജ.. കമന്റ് പൂജ...

  ReplyDelete
 77. This comment has been removed by the author.

  ReplyDelete
 78. Ismail bai
  "ഹ ഹ ഹ .. ഇങ്ങള് കഥേം .. കവിതേം എഴുതേ... ഇങ്ങള് രാവിലത്തന്നെ ആളെ ചിരിപ്പിക്കല്ലിട്ടാ..."

  വരികളില്‍ പലതും വല്ലാതെ ചിരിപ്പിച്ചു.

  ReplyDelete
 79. @@@ all ..
  വായിച്ച എല്ലാവര്ക്കും..
  അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി..
  @ Artof Wave ,
  നല്ല വാക്കുകള്‍ക്കു നന്ദി..
  ഞാനിത് ഒരു തമാശയായേ ഉദ്ദേശിച്ചുള്ളൂ.. എല്ലാവരും കമെന്റ് തേടി നടക്കുന്നവരാനെന്നല്ല.. പൊതുവേ ഞാന്‍ അടക്കമുള്ള ഭൂരിപക്ഷ ബ്ലോഗ്ഗെര്സിന്റെയും കമെന്റിനോടുള്ള ആര്‍ത്തി ഒന്ന് കാണിക്കാന്‍ ശ്രേമിച്ചതാ......

  ReplyDelete
 80. ഇസ്മയില്‍ ഭായ്..

  ഇത് രസായിട്ടുണ്ട്.. കമന്റ്‌ മോഹികള്‍ ഉണ്ട് എന്നത് നേര്.. അല്ലാത്തവരും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം.. :) ചിലര്‍ അത് വിളിച്ചു പറയുന്നു സന്തോഷ്‌ പണ്ഡിറ്റിനെ പോലെ.. മറ്റു ചിലര്‍ ആ മോഹത്തെ ഉള്ളില്‍ ഒതുക്കുന്നു.. അതൊക്കെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വിടുന്നു.. no comments on it..

  പിന്നെ ഇവിടെയെന്തോ വിവാദം നടക്കുന്നു എന്ന രീതിയില്‍ മലയാളം ബ്ലോഗ്ഗര്‍ ഗ്രൂപ്പില്‍ ലിങ്ക് കണ്ടാണ് വന്നു വായിച്ചത്... ബൂലോകത്തിലെ വിവാദങ്ങളെ പ്രോത്സാഹിപ്പിക്കാതെ അതിനെ ഒഴിവാക്കാനല്ലേ ആ ഗ്രൂപ്‌ അഡ്മിന്‍ ആയ താങ്കളും ചെയ്യേണ്ടത്.. അല്ലാതെ അടി നടക്കുന്നു വന്നു കണ്ടോളിന്‍ എന്ന മട്ടില്‍ പരസ്യപ്പെടുത്തുകയാണോ ചെയ്യേണ്ടത്..

  ക്ഷമിക്കണം.. ഞാനെന്റെ അഭിപ്രായം പറഞ്ഞുവെന്നെയുള്ളൂ.. പണ്ട് "എന്റെ വര"യില്‍ വിവാദങ്ങള്‍ രൂക്ഷമായ സമയത്ത് നൗഷാദ്‌ ഭായും ഇത് പോലെ ബ്ലോഗിലെ പ്രശ്നങ്ങള്‍ ഗ്രൂപ്പിലേക്ക് അപ്പോഴപ്പോഴായി റിപ്പോര്‍ട്ട് ചെയ്തതിനെ അന്ന് ഞാന്‍ വിമര്‍ശിച്ചിരുന്നു.. അത് വളരെ സ്വകാര്യമായി ചാറ്റില്‍ പറഞ്ഞ കാര്യമായിരുന്നു.. എന്നാല്‍ ആ പ്രവണതകള്‍ പലരില്‍ നിന്നും ആവര്‍ത്തിച്ചു കാണുന്നത് കൊണ്ടാണ് ഇങ്ങനെ പൊതു വേദിയില്‍ പറയേണ്ടി വന്നത്...

