Friday 28 January 2011

എന്റെ രണ്ടു ട്രെയിന്‍ യാത്രകള്‍ ..!


                          2009 നവംബര്‍  മാസം പതിനേഴാം തിയതി സമയം രാവിലെ പത്തു മണി. ഞാനും കൂട്ടുകാരന്‍ ഷാജിയും കൂടി അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഒരു പ്രൈവറ്റ് ടാക്സിയില്‍ യാത്ര ചെയ്യുന്നു.കടയിലെക്കുള്ള പര്ചെസിംഗ് ആണ് യാത്രാ ഉദ്ദേശം. ഷേക്ക്‌ സായിദ് റോഡില്‍ ജബല്‍ അലി എത്തിയപ്പോഴാണ് മനസ്സില്‍ ഒരു ആഗ്രഹം ഉദിച്ചത്, മെട്രോ ട്രെയിനില്‍ ഒന്ന് കയറി നോക്കിയാലോ ?
 ദുബായ് മെട്രോ ട്രെയിന്‍  ഔദ്യോദികമായി  ഉദ്ഘാടനം കഴിഞ്ഞിട്ട് കുറച്ചു ആയെങ്കിലും((09.09.09),പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തിട്ട്  ഒരാഴ്ച ആയിട്ടെ ഉള്ളൂ.പത്രങ്ങളിലൊക്കെ ഇതിനെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും നിറയുന്ന സമയമാണ്.ഞാന്‍ ഷാജിയോട് ആഗ്രഹം പറഞ്ഞു. ഇത് കേട്ടപ്പോള്‍ അവനും സമ്മതം. ഡ്രൈവറില്ലാത്ത  ലോകത്തിലെ ആദ്യത്തെ മെട്രോ ട്രെയിനില്‍ ഒന്ന് കയറാന്‍ തന്നെ തീരുമാനിച്ചു മാള്‍ ഓഫ് എമിരേറ്റ്സ് സ്റ്റേഷന്‍ അടുത്തു ഞങ്ങള്‍ ടാക്സി ഇറങ്ങി.

                                അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച മെട്രോ സ്റ്റേഷനില്‍  ടിക്കെറ്റെടുക്കാന്‍ കൌണ്ടറുകള്‍ ഉണ്ടായിരുന്നെങ്കിലും വിവരം കുറച്ചു കൂടുതലാനെന്നുള്ള ഒരു ചെറിയ അഹങ്കാരം മനസ്സിലുള്ളത് കൊണ്ടോ എന്തോ, ഞാന്‍ നേരെ   ഓടോമാട്ടിക്  ടിക്കെട്ടിംഗ് മേശീനിനടുത്തെക്ക് നടന്നു. ഷോര്‍ട്ട് ജേര്‍ണി , മിഡില്‍ ജേര്‍ണി, ലോങ്ങ്‌ ജേര്‍ണി എന്നിങ്ങനെ സൂചിപ്പിക്കുന്ന മൂന്നു ടിക്കെട്ടുകള്‍ ലഭ്യമാണ്. ഞങ്ങളുടെ യാത്ര ദുബായ് ദൈരയിലെക്കായിരുന്നെങ്കിലും, പുതുതായി തുടങ്ങിയ മെട്രോ ട്രെയിന്‍  ആയതു കൊണ്ടു സ്റ്റേഷനുകളുടെ പേരുകള്‍ ഞങ്ങള്‍ക്ക് അജ്ഞാതമായിരുന്നു.അത് കൊണ്ടു തന്നെ ഷോര്‍ട്ട് ജെര്നിയ്ക്കുള്ള ടിക്കെട്ടു മതിയാകും എന്ന് കരുതി നാലു ദിര്‍ഹാമിന്റെ രണ്ടു ടിക്കെറ്റ്  എടുത്തു ഞങ്ങള്‍ ട്രെയിനില്‍ കയറി.ട്രെയിന്‍ യാത്ര തുടങ്ങി.

                               ദൈരയുടെ  അടുത്ത സ്റ്റേഷന്‍ ഏതാണെന്ന് ഒരു ധാരണയില്ലാത്തത്  കാരണം സിറ്റി സെന്റെരിനടുത്തുള്ള സ്റ്റേഷനില്‍ ഇറങ്ങി.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരു ഓട്ടോമാറ്റിക് ഗേറ്റു ഉണ്ടായിരുന്നു.  അതിലെ സ്കാന്നെരില്‍ ടിക്കെട്ടു വച്ച് സ്കാന്‍ ചെയ്താലേ ഗേറ്റു തുറക്കുകയുള്ളൂ. ഓരോരുത്തരായി ടിക്കെട്ടു വെക്കുന്നു ഗേറ്റു തുറന്നു പുറത്തേക്ക് പോകുന്നു.ഞാന്‍ ടിക്കെറ്റു വെച്ചതും  ഗേറ്റ് തുറക്കുന്നതിനു പകരം സൈറന്‍ മുഴങ്ങാന്‍ തുടങ്ങി. സെക്കൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ ഓടി വന്നു . എന്റെയും ഷാജിയുടെയും ടിക്കെറ്റു വാങ്ങി പരിശോധിച്ച്,ഞങ്ങളെ കൌന്ടരിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഞങ്ങള്‍  എടുത്ത ടിക്കെറ്റു ഇവിടെയ്ക്ക് യാത്ര ചെയ്യാന്‍ മതിയാകില്ലെന്നും നിങ്ങള്‍ പിഴ അടയ്ക്കാന്‍ ബാധ്യസ്തരാനെന്നുമുള്ള കാര്യങ്ങള്‍    അവിടെ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ    മാന്യമായ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി തന്നു. അങ്ങിനെ ചെറിയ പിഴ അടച്ച ഞങ്ങള്‍ക്ക് മാന്യ മായ ഭാഷയില്‍ "ഹാവ് എ നൈസ് ഡേ" എന്ന് ആശംസിച്ചു അവര്‍ ഞങ്ങള്‍ക്ക് ഗേറ്റു കടക്കാനുള്ള പുതിയ ടിക്കെറ്റു തന്നു പുഞ്ചിരിയോടെ യാത്രയാക്കി.                                                 
                              
