ജിദ്ദ ബ്ലോഗേഴ്സ് മീറ്റ്, റിയാദ് ബ്ലോഗേഴ്സ് മീറ്റ് ,തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്സ് മീറ്റ് തുടങ്ങിയ വമ്പന്‍ മീറ്റുകളുടെ പോസ്റ്റും ഫോട്ടോസും വാര്‍ത്തകളും കണ്ടപ്പോഴാണ് എന്ത് കൊണ്ടു ഞങ്ങള്‍ യു, എ, ഇ ക്കാര്‍ക്ക് ഒന്ന് മീറ്റി കൂടാ എന്ന് ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ വെറുതേ ഒരു ത്രെഡു ഇടുന്നത്. വളരെ ആവേശകരമായ രീതിയില്‍ പലരും പിന്തുണ അറിയിക്കുകയും ഇത് ഒരു ബ്ലോഗ് പോസ്റ്റ് ആയി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ബ്ലോഗ്ഗില്‍ പോസ്ടാക്കി ഇടുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ, യു എ . ഇ യിലെ പഴയതും പുതിയതുമായ ബ്ലോഗേഴ്സ് എല്ലാം ഒരു മീറ്റിനുള്ള ആവേശം അറിയിക്കുക ചെയ്തപ്പോള്‍ കഴിഞ്ഞ വെള്ളിഴായ്ച്ച (ഏപ്രില്‍ 29 നു ) ഞാന്‍ , അനില്‍ കുമാര്‍ സി. പി. ശ്രീജിത്ത് കൊണ്ടോട്ടി, ജെഫു ജൈലെഫ്, ശ്രീക്കുട്ടന്‍ സുകുമാരന്‍ , സുള്‍ഫിക്കര്‍ , ജിഷാദ് ക്രോണിക് , ഷബീര്‍ തിരിചിലാന്‍ എന്നീ എട്ടുപേര്‍ ദുബായില്‍ ഒരുമിച്ചു കൂടി, മീറ്റ് നു വേണ്ടി ഒരു ആലോചനായോഗം ചേരുകയുണ്ടായി.
അതിനേ തുടര്‍ന്നു ഒരു ബ്ലോഗേഴ്സ് കുടുംബ സംഗമം മെയ് 6 നു വെള്ളിയാഴ്ച ദുബായില്‍ സബീല്‍ പാര്‍ക്കില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു ഗ്രൂപിസമോ, വിവാദമോ കടന്നു വരാതിരിക്കാന്‍ ഒരു ഗ്രൂപിന്റെയും സംഘടനയുടെയും പേരില്‍ വേണ്ട, യു എ ഇ ബ്ലോഗേഴ്സ് കുടുംബ സംഗമം എന്ന പേരില്‍ നടത്താന്‍ ഞങ്ങള്‍ കൂട്ടായി തീരുമാനം എടുക്കുകയായിരുന്നു.
ഒരു മുന്‍ ബ്ലോഗ് മീറ്റ് നടത്തി പരിചയമില്ലാത്ത ഞങ്ങള്‍ വെറും ഒരാഴ്ച കൊണ്ടു തട്ടിക്കൂട്ടിയ ഈ ബ്ലോഗേഴ്സ് സംഗമത്തിന് ദിവസം അടുക്കും തോറും ഇതിന്റെ വിജയത്തിലും ബ്ലോഗേഴ്സ് പങ്കാളിത്തത്തിലും തെല്ലു ആശങ്കയുണ്ടായിരുന്നു എങ്കിലും ഇന്നലെ ആ സമാഗമം എന്റെ പന്ത്രണ്ടു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ എനിക്കെന്നും ഓര്‍ത്തിരിക്കാനുള്ള ഒട്ടനവധി സന്തോഷ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടു സമാപിച്ചു. . ഞങ്ങളെ എല്ലാം അമ്പരപ്പിച്ചു കൊണ്ടു യു. എ ഇ യിലെ പല മുന്‍ ബ്ലോഗ്ഗര്‍ മാരുടെയും നവ ബ്ലോഗ്ഗര്‍ മാരുടെയും സജീവ സാന്നിധ്യം കൊണ്ടു ഒരു വന്‍ വിജയമായി തീര്‍ന്നു എന്ന് തന്നെ അവകാശപ്പെടട്ടെ.