  ഇസ്മയില്‍ ഭായ്‌.. സര്‍വതും നശിപ്പിക്കുന്ന എരിതീയില്‍ എണ്ണ പകരേണ്ടവര്‍ ആണോ നമ്മള്‍ .. അതോ നേരിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ വഴിയിലേക്ക് നീളുന്ന വിളക്കിനു എണ്ണ പകരേണ്ടവര്‍ ആണോ എന്ന് സ്വയം ചിന്തിച്ചു തീരുമാനിക്കേണ്ടതുണ്ട്.. അത്ര മാത്രം പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു..

  സ്നേഹപൂര്‍വ്വം..

  സന്ദീപ്‌

  ReplyDelete
 81. വരൂ .. വരൂ.. എന്തേ, രണ്ടാളും കൂടി പോന്നത്....? "
  "മൂപ്പരുടെ പ്ലേഗിലെ .. .. അല്ല.. ബ്ലോഗിലെ ചെയ്ത്താനെ ഒന്ന് പറപ്പിക്കാനാ..."
  "ബ്ലോഗിലെ ശൈത്താനോ...............?"
  "അതെ, എന്റെ ബ്ലോഗില്‍ ഒരൊറ്റ കമെന്റും വരുന്നില്ല. അത് എന്താണെന്ന് അറിയാന്‍ വന്നതാ.."
  കലക്കിയല്ലോ ഇക്കാ. നമ്മള്‍ വെറുതെ ബ്ലോഗ്‌എഴുതുന്നതാണ് കേട്ടോ.കമന്റ്കിട്ടിയാലും കിട്ടിയില്ലെങ്കിലും നോ പ്രോബ്ലം. ഹിഹീ.

  ReplyDelete
 82. എന്റെ ഇസ്മായിലിക്കാ.....ഞാനെന്താ ഇത്രയും വൈകിയേ????????
  എനിയ്ക്കൊരു പിടീം വലീം കിട്ടണില്ല...
  എന്തേലന്മാവട്ട്....
  സംഭവം കിടു ആയീണ്ട്ട്ടാ....... :)
  ഞാനിതൊക്കെ മുൻപേ കണ്ടിട്ടാ ഗുരൂന്റെ ശിഷ്യത്വം സ്വീകരിച്ചേ...ന്യാണാറാ മ്വാൻ......

  ReplyDelete
 83. ഒറ്റ വാക്ക്.
  നര്‍മ്മം നന്നായിട്ടുണ്ട്.

  ReplyDelete
 84. @ art of wave:
  ഭായ്‌സാബ്,
  എന്റെ മേല്കമന്റില്‍ ക്ഷോഭ്യമുണ്ടെന്ന കണ്ടെത്തല്‍ വിചിത്രമാണല്ലോ സാറേ. നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം പറഞ്ഞു. ഞാന്‍ എന്റെതും.
  പക്ഷെ നിങ്ങള്‍ എനിക്കായ്തന്ന മറുപടിയില്‍ പരസ്പരവിരുദ്ധമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഒരുമാതിരി ഓട്ടകൊണ്ട് ഇരുട്ടടക്കും പോലെ!
  ഒന്നുകൂടിനോക്കൂ. അപ്പോള്‍ മനസിലാകും.

  (2)

  (പിന്നാലെവന്നവരില്‍ ഒരുവന്‍ മേല്പ്പോട്ട്നോക്കി ചൊറിയുന്നത് കണ്ടു. പാവം! കുറെയായി നിലാവ് നോക്കി കുരയ്ക്കുന്നു. ഫലം നാസ്തി. പാവം ശ്രീ. പണ്ഡിറ്റ്- ഹഹഹാ..)