                              ********************
                                               ഏകദേശം ഒന്നര മാസത്തിനു ശേഷം നാട്ടിലെത്തിയ എനിക്ക് ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി കാസരഗോട് ജില്ലയിലെ ചെരുവത്തൂരിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. കൃത്യം ഏഴു മണിക്ക് ട്രെയിന്‍ ഉണ്ടെന്നു ഉപ്പ തലേന്ന് ഒര്മിപ്പിചിരുന്നെങ്കിലും രാവിലെ തപ്പി പിടഞ്ഞെഴുന്നേറ്റു പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍  എത്തിയപ്പോള്‍ ട്രെയിന്‍ യാത്ര പുറപ്പെടാന്‍ തയാറായി  നില്‍ക്കുന്നുണ്ടായിരുന്നു. ഓടി ടിക്കെറ്റ് കൌണ്ടറില്‍ എത്തിയെങ്കിലും, പത്തു മിനുട്ടിന്  ശേഷം വരാനിരിക്കുന്ന മദ്രാസ് മെയിലിനു ടിക്കെറ്റെട്‌ക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ നീണ്ട ക്യു കണ്ടു ഞാന്‍ പിന്മാറി.പിന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്ക് പോകേണ്ട വണ്ടി സ്റ്റേഷന്‍ വിട്ട് കൊണ്ടിരിക്കുന്നു ...
അടുത്ത സ്റ്റേഷനില്‍ നിന്ന് ടിക്കെറ്റെടുക്കാം എന്ന് കരുതി , മെല്ലെ ഓടി ക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടി ക്കയറി.
                          എന്റെ കഷ്ട കാലത്തിനു അത് ഒരു സ്ലീപ്പേര്‍ ക്ലാസ്സ്‌ കമ്പാര്‍ട്ട് മെന്റും, സമയം അതിരാവിലെ ആയതിനാല്‍ ഉറക്കം എണീറ്റ്‌ വരുന്ന രണ്ടു ടിക്കെട്ടു എക്സാമിനെര്സും ഉണ്ടായിരുന്നു. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ടിക്കെറ്റ് എടുക്കാത്തതിന്റെ പേരില്‍ നാണം കേടുമോ എന്നു ഭയന്ന് ഞാന്‍ നേരെ അവരെ സമീപിച്ചു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ തന്നെ തീരുമാനിച്ചു 
 സൈക്കിളില്‍ നിന്ന് വീണവന്റെ ചിരി  മുഖ്ത്തു വരുത്തി  ഞാന്‍: " സാര്‍ , ഞാന്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ വിടാന്‍ ആരംഭിചിരുന്നതിനാല്‍ എനിക്ക് ടിക്കെറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത സ്റ്റേഷനില്‍ നിന്ന് ഞാന്‍ ടിക്കെറ്റെടുക്കാം"
 രണ്ടു ടിക്കെട്ടു എക്ഷാമിനരില് ഒരാള്‍ :" നിന്നെപ്പോലെ യുള്ള കള്ളന്‍ മാരെ പിടിക്കാന്‍ തന്നെയാ ഞങ്ങള്‍ ഈ പണിക്കു വെച്ചിരിക്കുന്നത് "അല്ലാതെ -" - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -  -- - - - - -- - - - - - - - - - - - - - - - - "
 വളരെ മോശമായ ഭാഷയില്‍ അയാള്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു , ട്രയിനിലെ മറ്റു യാത്രക്കാര്‍ ഇത് ശ്രേദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആകെ ഐസായി.മറ്റു യാത്രക്കാരുടെ മുന്നില്‍ വച്ച്  അയാള്‍ വീണ്ടും ശകാരം തുടര്‍ന്നപ്പോള്‍ എന്റെ ഞരമ്പുകളിലെ  മലപ്പുറം രക്തത്തിന്റെ ചൂടും ഉയരാന്‍ തുടങ്ങി,ഞാനും വിട്ട് കൊടുത്തില്ല.
ഞാന്‍ : "താങ്കളുടെ നാക്ക് ഒന്നടക്കി താങ്കള്‍ക്കു എന്ത് നടപെടിയാണ് ഇതിന്‍ മേല്‍ എടുക്കാന്‍ അധികാരമുള്ളത് ? അത് പോലെ ചെയ്യുക "
എക്സാമിനര്‍ :" ഞങ്ങള്‍ ഫൈന്‍ ഈടാക്കും , തിരുവനന്തപുരം മുതലുള്ള ടിക്കെറ്റു കാശും അടക്കേണ്ടി വരും"
ഞാന്‍ പേഴ്സില്‍ നിന്ന് പണം എടുത്തു അയാളുടെ നേരെ നീട്ടി . ഇത് കണ്ടു കൊണ്ടിരുന്ന ഒരു മാന്യനായ യാത്രക്കാരന്‍ അടുത്തു വന്നു,ടിക്കെറ്റു എക്സാമിനരോട് ചോദിച്ചു : ഇയാള്‍ ഒരിക്കലും പിടിക്കപ്പെടുകയായിരുന്നില്ല , നിങ്ങളോട് സത്യം തുറന്നു പറയുകയായിരുന്നു.എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങിനെ പെരുമാറുന്നു? കുറച്ചു കൂടി മാന്യമായി സംസാരിച്ചു കൂടെ ?
ഇത് കേട്ട് മറ്റു യാത്രക്കാരും എന്റെ പക്ഷം പിടിച്ചു സംസാരിക്കാന്‍ തുടങ്ങി .
                                              രംഗം വഷളാകുമെന്ന് കണ്ട ടിക്കെറ്റു എക്സാമിനര്‍ അല്പം അയഞ്ഞു , തെല്ലു ഗൌരവം വിട്ട് അയാള്‍ എന്നോട് പറഞ്ഞു : മേലാല്‍ ഇത് ആവര്‍ത്തിക്കരുത് . അടുത്ത സ്റ്റേഷനില്‍ നിന്നും ടിക്കെറ്റു എടുത്തു യാത്ര തുടര്‍ന്നോളൂ ..
അടുത്ത സ്റ്റേഷന്‍  കോഴിക്കോടിനടുത്ത ഫറോക്ക് ആയിരുന്നു.അവിടെ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി ടിക്കെറ്റെടുത്തു യാത്ര തുടര്‍ന്നു.
 ___________________________________________________________
ഞാന്‍ ആദ്യം വിവരിച്ചത് എനിക്ക് ഒരന്യ നാട്ടില്‍ നിന്നുണ്ടായ അനുഭവം.രണ്ടാമത്തേത് സ്വന്തം നാട്ടില്‍ , സംസ്കാര സമ്പന്നര്‍ എന്ന് നാം സ്വയം വിശേഷിപ്പിക്കുന്ന മലയാളിയില്‍ നിന്നും .

80 comments:

  1. അവിടെ മനുഷ്യനും അവന്റെ ജീവനും മാനത്തിനും വിലയുണ്ട്.ഇവിടെ അതില്ല..അതു കൊണ്ട് മോനേ ദിനേശാ..നീ വണ്ടി വിട്,പോയി ചെമ്മാട് എക്സ്പ്രസ്സിലെ അക്ഷരത്തെറ്റുകൾ മാറ്റൂ..അല്ലെങ്കിൽ വണ്ടി പാളം തെറ്റും.

    ReplyDelete
  2. “അവിടെ മനുഷ്യനും അവന്റെ ജീവനും മാനത്തിനും വിലയുണ്ട്.ഇവിടെ അതില്ല..” യൂസുഫ്പ പറഞ്ഞത് നൂറു ശതമാനം ശരി. അവിടെ നിയമത്തിനും നീതിക്കുമൊക്കെ അല്പം ബഹുമാനം കൊടുക്കുന്ന പൌരന്മാരുണ്ട്; ഇവിടെ അതില്ല എന്നു കൂടി ചേര്‍ക്കാം. തനിക്ക് കൈക്കൂലി തരാന്‍ ശ്രമിക്കുന്ന ചിലരെ കയ്യോടെ പിടികൂടി അധികാരികളെ ഏല്പിക്കുന്ന എത്ര ഉദ്യോഗസ്ഥര്‍, സ്വന്തം മക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുമ്പോള്‍ അവരെ പിടിച്ച് അധികാരികളെ ഏല്പിക്കുന്ന എത്ര മാതാപിതാക്കള്‍. അതെ ഇവിടെ മനുഷ്യര്‍ക്ക് വിലയുണ്ട്. (ചില അപസ്വരങ്ങള്‍ ഇല്ലാതില്ല; എന്നാല്‍ അതെത്ര ചെറിയ വിഭാഗം.)