രാവിലെ 10.30 നു ആരംഭിച്ച സംഗമം , ഒരു ഔപചാരികതയോ മറ്റോ ഇല്ലാതെ സ്വയം പരിചയപ്പെടുത്തലും കളിയും കാര്യവും ചിന്തയുമൊക്കെയായി വൈകുന്നേരം അഞ്ചു മണിയോടടുത്ത് നീണ്ടു നിന്നു.
എഴുപതോളം ബ്ലോഗ്ഗേര്‍സും ( രജി സ്ട്രെഷന്‍ പൂരിപ്പിച്ച ബ്ലോഗേഴ്സ് 66 , തിരക്കിനിടയില്‍ രേജിസ്ട്രഷന്‍ പൂരിപ്പിക്കാത്തവരും ഉണ്ടായിരുന്നു.) അവരുടെ കുടുംബങ്ങളും അടക്കം 100 ഓളം പേര്‍ പങ്കെടുത്ത ഈ സംഗമത്തിന് ഒരു മീഡിയാ പ്രചാരണമോ മറ്റോ ഇല്ലായിരുന്നു എന്നത് ശ്രെദ്ധേയമാണ്. ഇറാഖില്‍ നിന്നു നാട്ടില്‍ പോകുന്ന വഴി ദുബായിയില്‍ ട്രാന്‍സിസ്റ്റ് വിസയില്‍ ഇറങ്ങി, ഈ സംഗമത്തില്‍ സാന്നിധ്യം അറിയിക്കാന്‍ എത്തിയ മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ ഇംതിയാസിനെ (ആചാര്യന്‍) ഒരു വന്‍ കയ്യടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.
ഇ - മെയിലിലൂടെയും ബ്ലോഗ് പോസ്റ്റിലൂടെയും ഫോണ്‍ കോളുകളില്‍ കൂടിയുമുള്ള അറിയിപ്പ് പ്രകാരം ഈ മീറ്റില്‍ പങ്കെടുക്കാന്‍ ആവേശപൂര്‍വ്വം ഒഴുകിയെത്തിയ ബ്ലോഗ്ഗെര്സാണ് ഈ സംഗമത്തിന്റെ വിജയത്തിലെ പ്രധാന പങ്കാളികള്‍ എന്ന് അറിയിക്കട്ടെ .
ഈ സംഗമം വിജയകരമായി സംഗടിപ്പിച്ച സംഘാടകര്‍ക്കും, പങ്കാളിത്തം കൊണ്ടു വിജയകരമാക്കാന്‍ സഹായിച്ച എല്ലാ ബ്ലോഗ്ഗേര്‍സിനും നന്ദി
ReplyDeleteNice to c u all in photos (atleast) :)
ReplyDelete@@
ReplyDeleteഹാവൂ!
അതുവഴിപോയ കണ്ണൂരാന്‍ ക്യാമറയില്‍ പതിഞ്ഞില്ല. ഭാഗ്യം. അടുത്തമീറ്റുവരെ അനോണിയായി 'നാല്' പറയാല്ലോ!
ഇസ്മയില്ജീ, അക്ഷരത്തെറ്റ് കുറേയുണ്ട്. കുറുമാന്റെ പേര് ശരിയാക്ക്. ബ്ലോഗേര്‍സിന്റെ പേരും തെറ്റിക്കിടക്കുന്നു.
***
ആശങ്ക വിജയത്തിൽ അവസാനിച്ചതിൽ വളരെ സന്തോഷം..