  ReplyDelete
 85. എന്താണിക്കാ
  പറഞ്ഞത് മാത്രമാണോ പറയാനോള്ളു.
  പലവട്ടം പലയിടത്തുമായി വായിച്ചതാണ്‌ ഇമ്മാതിരി സാധനങ്ങള്‍.
  നിങ്ങടെയൊക്കെ ബ്ലോഗിലേക്ക് വരുന്നത് കുറച്ച് പ്രതീക്ഷകളോടേ ആണ്‌.
  അതിലാണ്‌ ഈ പറഞ്ഞത് തന്നെ പറഞ്ഞ്‌ വെള്ളം ചേര്‍ക്കുന്നത്.

  എഴുത്തില്‍ ഒഴുക്കുണ്ടായിരുന്നു. അതാശ്വാസമായി.

  ReplyDelete
 86. ക്ലൈമാക്സ് വളരെ നന്നായി...നര്‍മ്മം ഇഷ്ടപ്പെട്ടു.. :)

  ReplyDelete
 87. @ Sandeep.A.K
  സന്ദീപ്‌ , വായനക്ക് നന്ദി..
  പിന്നെ ഒരു വിവാദവും ഉണ്ടാവാന്‍ സാധ്യതയില്ലാത്ത ഒരു പോസ്റ്റിന്റെ കമെന്റ് ബോക്സില്‍ വിവാദമുണ്ടായപ്പോള്‍ അതൊന്നു ഉണര്‍ത്തിക്കാന്‍ മാത്രമാണ് ഫേസ് ബുക്കില്‍ അതിനേ കാണിച്ചത്.. താങ്കളുടെ അഭിപ്രായത്തിന് ശേഷം അത് ദിലീട്ടു ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു.. നന്ദി.
  @ (കൊലുസ്)
  ഞാന്‍ എല്ലാരെയും അല്ല കൊലുസ്‌ ഉദ്ദേശിച്ചത്.. എന്നെ തന്നെയാണ് ..
  എന്നതായാലും വായിക്കാനെത്തിയത്തില്‍ സന്തോഷം..
  @ രഞ്ജു.ബി.കൃഷ്ണ, നാമൂസ്, priyadarshini,
  വായനക്കും ഇഷ്ടപ്പെട്റെന്നരിയിച്ചതിനും നന്ദി

  ReplyDelete
 88. vaayichu ismail bhayee adipoli narmam iniyum nannaayiu ezhuthoo enthey athaanallo smil bhayiyude kadama ..hmma

  ReplyDelete
 89. എക്സ്പ്രസ്സ് ഇപ്പഴാണ് കാണാൻ കഴിഞ്ഞത്. നന്നായിട്ടുണ്ട് പോസ്റ്റ്. അഭിനന്ദനം

  ReplyDelete
 90. ഈ വണ്ടിയില്‍ ആദ്യമായി കയറുകയാണ്.. ഇനിയെന്തായാലും ഇത്തിള്‍ കണ്ണി പോലെ ഇവിടെയൊക്കെ ഒന്ന് പടര്‍ന്നു നോക്കട്ടെ...
  ചില ആളുകള്‍ക്ക് കക്കൂസില്‍ ഇരിക്കുമ്പോള്‍ ഒരു ബീഡിയുടെ പോഹ അങ്ങോട്ട്‌ ചെന്നില്ലെങ്കില്‍ ഇങ്ങോട്ടൊന്നും വരികേല എന്നോരസുഖമുണ്ട്. ചില ബ്ലോഗര്‍മാരുടെ കമന്റിനോടുള്ള ആക്രാന്ത്രം കാണുമ്പോള്‍ പോസ്റ്റില്‍ പറഞ്ഞ ആ ആക്രാന്തം പോലെ തോന്നും..
  കമന്റ് എല്ലാവര്ക്കും ഇഷ്ടമാണ്.. പക്ഷെ കമന്റിനു വേണ്ടി എഴുതുന്നത്‌ പോയത്തമാണ്..
  എന്തായാലും നല്ല പോസ്റ്റ്.. നല്ല രസമായിട്ട് വായിച്ചു.. ആശംസകള്‍.

  ReplyDelete
 91. തകര്‍പ്പനായിട്ടുണ്ട് മാഷേ.
  പറഞ്ഞതിലെ ആശയവും, ഹ്യൂമറും, ആ എന്റ് പഞ്ചും എല്ലാം...