    ReplyDelete
  3. അതാണ് മാഷേ നാടിന്റെ സംസ്കാരം... എന്തായാലും സഹയാത്രികര്‍ വെറുതേ കേട്ടു ചിരിച്ച് മാറി നിന്നില്ല എന്നാശ്വസിയ്ക്കാം

    ReplyDelete
  4. വളരെ ശരിയാണ് പറഞ്ഞത്‌.. പോലീസില്‍ നിന്നും ഇത്തരം ഉദ്യോഗസ്ഥരില്‍ നിന്നും മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കാന്‍ പറ്റില്ല. നല്ല ആള്‍ക്കാരും ഉണ്ട് കേട്ടോ . പക്ഷെ കണ്ടു കിട്ടാന്‍ ബുദ്ധിമുട്ടാണ്...

    ReplyDelete
  5. അനുഭവം പങ്കുവെച്ചതിനു നന്ദി..ആളുകളുടെ
    മനോഭാവത്തിന്റെ വ്യത്യാസം.. ദുബായില്‍
    ഉദ്യോഗസ്ഥര്‍ നന്നായി പെരുമാറുന്നുണ്ടെന്നാറിഞ്ഞതില്‍
    സന്തോഷം..കുവൈറ്റില്‍ നേരെ തിരിച്ചാണ്:)

    ReplyDelete
  6. പണ്ട് ഡെല്‍ഹിയില്‍ നിന്നൊരാള്‍ കണ്ണൂര് സ്റ്റേഷനില്‍ വന്നിറങ്ങി,
    സ്റ്റേഷനിലെ ടിക്കറ്റ് ചെക്കര്‍ : റ്റിക്കറ്റെട് മാഷെ
    ഡെല്‍ഹിക്കാരന്‍ : അതെന്താണ് സാധനം?
    ടി. ചെ : അതുണ്ടെങ്കിലേ യാത്ര ചെയ്യാന്‍ പറ്റൂ
    ഡെല്‍ഹിക്കാരന്‍ : ഡെല്‍ഹീലൊക്കെ ടിക്കറ്റില്ലാതെയാണ് യാത്ര, ഇവീടുത്തെ കാര്യമെനിക്കറീല്ല, മാത്രല്ല ഞാന്‍ ഡെല്‍ഹീന്നാ ട്രെയിന്‍ കയറിയേ, അതോണ്ട് അതിന്റെ ആവശ്യോം ഇല്ല!
    (സ്ഥലവും കഥാപാത്രവും സാങ്കല്‍പ്പികമാണോ ആവോ??!)


    ഇങ്ങനൊക്കെയാണ് കാര്യങ്ങള്‍, പിന്നെ മെട്രോയൊക്കെ മദ്ധ്യവര്‍ഗ്ഗങ്ങള്‍ക്കുള്ളതല്ലേ, അവിടങ്ങളിലൊന്നും ഇത്തരം സംഭവം നടക്കില്ല, മാത്രമല്ല നിയന്ത്രണങ്ങളും ഒരുപാട്.

    നമ്മുടെ നാട്ടിലാണെങ്കില്‍ ഇതെല്ലാം ‘ജീവിതപ്രശ്നം’ ആണല്ലോ ;)

    ReplyDelete
  7. വിദേശ രാജ്യങ്ങളില്‍ജീവിക്കാനും യാത്ര ചെയ്യാനും അവസരം ലഭിച്ചത് കൊണ്ടാണ് വെറും ന്യൂന പക്ഷമായ പ്രവാസികള്‍ ഇത്തരം താരതമ്യത്തിന് മുതിരുന്നത് ..നാട്ടില്‍ ജീവിക്കുന്ന കോടിക്കണക്കിനായുള്ള ജനങ്ങള്‍
    വര്‍ഷങ്ങളായി ബ്യൂറോക്രസിയുടെ ഇത്തരം പീഡനങ്ങള്‍ വിധിയാണെന്ന് കരുതി സഹിക്കുകയാണ് ...

    അക്ഷരപ്പിശക് ഇതിനേക്കാള്‍ ഒക്കെ വലിയ അപരാധമാണ് കേട്ടോ ...:)

    ReplyDelete
  8. ഞാന്‍ എറണാകൂളത്തേക്കൂള്ള സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരന്‍. റ്റിക്കറ്റ്‌ എക്സാമിനര്‍ ഒരു മാന്യനുമായി വാഗ്വാദത്തില്‍. പിന്നെ യാത്രക്കാരണ്റ്റെ കോളറില്‍ കയറി ഒറ്റ പിടുത്തം. അടിപിടി..പിടിവലി. യാത്രക്കാര്‍ മുഴുവന്‍ ടി.ടിക്കെതിരെ. എല്ലാവരും കൂടി ഒന്നു പെരുമാറി. ഞാന്‍ മഹാ ധൈര്യവാനായതിനാല്‍ ഊക്കു പിടിച്ച്‌ നിന്നതേയുള്ളൂ. വണ്ടി സ്റ്റേഷനിലേക്ക്‌.. എല്ലാവരും ഇറങ്ങി സൈഡ്‌ വഴിയിലൂടെ ഓടി. ആ ഓട്ടക്കാരുടെ ഗൈഡ്‌ ഞാനായിരുന്നു. രണ്ടു ദിവസം ഞാന്‍ പിന്നെ ട്രെയിന്‍ ഉപേക്ഷിച്ച്‌ ബസ്സിലാണ്‌ എറണാകുളത്തേക്ക്‌ പോയത്‌.

    ReplyDelete
  9. "അടുത്ത സ്റ്റേഷന്‍ കോഴിക്കോടിനടുത്ത ഫറോക്ക് ആയിരുന്നു.അവിടെ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി"
    ടിക്കറ്റെടുക്കാതെ മുങ്ങി എന്നാണൊ പറഞ്ഞു വരുന്നതെന്ന് ഞാന്‍ കരുതി...(സത്യം അതാണെങ്കിലും,അല്ലെ ഇസ്മയിലേ....?)
    യാത്രാനുഭവം വളരെ നന്നായി എഴുതി..അപ്പോ വണ്ടി പോട്ടേയ്....
    കു..കൂ................കു..കൂ...........