ReplyDeleteഇത്തരം സംഗമങ്ങളിൽ കൂടിയാകട്ടെ നമ്മുടെ മിത്രക്കൂട്ടായ്മകളൂടെ കെട്ടുറപ്പിക്കലുകൾ അല്ലേ
ReplyDeleteപങ്കെടൂത്ത എല്ലാവരുടേയും പടങ്ങളും പേരും പിന്നീട് ചേർക്കുമല്ലോ
ഒന്നു വിമര്‍ശിച്ചോട്ടെ, മിക്ക ഫോട്ടോകളിലും ബാക്ക് ലൈറ്റിന്റെ അതിപ്രസരണം കാരണം ആളുകളുടെ മുഖം കാണാന്‍ പറ്റുന്നില്ല(ഇനി മന:പൂര്‍വ്വം മറച്ചതാണോ).കൂടുതല്‍ ടെക്നിക്കല്‍ കാര്യങ്ങള്‍ അകമ്പാടം പറഞ്ഞു തരും.ഗ്രൂപ്പു ഫോട്ടോ വലിയതൊരെണ്ണം കൊടുക്കാമായിരുന്നു. പിന്നെ എല്ലാവരെയും ഇവിടെ കണ്ടതു നന്നായി.ഒരു കാര്യം പറയാനുണ്ട്. ഞാന്‍ 2 വര്‍ഷത്തെ ബ്ലോഗ് ജീവിതം വളണ്ടറി റിട്ടയര്‍ ചെയ്തിരിക്കുന്നു.ഇപ്പോ എന്തൊരു ആശ്വാസം!.ഒരു പോസ്റ്റിടാന്‍ ത്രെഡിനു വേണ്ടി അലയേണ്ടല്ലോ!
ReplyDeleteമീറ്റ് ...... ഒത്തിരി പേര്‍ വന്നല്ലോ...!!
ReplyDeleteപടംസ് കൊള്ളാം
(നൌഷദിനു കടപ്പാട് വെക്കായിരുന്നു)
ഇത് വരെ ഒരു മീറ്റിലും പങ്കെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല ... വ്യത്യസ്ത പ്രദേശക്കാരുടെ ഈ ഊഷ്മളമായ കൂടിചെരലിനു പിന്നില്‍ 'ബ്ലോഗ്' എന്ന കാര്യമാണെന്നതാണ് വളരെ ആശ്ചര്യകരമായ കാര്യം .അപ്പു മാഷിന്റെയും ഇമ്തിയുടെയും (ആചാര്യന്‍ ) സാന്നിദ്ധ്യമാണ് എനിക്ക് പ്രത്യേകം എടുത്തു പറയുവാന്‍ തോന്നുന്നത് ..ഒരാള്‍ ബ്ലോഗ് തുടക്കക്കാര്‍ക്കും , അല്ലാത്തവര്‍ക്കും വേണ്ടി വളരെ വ്യക്തമായും ,ആധികാരികമായും മനസ്സിലാകുന്ന വിധത്തില്‍ 'ആദ്യാക്ഷരി ' തുടങ്ങിയെങ്കില്‍ മറ്റേ ആള്‍ ബ്ലോഗ് ലോകത്തെ സൌഹൃദത്തിനു ഫേസ്ബുക്ക് ഗ്രൂപ്പ് രൂപീകരിച്ചു ഒരു പുതിയ മാനം തന്നെ നല്‍കി ...ഒപ്പം പ്രത്യേക ബന്നെര്‍ ഒന്നും ഉപയോഗിക്കാത്തതും മീറ്റിനെ ശ്രദ്ധേയമാക്കുന്നു ..(ബാന്നരുകള്‍ പലപ്പോഴും പക്ഷപാതിത്വതിലേക്ക് വഴുതിപ്പോകുന്നു എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം ...)
ReplyDeleteനന്ദി ഇസ്മൈല്‍ ഭായ് ഈ റിപ്പോര്‍ട്ടിങ്ങിന് ...
അഭിനന്ദനങ്ങള്‍ .ഒരു ഫോര്‍മാറ്റ് ഇല്ലാതെ
ReplyDeleteതന്നെ നമ്മള്‍ ഒരു സംവിധാനം
വിജയിപ്പിച്ചു .
മോഹമെദ് ഇക്കാ VRS കാര്‍ക്ക് പക്ഷെ
DHAIRYAM ആയി ഇനി കമന്റ് ഇടാമല്ലോ .
പോസിന്റെ കാര്യം പറഞ്ഞ് ആരും ചോദ്യം
ചോദിക്കില്ലല്ലോ .എന്നാലും നല്ല ത്രെഡ്
കിട്ടിയാല്‍ അങ്ങനെ വിടണ്ട കേട്ടോ...