  നല്ല എഴുത്താണൂ കേട്ടോ...............
  :)

  ReplyDelete
 92. നന്നായിട്ടുണ്ട് ...96 മത്തെ കമന്റ്സ് 100 തികക്കാന്‍ ഇനിയും വേണമല്ലോ ബോസ്സ്

  ReplyDelete
 93. aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.....

  ReplyDelete
 94. അപ്പോള്‍ അതായിരുന്നു കാര്യം അല്ലെ?
  എന്നിട്ട് ഇപ്പോഴെങ്ങിനെ?
  രസമാക്കി.

  ReplyDelete
 95. ഇല്ല വെറുതെ അങ്ങന്നങ്ങു പോവാനോക്കുമോ ....പിടിച്ചിരുത്തുകയല്ലേ....വളരെ നന്നായി അവതരിപ്പിച്ചു ട്ടോ ....നമ്മുടെ ആ മലപ്പുറം ശൈലിയില്‍ ...

  ReplyDelete
 96. സച്ചിന്‍ സെഞ്ച്വറി അടിക്കുന്നത് നോക്കിയിരുന്നു മടുത്തു..ഇനി ഞാനൊരു സെഞ്ച്വറി അടിക്കാം...
  എന്നാ പിടിച്ചോ നൂറാമത്തെ തേങ്ങ ....
  ടും .......എല്ലാവരും പെറുക്കിയെടുത്തോ
  കൊള്ളാം....കൊള്ളാം....

  ReplyDelete
 97. ഇസ്മായില്‍ ജി സത്യത്തില്‍ നിങ്ങള്‍ ഈ പണിക്കരെ പ്പോയി കണ്ടോ ?? അല്ല ഇതിപ്പോള്‍ സെഞ്ച്വറിയും കവിഞ്ഞു മുന്നോട്ട് തന്നെയാണല്ലോ !!തുടക്കം മുതല്‍ ഒടുക്കം വരെ നല്ല ചിരി നിലനിര്‍ത്തി എന്നത് തന്നെയാണ് ഇതിന്റെ വിജയം !!നിഷ്കളങ്കത നിറഞ്ഞ ആ നാടന്‍ വീട്ടമ്മ യാണ് ഇതില്‍ എനിക്കും താരമായി തോന്നിയത്‌ !!
  @@കണ്ണൂരാന്‍ :പലരും പറയാന്‍ മടിക്കുന്നത് താങ്കള്‍ തുറന്നു പറഞ്ഞു ..

  ReplyDelete
 98. ഇസ്മായില്‍ക്കാ.....കലക്കി....കഥയില്‍ കെട്ടിയോള് തന്നെ താരം......
  പണിക്കരുടെ മന്ത്രം കലക്കീട്ടോ......ആശംസകള്‍.....

  ReplyDelete
 99. ശ്ശൊ! കൊള്ളാല്ലൊ പണിക്കര് ...രൂപ മുടക്കിയാലും കമന്റ് ആശിച്ചപോലെ സെഞ്ച്വറി കടന്നല്ലൊ..!
  നര്‍മ്മം ശരിക്കും രസിച്ചു...[പോസ്റ്റ് വായനയിലുടനീളം മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാരുന്നു..കമന്റ് വായനയിലൂടെ അത് നേര്‍ത്ത് നേര്‍ത്ത് വന്നു..]

  ReplyDelete
 100. സംഭവം കലക്കീട്ടോ മാഷെ.. എന്നെ പോലെയുള്ള നവാഗതര്‍ക്ക്‌ ഇതൊരു സന്ദേശം നല്‍കുന്നു...ഗിവ്‌ കമ്മെന്‌റ്‍സ്‌ ആന്‍ഡ്‌ ടേക്ക്‌ കമ്മെന്‌റ്‌സ്‌... ഇതോട്‌ സാമ്യമുള്ള ഒരു പോസ്റ്റ്‌ ഞാന്‍ എവിടേയോ വായിച്ചിട്ടുണ്‌ട്‌. കണ്ണൂറാന്‌റെ ആദ്യ പോസ്റ്റാണെന്ന് തോന്നുന്നു.. സാമ്യമെന്നാല്‍ ചില ഭാഗങ്ങളില്‍ , ആ ഭാര്യയുടെ ആശങ്കകളും മറ്റും.. എന്തായാലും ഒറ്റയിരിപ്പിന്‌ വായിച്ച്‌ തീര്‍ത്തു...