    ReplyDelete
  10. മറു നാട്ടില്‍ എത്തിയാല്‍ നമ്മളും ആ നാട്ടിലെ നിയമം അനുസരിക്കുന്നു ..നാട്ടിലുള്ള ആള്‍ക്കാരോ നിയമങ്ങള്‍ കാറ്റില്‍ പരത്തുന്നു അത് പോലെ തന്നെയാണ്, ഇങ്ങനെയും ഉദ്യോഗസ്ഥര്‍ അവര്‍ മനുഷ്യന്മാരെ കണ്ടിട്ടില്ലാത്ത പോലെയാണ്.. എല്ലാരും അങ്ങനെ അല്ല കേട്ടോ..നന്നായി ഇസ്മായീല്‍ ഭായീ

    ReplyDelete
  11. ഇത്തരം ചില ഉദ്യോഗസ്ഥരാണ് എല്ലാ രംഗത്തെയും പുഴുക്കുത്തുകള്‍. ചെറിയ തോതിലെങ്കിലും അവിടെ ഉണ്ടായത്‌ പോലുള്ള പ്രതികരണങ്ങള്‍ എല്ലായിടത്തും നടത്തുക എന്നത് തന്നെ ചെറിയ പോംവഴി. പലപ്പോഴും ഇതെല്ലാം കാണുമ്പോഴും നമുക്ക്‌ നമ്മുടെ കാര്യം എന്ന് പറഞ്ഞു പുറം തിരിഞ്ഞു നടക്കുന്നതാണ് അത് കൂടാന്‍ കാരണമാകുന്നത്.

    ReplyDelete
  12. ഇങ്ങിനെയൊക്കെ സംഭവിക്കും അല്ലെ ഇക്കാ ..

    ReplyDelete
  13. ലോകം കീഴ്‌മേൽ മറിഞ്ഞു വന്നാലും നന്നാവാത്ത ഇന്ത്യൻ റയിൽ‌വേയോടാണോ ഇസ്മയിലേ കളി. ഉത്തരേന്ത്യയിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന എത്ര പേരുണ്ട്. പിന്നെ ഇതൊക്കെ നാം സഹിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.

    പിന്നെ റ ടൈപ്പ് ചെയ്യേണ്ടിടത്തെല്ലാം ര ആണ് കാണുന്നത്. അക്ഷരത്തെറ്റ് വായനയെ അലോസർപ്പെടുത്തും. ശ്രദ്ധിക്കണേ

    ReplyDelete
  14. വിദേശങ്ങളിലൊക്കെ ടിക്കറ്റ് ചെക്കറൂടെ പണി കിട്ടണമെങ്കിൽ ആദ്യം കസ്റ്റ്മർ സെർവീസ് എക്സാം പാസ്സാവണം...കേട്ടൊ ഭായ്

    ReplyDelete
  15. ഇങ്ങിനെ എത്രയെത്ര അനുഭവങ്ങള്‍ ,ആലോചിചെടുത്താല്‍ ഒരു റെയില്‍വേ യാത്രാ വിവരണ പുസ്തകം തന്നെ എഴുതാനാവും.

    ReplyDelete
  16. ചെമ്മാട്: താരതമ്യം നന്നായി. നാട്ടില്‍ ഇതൊക്കെ പതിവാ. പിന്നെ മറു നാട്ടില്‍ ആവുമ്പോള്‍ നമ്മള്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യില്ലലോ..
    എന്റെ മറ്റൊരു സംശയം റിയാസ് ചോദിച്ചു.. ടിക്കറ്റ് എടുക്കാതെ അവസാനം മുങ്ങിയോ..

    ReplyDelete
  17. യാത്രാനുഭവം വളരെ നന്നായി എഴുതി...

    ReplyDelete
  18. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ചിലർ നമ്മുടെ നാട്ടിലുണ്ടാവും. ടിക്കറ്റ് എടുക്കാത്തവരെയും ടിക്കറ്റെടുക്കാൻ പറ്റാത്തവരെയും എങ്ങനെ തിരിച്ചറിയും?

    ReplyDelete
  19. വാസ്തവം.
    ഇത് കൊണ്ടാണ് വല്ലപ്പോഴുമൊരിക്കല്‍ ഇത്തരക്കാരില്‍ നിന്ന് നല്ല പെരുമാറ്റം ലഭിച്ചാല്‍ നമ്മളത് എല്ലാവരോടും അതിശയത്തോടെ വിവരിച്ചു പോകുന്നത്..

    ReplyDelete
  20. ഹി ഹി ഇതാണ് ഇസ്മൈല്ക്ക ഇന്ത്യ....!!!!!!!!!!!!!!!!!!!!!ജയ് ഹിന്ദ്‌!!!!!!!!!!!!

    ReplyDelete
  21. തെറ്റ് രണ്ട് ഭാഗത്തുമില്ലേ? ക്യൂവിന് നീളം കൂടുമ്പോള്‍ ടിക്കെറ്റ്‌ എടുക്കാതെ കയറി തൊട്ടടുത്ത സ്റ്റേഷനില്‍ നിന്നും ടിക്കെറ്റ് എടുക്കുന്ന പതിവ് നാം തന്നെ ഉണ്ടാക്കിയ അലിഖിത നിയമമാണ്...ആ സ്റ്റേഷനില്‍ അതിനേക്കാള്‍ തിരക്കാണെങ്കില്‍ എന്ത് ചെയ്യും?കഴിയുന്നതും ടിക്കെറ്റ്‌ എടുത്ത് തന്നെ കയറാന്‍ ശ്രമിക്കുക..അല്ലെങ്കില്‍ ചെമ്മാട് എക്സ്പ്രസ് വീണ്ടും പാളം തെറ്റും...

    ReplyDelete
  22. നേരത്തെ കാലത്തെ ടിക്കട്ട്റ്റ് എടുക്കണം എന്ന് ഇതിനാ പറയുന്നേ ...(അല്ലേല്‍ പിന്നെ ടിക്കറ്റ് ന്റെ കാര്യം ചിന്തിക്കുകയേ പാടില്ല ചിരിച്ചോണ്ട് അങ്ങനെ നിക്കുക ഒരുത്തനും വരില്ല ചെക്ക്‌ ചെയ്യാന്‍ )

    ഭാഗ്യം പ്രതികരണ ശേഷി നശിക്കാത്ത നാട്ടുകാരും ഉണ്ട് !!!

    ReplyDelete
  23. മാനെ ചെമ്മാടെ മ മലയാളിക്ക് സ സംസ്കാരം കൂടുതലാ അതാ

    ReplyDelete
  24. പോസ്റ്റ്‌ നന്നായി ഇസ്മായില്‍.
    ഇടപെടലുകളില്‍ നല്ല സമീപനം ആണ് ദുബായിയില്‍.
    നാട്ടില്‍ അങ്ങിനെ ഇല്ല എന്നല്ല പക്ഷെ കൂടുതല്‍ ഇതില്‍ സൂചിപ്പിച്ച തരത്തിലുള്ള സമീപനം തന്നെയാണ്.

    ReplyDelete
  25. "ഹാവ് എ നൈസ് ഡേ"
    മാറ്റുവിന്‍ ചട്ടങ്ങളെ ...

    ReplyDelete
  26. യാത്രക്കാരുടെ ശ്രദ്ധക്ക്.......

    ടിക്കെറ്റെടുക്കാതെ യാത്ര ചെയത ചെമ്മാടിനൊട് അപമര്യാദയായി
    പെരുമാറിയ റയില്‍വേ അധികൃതര്‍ക്കെതിരെ പകരം ചോദിച്ചേ മതിയാവൂ എന്ന് ബൂലോകവാസികള്‍

    ആശംസകള്‍ ..........

    ReplyDelete
  27. ഹാപ്പിജേണി മാത്രം ആശസിച്ചു വിടാനെ നമ്മുടെ റെയില്‍വേയ്ക്കറിയൂ

    ReplyDelete
  28. ഇതാണ് മാഷെ ദൈവത്തിന്റെ സ്വന്തം നാട്

    ReplyDelete
  29. എന്തോ ഔദാര്യം ചെയ്യുന്നത് പോലെയാണ് പല ഉദ്യോഗസ്ഥരുടേയും { സേവകര്‍ } മനോഭാവം.

    ReplyDelete
  30. പണ്ട് ബോംബെക്കുള്ള യാത്രയില്‍ ആര്‍ക്കോണത്ത് ഇറങ്ങെണ്ടുന്നതിനു പകരം മദ്രാസിലേക്കുള്ള മെയിലില്‍ കുറെദൂരം യാത്രചെയ്തതും ഒടുവില്‍ ഒരു ടിക്കെറ്റ്‌ എക്സാമിനറുടെ ആത്മാര്‍ഥമായ സഹായത്താല്‍ ഏതോ ഒരു സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു ആര്‍ക്കോണത്തേക്ക് ടിക്കറ്റെടുത്ത് തിരിച്ചുപോയതുമായ ഒരു വിത്യസ്ത അനുഭവമാണ് ഈയുള്ളവനുള്ളത്..

    ReplyDelete
  31. We are always comparing UAE n Kerala. UAE Govt. is following the law. But, here in Kerala the law is following us. (We can create our own law) That's the difference.

    ReplyDelete
  32. Vivaranam vayichu. Ishtamaayi.

    ReplyDelete
  33. ഇനി നമുക്ക് ഇ ടിക്കറ്റ് എടുക്കാം.

    ReplyDelete
  34. പാതിരാത്രി വരെ സൊറ പറഞ്ഞു ഇരുന്നിട്ടല്ലേ ഉണരാന്‍ വൈക്യത്? മേലില്‍ വൈകി ഉണരരുത് ....സമയത്തിനു സ്റെഷനില്‍ എത്തണം ട്ടോ..
    (അജിത്‌ ഭായുടെയും ശ്രീയുടെയും കമന്റുകള്‍ കൂട്ടിക്കുഴച്ചു ഇവിടെ ഇടുന്നു)

    ReplyDelete
  35. ദുബായ് മെട്രോയില്‍ കയറിയ ഒരു സംഭവം ഉണ്ട്. എഴുതണം എന്ന് കരുതിയിരുന്നപ്പോഴാണ് ഇത് കണ്ടത്.
    നാട്ടിലെ ട്രെയിനില്‍ മുന്‍പ്‌ ഇതേ പോലെ ഒരു അനുഭവം പറ്റിയിരുന്നു. അന്ന് ഞാന്‍ പക്ഷെ അറിഞ്ഞു കൊണ്ട് തന്നെ ടിക്കറ്റ്‌ എടുക്കാതെ കയറിയതായിരുന്നു. അയാള്‍ എന്നെ നന്നായി ഒന്ന് ഉപദേശിച്ചു. അതും ആരും കാണാതെ, കേള്‍ക്കാതെ ഓടിച്ചിട്ട്‌ പിടിച്ചിട്ട്‌..!!!

    ReplyDelete
  36. അത് കൊണ്ടിപ്പോ നേട്ടം ഉണ്ടായല്ലോ രണ്ടു യാത്രയും രണ്ടു തരത്തില്‍ ഉള്ള പെരുമാറ്റം ആണെങ്കിലും മോശമായില്ല ഒരു പോസ്റ്റും ഫ്രീയായി കിട്ടിയല്ലോ

    ReplyDelete
  37. >>> രംഗം വഷളാകുമെന്ന് കണ്ട ടിക്കെറ്റു എക്സാമിനര്‍ അല്പം അയഞ്ഞു <<
    :)
    അപ്പോ രംഗം വഷളാക്കിയാലേ കാര്യം(?) നടക്കൂ അല്ലേ?

    ഇത്തിരി നേരത്തെ എത്തി റ്റിക്കറ്റ് എടുക്കുക അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി റ്റിക്കറ്റ് എടുക്കുക എന്നതല്ലാം വിസ്മരിച്ച്
    പെട്ടെന്ന് ട്രൈന്‍ പോവാനായപ്പോ ടികറ്റ് എടുക്കാതെ കയറി,... കൊള്ളാം

    മാന്യമായി പെരുമാറാത്ത ടി ടി ഇ യുടെ പെരുമാറ്റം ശറിയയില്ലാ.

    ReplyDelete
  38. 1."അവിടെ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ മാന്യമായ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി തന്നു."
    2."രണ്ടു ടിക്കെട്ടു എക്ഷാമിനരില് ഒരാള്‍ : - - - - - - - - - - -
    വളരെ മോശമായ ഭാഷയില്‍ അയാള്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. "

    വസ്തുതകള്‍ മനസ്സിലാക്കി വനിതകള്‍ മാന്യമായി പെരുമാറുന്നു....
    പുരുഷന്മാര്‍ അവരുടെ പദവിയുടെ വലിപ്പം കാണിക്കാന്‍ വൃദ്ധാ ശ്രമിക്കുന്നു...

    :)

    ReplyDelete
    Replies
    1. സംഗതി നേരെ തിരിച്ചാണ് ചേച്ചീ നടക്കുന്നത്. ടിക്കറ്റ്‌ കൌണ്ടറില്‍ സ്ത്രീകളാണെങ്കില്‍ ആ ഭാഗത്തോട്ടേ പോകാറില്ല

      Delete
  39. ഭാരതം എന്ന് കേട്ടാല്‍,അഭിമാനപൂരിതമാകണം
    കേരളം എന്ന് കേട്ടാല്‍,തിളക്കണം നമുക്ക് ചോര നിരമ്പുകളില്‍.
    എന്ന് പറഞ്ഞത് വെറുതെയല്ല ,

    മലപ്പുറം ചോര തിളച്ചാല്‍ ,പന്ത് അടിക്കും പോലെ അടിക്കേണ്ടതാണ്,
    ഇസ്മുവിനു തിരിച്ചു വരാനുള്ളതാണെന്നോര്‍ത്തപ്പോള്‍ ,ക്ഷെമിച്ചതല്ലേ........?
    പിന്നെ, സംസ്കാര സമ്പന്നര്‍ എന്ന് നാം സ്വയം വിശേഷിപ്പിക്കുന്നതല്ലേ .
    മറ്റുള്ളവര്‍ക്ക് അങ്ങിനെ അഭിപ്രായമില്ല കേട്ടോ.
    ഗള്‍ഫില്‍ പലരില്‍ നിന്നും ഞാന്‍ കേട്ടത്
    'മലയാളി കൊലയാളി'എന്നാ...