  ReplyDelete
 101. HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL............

  ReplyDelete
 102. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 103. കമെന്റ് ഒരു ആവശ്യം തന്നെയാണ്.... ഞാന്‍ കമെന്റ്സ് ആഗ്രഹിയ്ക്കുന്നു- അത് അഭിനന്ദനമായാലും തെറ്റുകള്‍ പറഞ്ഞു കൊണ്ടുള്ള നിര്‍ദേശങ്ങള്‍ ആണെങ്കിലും സ്വാഗതം. പക്ഷെ കമെന്റിനു വേണ്ടി എത്ര കഷ്ട്ടപെടാനും തയ്യാറാണ് (എഴുത്തിന്റെ കാര്യത്തില്‍-കാരണം നന്നായി കഷ്ട്ടപെട്ട് ഒരു നല്ല പോസ്റ്റ്‌ എഴുതിയാലേ നല്ല അഭിപ്രായങ്ങള്‍ കിട്ടൂ.) പക്ഷെ കമെന്റ്സിനു വേണ്ടി ഏതു കൂതറ ബ്ലോഗിലും കേറി 'കലക്കീട്ടുണ്ട്' എന്ന് പറയാന്‍ എന്തോ ഒരു മടിയുണ്ട്.........

  ReplyDelete
 104. ഈ പോസ്റ്റ്‌ കലക്കീട്ടുണ്ട്ട്ടാ..... :) (കമെന്റിനു വേണ്ടിയല്ല)

  ReplyDelete
 105. ഇസ്മായില്‍ ഭായ്... നര്‍മ്മം നന്നായിട്ടുണ്ട്...:) പോസ്റ്റ്‌ വായിക്കാന്‍ വൈകിപ്പോയി... ആശംസകള്‍ ..

  ReplyDelete
 106. ഞാനീ പോസ്റ്റ് ഇപ്പഴാ വായിക്കണ് ട്ടോ ഇസ്മൈലിക്കാ. ങ്ങടെ കയ്യില് ഇമ്മാതിരി മരുന്നുകളുണ്ടെന്നറിഞ്ഞപ്പോ ഞമ്മക്ക് പെര്ത്ത് സന്തോശം. ഞാൻ പണ്ട് ജോലിയായി ജോളിയടിച്ച് നടക്കുന്ന കാലത്ത് 'കൊടകര പുരാണം' വായിച്ച ഒരു സുഖം. അതിനുശേഷം അത്രയ്ക്കും സുഖം കിട്ടിയത് കണ്ണൂരാന്റെ 'മൂത്രശങ്ക' വായിച്ചപ്പഴാ. ഇപ്പൊ ഒരാള് എഴുതുന്നൂല്ല്യ, മറ്റേ ആള് ആ ട്രാക്ക് വിട്ടു. പക്ഷെ ആര് എന്ത് വിട്ടാലും ങ്ല്ല്് ഈ ട്രാക്കിലങ്ങ് പൊയ്ക്കോളിൻ. ആനന്ദിക്കാനും ആശംസിക്കാനും ഞമ്മളൊക്കെ ബടെണ്ട്. ന്റെ ചെമ്മാടിന്റെ മാണിക്ക്യമേ, നന്ദി ഒരായിരം വട്ടം, ഇനിയും ഇമ്മാതിരി വെടിക്കെട്ടുകൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 107. ഇവിടെയെത്താന്‍ വളരെ വൈകി... ഇങ്ങിനെയൊരു ഏര്‍പ്പാടുള്ളത് ഞാനറിഞ്ഞില്ലായിരുന്നു.....
  ഇതൊരൊന്നാന്തരം നാടന്‍ വിഭവം.. ഇപ്പോള്‍ നഷ്ടമായ മൂന്നും മുമ്പ് ഓതിത്തീര്‍ത്ത മുന്നൂറും യാസീനുകള്‍, നൂറു മേനി വിളഞ്ഞു നില്‍ക്കുന്ന കമന്‍റ് ബോക്സ്‌ കാട്ടി ഒരു നഷ്ടമേ അല്ലായിരുന്നെന്ന് ആ ബുദ്ധൂസിനെ ബോധ്യപ്പെടുത്തൂ....