    ReplyDelete
  40. ടിക്കറ്റ്‌ എടുക്കാതെ ട്രെയിനില്‍ കയറിയതിനു ടിടി യെ കുറ്റപ്പെടുത്താന്‍ ആവില്ല. ഈ ഒരു കാര്യം കൊണ്ട് മാത്രം ഇന്ത്യന്‍ റെയില്‍വേ മോസം ആണെന്നും ഗള്‍ഫ്‌ അദികാരികള്‍ എല്ലാവരും നല്ലവരാനെന്നും പറയുന്നത് ശരിയാണോ? അവിടെയും ആളുകള്‍ക്ക് മോശം പെരുമാറ്റം അനുഭവിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടാവാം. ഇവിടെ മറിച്ചും, നല്ല അനുഭവങ്ങള്‍ ഉണ്ടായവരും ഉണ്ട് എന്ന് ഓര്‍ക്കുക. പണ്ടൊക്കെ ട്രെയിനുകള്‍ ദിവസങ്ങള്‍ വൈകി ഓടിയിരുന്നത് ഇപ്പോള്‍ എത്ര മാറി. ഇപ്പോള്‍ വളരെ ചില സമയങ്ങളില്‍ മാത്രം നേരം തെറ്റി ഓടുന്ന വണ്ടികളല്ലേ മിക്കതും.

    ReplyDelete
  41. എല്ലാ മേഖലയിലും ഉണ്ടു ഇത്തരക്കാര്‍. പറയുന്നതെന്തെന്നു കേള്‍ക്കന്‍ പോലും തയ്യാറാവാത്തവര്‍. ടിക്കറ്റ് പരിശോധൈക്കുന്നത് അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണെന്നു കരുതാം. പക്ഷെ താങ്കള്‍ കാര്യങ്ങള്‍ അങ്ങോട്ടു പറഞ്ഞ സ്ഥിതിക്ക് അവര്‍ കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നു.

    ആശംസകള്‍!

    ReplyDelete
  42. ഒന്നും മിണ്ടാതെ സൈക്കിളുംമ്മന്ന് വീണ ആ ചിരിയും ചിരിച്ചു വെറുതെ നിന്നിരുന്നെങ്കില്‍ ഈ വക പൊല്ലാപ്പൊന്നും ഉണ്ടാവില്ലായിരുന്നു..

    ReplyDelete
  43. പോസ്റ്റിലെ താരതമ്യം കൊള്ളാം.

    @@
    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കൊച്ചിയില്‍ പോയി (പ്രിയപ്പെട്ട കമലാ സുരയ്യയെയും ചില സ്നേഹിതരെയും(മാധവിക്കുട്ടി)കണ്ടു) രാത്രി മടങ്ങുകയായിരുന്നു. കൌണ്ടറില്‍ ചോദിച്ചപ്പോള്‍ ബര്‍ത്തില്ല. ടിക്കറ്റെടുത്തു കയറി എക്സാമിനറോട് പറഞ്ഞു:
    "ഓഫീസറാണ്. ഒരു അന്വേഷണവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ വരെ പോകണം. ഉറങ്ങാനുള്ള സൗകര്യം ചെയ്തു തരണം."
    അദ്ദേഹം കൂട്ടികൊണ്ടു പോയി സൗകര്യം ചെയ്തു തന്നു. കോഴിക്കോട് അയാളിറങ്ങുമ്പോള്‍ പകരക്കാരനോട് എന്നെചൂണ്ടി പറഞ്ഞു:
    "സാറ് കണ്ണൂരിലറങ്ങും.."
    അങ്ങനെ ചുമ്മാ ഒരു 'ശുഭയാത്ര'!

    **

    ReplyDelete
  44. ഇത് താന്‍ കേരളം...

    ReplyDelete
  45. ചെമ്മനാട് എക്സ്പ്രസ്സിന്റെ യാത്രാനുഭവങ്ങള്‍ നന്നായിട്ടുണ്ട്..

    ReplyDelete
  46. @ all comenters
    അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി അറിയിച്ചു കൊള്ളുന്നു.

    ഒരു കാര്യം വ്യക്തമാക്കാം , ടി ടി ആര്‍, എനിക്കെതിരെ നടപടി എടുക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല , പക്ഷെ അയാളുടെ ഭാഷയാണ് ഞാന്‍ ഇവിടെ വരച്ചു കാട്ടിയത്

    ReplyDelete
  47. ഉദ്യോഗസ്ഥ കുപ്പായമിട്ടാല്‍, മറ്റെല്ലാവരും പുഴുക്കള്‍ എന്നു വിശ്വസിക്കുന്നവര്‍ ഏറുക തന്നെയാണ്.
    ഇനിയും ഇത്തരം അനുഭവങ്ങള്‍ തന്നെ ഇവിടെയുണ്ടാവും. കടലിനക്കരെ ഇതുപോലെയാവല്ലേ എന്ന് പ്രാര്‍ഥിക്കാം.

    ReplyDelete
  48. ചെമ്മാട് നിന്ന് കക്കാട്‌ വഴി
    കൊട്ടക്കലേക്ക് ഒരു എക്സ്പ്രസ്സ്‌ വേണം

    ReplyDelete
  49. നാട്ടിലെ രീതി തന്നെ ഒന്ന് വേറെ
    ആണ്.എന്തിനെയും rough ആയി സമീപിക്കുന്ന
    രീതി.ഹാഷിം ഒരു ജനകീയപോലിസിന്റെ കഥ
    കഴിഞ ദിവസം ഷെയര്‍ ചെയ്തിരുന്നല്ലോ.ഇവിടുത്തെ
    പോലീസ് അറസ്റ്റ് ചെയതു കൊണ്ടു പോകുമ്പോഴും
    മാന്മ്യം ആയിട്ടാണ് പെരുമാറുന്നത്.(ഓടി പ്പോകാന്‍
    നോക്കരുത് കേട്ടോ..അപ്പൊ തനി പോലീസ് ആകും ഇവരും)..
    ആശംസകള്‍ ..അടുത്ത പ്രാവശ്യം നേരത്തെ എണീറ്റ്‌ ക്യുവില്‍
    നില്കണേ..

    ReplyDelete
  50. ചില ടി.ടി.ഇ മാര്‍ ഇങ്ങനെയാണു.ഈയടുത്താണു പിടിവലിക്കിടയില്‍ ഒരു ചെറുപ്പക്കാരനെ അവര്‍ ട്രെയിനില്‍ നിന്നും താഴെ തള്ളിയിട്ടത്.മാസാവസാനമാകുമ്പോ അവര്‍ക്കൊരു ആക്രാന്തമാണു.ഇത്ര കേസ് പിടിക്കണമെന്ന്.
    പിന്നെ ലാലു പ്രസാദ് യാദവിന്റെ നാട്ടിലൊക്കെ ആളുകളെക്കാള്‍ കൂടുതല്‍ ആടുകളാണു വണ്ടിയിലുണ്ടാകുക.അവര്‍ക്കെന്ത് ടിക്കറ്റ്..
    അതോടൊപ്പം മുറുക്കിതുപ്പലും.അതൊക്കെ ഓര്‍ത്താല്‍ നമ്മുടെ നാട് തന്നെ ഭേദം.
    ആശംസകള്‍.

    ReplyDelete
  51. ഹാഷിഖ് ബായി യോട് ഒരു വിയോചനക്കുറിപ്പുണ്ടെനിക്ക്. ഇനി ചില സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് ടിക്കെറ്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു പ്രതികരണം തെറി വിളി അല്ലല്ലോ, അതിനു മാന്യമായി പിഴ എന്നൊരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ടല്ലോ, അതെടുത്തങ്ങു പ്രയോഗിച്ചോടെ..

    ReplyDelete
  52. ടിക്കറ്റ് എക്സാമിനർമാർ ശൌര്യം കാണിക്കുന്നത് കേരളത്തിൽ മാത്രം.
    ഇൻഡ്യയിൽ മറ്റു പലസംസ്ഥാങ്ങളിലും അവർ വെറും എലികളാ!

    ReplyDelete
  53. ട്രെയിനിൽ യാത്ര ചെയ്തിട്ടില്ല

    ReplyDelete
  54. വെറുതെപറയാൻ മാത്രമേയുള്ളു നമ്മുടെ സംസ്കാരസമ്പന്നത.

    ReplyDelete
  55. അനുഭവം രണ്ടും രണ്ടുപാഠങ്ങളാണ് തന്നത് അല്ലേ . ഇതിൽ രണ്ടിലും ഉള്ളകുഴപ്പം ഒന്ന്മാത്രം സർക്കാർ ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ മാന്യമായി പെരുമാറരുതു എന്നു പഠിച്ച് വെച്ച ഒരു വിഭാഗവും അതു പാടില്ല എന്നു പറയുന്ന ഒരു വിഭാഗവും കൊള്ളാം നന്നായിട്ടുണ്ട്.
    ഇനിഒരുകാര്യം സ്വകാര്യമായി ചോദിച്ചോട്ടേ..?
    “എന്റെ ഞരമ്പുകളിലെ മലപ്പുറം രക്തത്തിന്റെ ചൂടും ഉയരാന്‍ തുടങ്ങി“ അവിടെത്തെ രക്തത്തിനു അത്രക്കു ചൂടാണോ മാഷേ?
    അതാണോ മറ്റുജില്ലക്കാർ മണൂകൂസൻ മാരായി ഇരിക്കുന്നതു

    ReplyDelete
  56. പണ്ട് ആയുധധാരികളായ വിദേശ പട്ടാളക്കൂട്ടത്തെ വാരിക്കുന്തം കൊണ്ട് നേരിട്ടോരാ നമ്മുടെയൊക്കെ തന്തമാർ. എന്നിട്ടാണൊ ഈ ഏഴാം കൂലികൾ. നൊട്ടെറിഞ്ഞ് കൊടുത്ത് പോകാൻ പറഞ്ഞില്ലെ അവരോട്. അത് മതി!
    ജ്ജാടാ ആങ്കുട്ടി...

    ReplyDelete
  57. ഇതിനേക്കാൾ നല്ല അനുഭവം ഇവിടെ കെ.എസ്.ആർ.റ്റി.സി ബസുകളിൽനിന്നും ലഭിക്കും!എന്താ വേണോ, അനുഭവം?

    ReplyDelete
  58. ഇസ്മായില്‍ക്കാ.. അനുഭവം പങ്കുവെച്ചത് നന്നായിരിക്കുന്നു.. എല്ലാ ആശംസകളും...

    ReplyDelete
  59. മലയാളി ഉദ്യോഗസ്ഥരെ മാത്രം പറയണ്ട മാഷെ..ഇന്ത്യയൊട്ടാകെ ഇതു തന്നെയാണ്‌ അവസ്ഥ. ചില ഉത്തരേന്ത്യൻ സം‍സ്ഥാനങ്ങളിലാണെങ്കിൽ ഇതിലും ഭീകരമാണ്‌. ഈയുള്ളവന്‌ അവിടെ കുറേ നാൾ ഉണ്ടായിരുന്നതിന്റെ അനുഭവം വച്ചു പറയുകയാണ്‌.

    ഇന്ത്യയിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർ 'Public Rulers' ഉം മറ്റിടങ്ങളിൽ ' Public Servants' ഉം ആണ്‌.

    satheeshharipad.blogspot.com

    ReplyDelete
  60. നമ്മള്‍ അറബികളുടെ അവസ്ഥയിലും അറബികള്‍ നമ്മുടെ അവസ്ഥയിലും ആയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നാലോചിക്കാന്‍ ഈ താരതമ്യം കൊണ്ട് സാധിച്ചു. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  61. രണ്ടു ട്രെയിന്‍ അനുഭവങ്ങളും വായിച്ചു. നാട്ടില്‍ നമ്മളെ "നേരെ വാ നേരെ പോ" എന്ന നിലപാട് ശരിയാവില്ല എന്നു എനിക്കും ചില അനുഭവങ്ങളിലൂടെ മനസ്സിലായിട്ടുണ്ട്. നല്ല പോസ്റ്റ്.

    ReplyDelete
  62. ഇതിനൊരു മറുവശം പറയാതിരിക്കാൻ വയ്യ,
    ദുബായിലെ ആർ.ടി.എ. ജീവനക്കാർക്കും മറ്റു പാർക്കിംഗ് ബസ് ടിക്കറ്റ് എക്സാമിനർമാർക്കുമൊക്കെ ഇപ്പോ കമ്മീഷൻ സിസ്റ്റം ആക്കിയിട്ടുണ്ട്!!

    ആർ.ടി.എ. ബസ്സിൽ എന്റെ കൂടെ യാത്ര ചെയ്ത ഒരു സുഹൃത്തിന്‌ പഞ്ച് ചെയ്ത കാർഡ്, ഡിവൈസ് എറർ മൂലം സ്കാൻ ആകാഞ്ഞതിന്‌ ബസ്സിൽ നിന്ന് പിടിച്ചിറക്കി 200 ദിർഹം (2400 രൂപ) പിഴ ഈടാക്കി വിട്ടത് കഴിഞ്ഞയാഴ്ചയാണ്‌...
    ദുബായ് ക്രീക്കിൽ പാർക്ക് ചെയ്ത എന്റെ കാറിന്‌ പാർക്കിംഗ് ടിക്കറ്റ് എടുക്കാൻ തൊട്ടടുത്ത മെഷീനിലേയ്ക്ക് പോയി തിരിച്ചു വരുന്ന വഴി ഒരു ചായ പാർസൽ വാങ്ങാൻ നിന്ന ഇടവേളയിൽ 200 ദിർഹം പിഴ എഴുതിയ ചെക്കർക്ക്..
    ടിക്കറ്റ് കാണിച്ചു കൊടുത്തിട്ടു പോലും യാതൊരു മൈന്ൻഡും ചെയ്യാതെ നടന്നകന്നതും ദുബായിൽ തന്നെയാണ്‌...