  ReplyDelete
 108. ഉണ്നിപ്പണിക്കര്‍ തന്ന പേപര്‍ ഫലിചൂല്ലോ ,ഈ ലൈനില്‍ തന്നെ അങ്ങനെ പോട്ടെ ,ചെമ്മാടെ ,എല്ലാ ആശംസകളും ,നന്നായി ചിരിച്ചൂ ,,,

  ReplyDelete
 109. "അത് പണ്ട് ആദ്യ രാത്രീല് ങ്ങളെ ആക്രാന്തം കണ്ടപ്പളേ എനിക്ക് തോന്നീതാ.. ങ്ങക്ക് 'അത് ' ണ്ട്ന്നു"

  :)))

  കലക്കി മാഷേ മന്ത്രവാദം ഏറ്റു നൂറു ഇപ്രാവശ്യവും കടന്നു :))

  ReplyDelete
 110. സംഗതി കലക്കി. പണിക്കര്‍ക്ക് പിന്നെ ബ്ലോഗും കമന്റും ഒന്നും വേണ്ടേ... അയാള്‍ക്കുമില്ലേ കുറെ അക്കൌണ്ടുകള്‍. നര്‍മം വളരെ നന്നായിട്ടുണ്ട്. സിനിമക്ക് സംഭാഷണം എഴുതിക്കൊടുക്കാന്‍ പോയ്ക്കൂടെ? :)

  ReplyDelete
 111. പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

  താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

  ReplyDelete
 112. ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.. ഈ പണിക്കരെ അഡ്രസൊന്ന് കിട്ടോ?? ഇനിക്കും വേണാര്‍ന്നു.. അടിപൊളി വിറ്റ്...

  ReplyDelete
 113. ആലോചനാമ്ര്‌തമായി....

  ReplyDelete
 114. പടച്ചോനേ ഇത്രേം വലിയ ഒരു സംഭവം ണ്ടായിട്ട് ഞാനിതറിഞ്ഞില്ലല്ലോ!
  എന്തായാലും ഒരൊന്നൊന്നര അലക്ക് അലക്കീട്ട്ണ്ട്!!
  വൈഫിന്റെ ഡയലോഗ് ഒക്കെ സൂപ്പര്‍....

  ചെമ്മാടേ...ഇങ്ങള് എഴുതാന്‍ തുടങ്ങ്യാ ഞമ്മള കഞ്ഞി കുടി മുട്ടോലോ!!!!

  വൈകിയതിനു സോറി കെട്ടോ...!

  ReplyDelete
 115. blogil puthiya post..... PRITHVIRAJINE PRANAYICHA PENKUTTY....... vayikkumallo........

  ReplyDelete
 116. അവതരണം വളരെ മികച്ചതായി. നല്ല സഹജമായ ഹാസ്യ വിവരണം . ക്ലൈമാക്സ്‌ പഞ്ച് പ്രതീക്ഷിക്കാത്ത അത്ര ഉഗ്രനായി. സത്യത്തില്‍ ശരിയാണ്. ബ്ലോഗ്ഗര്‍മാര്‍ മാത്രമാണ് മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് കമന്റ് ഇടുന്നത്. ബ്ലോഗിങ്ങ് ഇല്ലാത്ത വായനക്കാര്‍ വായിച്ചു പോവുകയല്ലാതെ കമന്റ് ഇടല്‍ വളരെ കുറവായിരിക്കും. ബ്ലോഗ്ഗര്‍മാരുടെ കമന്റ് ആകര്‍ഷിക്കപ്പെടുന്നത് അധികവും അങ്ങോട്ട്‌ ഇടുന്ന കമന്റിലൂടെ തന്നെയാണ്. എന്നാലും വരുന്ന പത്തു കമന്റുകളില്‍ 2 എണ്ണമെങ്കിലും ശരിയായി വായിച്ചുള്ള കമന്റ് ആണെങ്കില്‍ ഇതില്‍ മോശമായി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. അങ്ങിനെയാണ് ഞാന്‍ പറയുന്നത് ഇസ്മായില്‍ക്കയുടെ ഈ പോസ്റ്റ്‌ അസ്സലായി.