    നൂറുകോടിയിൽ അധികമുള്ള ഒരു മഹാരാജ്യത്തെ, യാതൊരു അച്ചടക്കവുമില്ലാതെ വളരുന്ന പ്രജകളെ നിലയ്ക്ക് നിർത്താൻ പലപ്പോഴും നിയമപാലകർ പരുഷമായി പ്രതികരിക്കാറുണ്ട് മറ്റു ചിലർ ആളാകുകയും ചെയ്യും..
    പക്ഷേ മാന്ദ്യശേഷമുള്ള എമിറേറ്റ്സിലെ പിടിച്ചുപറി പോലെ ഇന്ത്യയിൽ ഒരിക്കലും സംഭവിയ്ക്കില്ലെന്ന് ഇപ്പോഴും ഉറച്ച വിശ്വാസമുണ്ട്!

    ReplyDelete
  63. നമ്മുടെ നാടും നാട്ടുകാരും എന്ത് സുന്ദരം
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete
  64. എന്റെ നാട്ടില്‍നിന്നാണല്ലേ ടിക്കറ്റ് ഏടുത്തത്... കൊള്ളാം... ഒരു കാര്യം പറഞ്ഞോട്ടേ... താങ്കള്‍ ദുബായ് മെട്രോയില്‍ യാത്ര ചെയ്തു എന്ന് പറയുന്ന ദിവസം ദുബായ് മെട്രോ ആരംഭിച്ചിട്ടില്ല. ദുബായ് മെട്രോ സാധാരണക്കാര്‍ക്ക് തുറന്നുകൊടുത്ത അന്ന് ആദ്യ യാത്രയിലെ ഒരംഗമായിരുന്നു ഞാന്‍.

    ReplyDelete
  65. @ഷബീര്‍ (തിരിച്ചിലാന്) നിങ്ങള്‍ എന്നെ, എന്റെ പാസ്‌ പോര്‍ട്ട്‌ എടുപ്പിച്ചു .
    ഞാന്‍ നാട്ടിലേക്ക് പോകുന്നതിന്റെ രണ്ടു ദിവസം മുന്പായത് കൊണ്ടു എനിക്ക് ഡേറ്റ് തിരുത്തി എഴുതാന്‍ സഹാറ്റ്യമ ചെയ്തതിനു നന്ദി .ഉദ്ഘാടനം കഴിഞ്ഞ തിയതി ഒര്മയുണ്ടായിരുന്നതിനാല്‍ ഏകദേശം ഒരു ഡേറ്റ് വച്ച് കാചിയതായിരുന്നു എന്തായാലും ഇത് തിരുത്തിയത്തിനു നന്ദി . പുതിയ ഡേറ്റ് പോസ്റ്റില്‍ എഡിറ്റ്‌ ചെയ്തു ചേര്‍ത്തിട്ടുണ്ട്.

    ReplyDelete
  66. ഇപ്പോള്‍ കറക്റ്റാണ്. ഉത്ഘാടനോം കഴിഞ്ഞ് ഒരാഴ്ച്ച ആയപ്പോള്‍... കത്തിയാണെന്ന് ആള്‍ക്കാര്‍ക്ക് തോന്നിയാലോ.. അതാ പറഞ്ഞത്. :)

    ReplyDelete
  67. ഇസ്മയില്‍, ദേ..ഇവിടെ

    http://www.nattupacha.com/content.php?id=926
    ആശംസകള്‍

    ReplyDelete
  68. ഞാന്‍ ദിവസവും കാണുന്നതാണീ സേവനം.
    ദുബായ് മെട്രോയുടെ സ്ഥിരം യാത്രക്കാരനാണ് ഞാന്‍.

    ReplyDelete
  69. നല്ല വിവരണം :-)

    ReplyDelete
  70. എനിക്കിപ്പോൾ ദുബൈ മെട്രോയെ നന്നാക്കി പരയാനേ കഴിയൂ.. എന്റെ യാത്ര അതിനെ ആശ്രയിച്ചാണേ.. നാട്ടിലത്തേത് അവിടെ എത്തട്ടെ..

    ReplyDelete
  71. യാത്രാനുഭവം വളരെ നന്നായി എഴുതി...

    ReplyDelete
  72. നമ്മുടെ നാട്ടിലെ സാറുമ്മാര്‍ അല്ലെ മാഷേ..ഇത്ര അല്ലെ പറഞ്ഞുള്ളൂ എന്നോര്‍ത്ത് ആശ്വസിക്കാം!
    നന്നായിട്ടുണ്ട്...ആശംസകള്‍!

    ReplyDelete
  73. ഇവിടെ എത്താന്‍ ഒത്തിരി വൈകിപ്പോയി.... നല്ല പോസ്റ്റ്‌ ...
    അന്യ നാട്ടില്‍ കിട്ടുന്ന മര്യാദ നമുക്ക് പലപ്പോഴും സ്വന്തം നാട്ടില്‍ കിട്ടാറില്ല, അതുപോലെ തന്നെ അന്യ നാട്ടില്‍ കാണിക്കുന്ന മര്യാദ പലരും സ്വന്തം നാട്ടില്‍ കാണിക്കാറും ഇല്ല... :)

    ReplyDelete
  74. അപ്പോ ഈ ട്രെയിന്‍ ഇത് വരെ സ്റ്റേഷനില്‍ എത്തിയില്ലെ..?ബ്രേക്ക് പോയോ...?എവിടെലും ഇടിച്ച് നിര്‍ത്ത്..
    ഈയിടെയായ് അങ്ങോട്ടൊന്നും കാണാത്തത് കൊണ്ട് എന്തു പറ്റീന്നറിയാന്‍ വന്നതാ...

    ReplyDelete
  75. സംഗതി എന്തായാലും ഇന്ത്യന്‍ റെയില്‍വേയെ കുറ്റം പറയുന്നത് എനിക്ക് സഹിക്കില്ല.. ഇന്ത്യന്‍ റെയില്‍വേ എന്‍റെ തറവാട്‌..

    ഇങ്ങനത്തെ ഉദ്യോഗസ്ഥര്‍ ഏതു സംവിധാനത്തിലും കാണും കുറച്ച്.

    ReplyDelete
  76. "ഡ്രൈവറില്ലാത്ത ലോകത്തിലെ ആദ്യത്തെ മെട്രോ ട്രെയിനില്‍ ഒന്ന് കയറാന്‍" ചുമ്മാ തട്ടി വിട്ടതാ അല്ലെ... the third Mass Rapid Transit line in Singapore and the world's second longest fully underground, automated and driverless, rapid transit line ഇവിടെ തുടങ്ങിയിട്ട് 8-10 കൊല്ലമായി ഇസ്മായീല്‍ ഭായ്.... അത് പോട്ടെ.. വിഷയം കൊള്ളാം..താരതമ്യ പ്പെടുത്തി നോക്കിയാല്‍ കുറെ പോസ്റ്റിടാന്‍ വക ഇവിടെ. നിന്ന് കിട്ടും.... വേണെങ്കില്‍ പറ..

    ReplyDelete

വിമര്‍ശന്മായാലും തുറന്ന അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.