  ReplyDelete
 117. very interesting Ismail.
  iniyum varatte ithupolulla rasikan postukal..
  bhavukangal..

  ReplyDelete
 118. ഹി ഹി തള്ളെ കൊള്ളാം
  ഈ അവതരണം ഇഷ്ട്ടായി ഇക്കാ
  പുതിയ പോസ്റ്റുകള്‍ കാണുന്നിലല്ലോ ..?
  ബൈ എം ആര്‍ കെ

  ReplyDelete
 119. വെറുതെ ഇതിലെ പോയപ്പോള്‍ കയറിയതാണു,പുതിയ പോസ്റ്റെന്തെങ്കിലും ഉണ്ടോന്ന് നോക്കാമെന്ന് കരുതി. മന്ത്രവാദം ഫലിച്ചല്ലെ, കമന്റ് കൂടീട്ടുണ്ട്.

  ReplyDelete
 120. ഒരു ബ്ലോഗരുടെ കമ്മന്റ്ടു ദാഹം വെള്ളത്തിന്‌ അറിയില്ലല്ലോ !!! പിന്നെ മുട്ടുവിന്‍ തുറക്കപെടും തുറക്കപ്പെട്ടാല്‍ തിരിച്ചും മുട്ടുവിന്‍ എന്നാ ബ്ലോഗ്‌ നിയമം പാലിച്ചാല്‍ കാര്യങ്ങള്‍ ഭേഷാകും......
  വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

  ReplyDelete
 121. അവതരണം കലക്കി. ഞാനും അവിടെയൊന്നു പോയാലോ.....

  ReplyDelete
 122. മാസങ്ങള്‍ക്ക് മുമ്പ് ഇത് വഴി വന്നു പോയതായിരുന്നു... ഇന്ന് നൌഷാദ് അകംബാടം അഭിമുഖം എന്നൊക്കെ പറഞ്ഞു കുറെ പേരുടെ മുന്നിലേക്ക്‌ തള്ളിയിട്ടപ്പോള്‍.... എണീറ്റ്‌ നോക്കിയത് നാട്ടുകാരനായ നിങ്ങളുടെ ഈ രസികന്‍ രചനക്ക് മുമ്പില്‍.... നന്നായിരിക്കുന്നു.., നാടന്‍ വിഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് കൊണ്ടുവാ.....ചെമ്മാട് പരിസരത്തെ കുറെ ഫേസ് ബുക്ക്‌ ഗ്രൂപ്പുകള്‍ ഉണ്ടല്ലോ..അതിലോരോ ലിങ്ക് ഇട്ടു നോക്കൂ...കംമെന്റ്സുകളുടെ പൂരമായിരിക്കും.. പിന്നെ ഉണ്ണി പ്പണിക്കര്‍ ഏലസ്സ് മന്ത്രിക്കാന്‍ നിങ്ങളുടെ അടുത്തേക്കോടി വരും...... എഴുതാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിനു കഴിയാത്ത (ശ്രമിക്കാത്ത) എന്നെ പോലുള്ളവര്‍ക്ക് നിങ്ങളെ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ ശ്രമം നടത്താന്‍ തോന്നും.... ഇനിയും എഴുതുക...

  ReplyDelete

വിമര്‍ശന്മായാലും തുറന്ന അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.