പിന്നെ അപ്പുവേട്ടന്റെയും കൈപ്പിള്ളിയുടെയും
ഫോട്ടോഗ്രാഫിക് ക്ലാസിനു മുമ്പ് എടുത്ത ഫോട്ടോസ് ആണ് ഇതെല്ലാം .ഫോട്ടോ പിടിക്കാന്‍ പഠിച്ചിട്ടു എടുത്ത
കുറെ സൂപ്പര്‍ ഫോട്ടോസ് ഉണ്ടായിരുന്നു .അതെല്ലാം വന്‍
വിലക്ക് വിറ്റ് പോയി എന്നാ കേട്ടത് ...
ആ മരത്തിമ്മേല്‍ വലിഞ്ഞുകയറുന്ന ഉരുപ്പടി ആരാ..നല്ല പരിചയം പോലെ...ഹാ...ഹാ...മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിനും ഒരു പേട് പേരെ പരിചയപ്പെടാനും അടുത്തുകാണുവാനും കഴിഞ്ഞതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല.ഈ ഒരു സംഗമം ഒരുക്കിയ സംഘാടകര്‍ക്കു നന്ദി ട്ടോ(എനിക്കും)
ReplyDeleteഞാനും മീറ്റി,ഈറ്റി, പുലികളെയും പുള്ളിപ്പുളികളെയും കണ്ടു.സന്തോഷമായി ....സസ്നേഹം
ReplyDeleteങേ..!! ഇതെപ്പോൾ സംഭവിച്ചു..?!!
ReplyDeleteഅഭിനന്ദനങൾ:)
മീറ്റും ഈറ്റും നന്നായിട്ടുണ്ട് ,എന്നെ വിളിക്കാതിരുന്നത് മോശമായി പോയി. എന്തായാലും ആശംസകള്‍.
ReplyDeleteമണലാര്യത്തിലെ പച്ചപ്പില്‍ ഒരു സ്നേഹത്തിന്റെ ഉറവകള്‍.....
ReplyDeleteഹാ മറ്റേ കാര്യം എന്താ പറയാത്തത് ചെമ്മരിയാടാ???!
ReplyDeleteമീറ്റ് വളരെ നന്നായി നടന്നു എന്നറിയുന്നതില്‍ സന്തോഷം..
ReplyDeleteവടക്കേല്‍ പറഞ്ഞത് ഒരു പോയന്റാണു..
പല സീനിയര്‍ ബ്ലോഗ്ഗര്‍മാര്‍ എത്തിച്ചേര്‍ന്നതും ഒരു ബാനറിന്റെ കീഴില്‍ ആവാതിരുന്നതും
പങ്കാളിത്വത്തിന്റെ സജീവതക്ക് ആക്കം കൂട്ടിയ പോലെ തോന്നുന്നു.
ഇതിന്റെ വിജയം ഇനിയും ബൂലോക സൗഹൃദത്തിനും സൃഷ്ടികള്‍ക്കും ആവേശവും ഉത്തേജനവും നല്‍കട്ടെ എന്നാശംസിക്കുന്നു.
ഇതിനുമുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും...
പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ !
ഹായ് ഹായ് അടിപൊളി ...:)
ReplyDeleteNice to see all the reports and photos...
ReplyDeleteമീറ്റ് വിജയിപ്പിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.പിന്നെ,മറ്റെകാര്യം എന്തവാ,ആളവന്‍ താന്‍?
ReplyDeleteസംഭവായി അല്ലെ.... കൂടാന്‍ പറ്റാത്തതില്‍ സത്യമായും സങ്കടം തോന്നുന്നു...
ReplyDelete"ജിദ്ദ ബ്ലോഗേഴ്സ് മീറ്റ്, റിയാദ് ബ്ലോഗേഴ്സ് മീറ്റ് ,തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്സ് മീറ്റ് തുടങ്ങിയ വമ്പന്‍ മീറ്റുകളുടെ പോസ്റ്റും ഫോട്ടോസും വാര്‍ത്തകളും കണ്ടപ്പോഴാണ്......"
ReplyDeleteഇസ്മായില്‍ജീ....ആരംഭംതന്നെ മോശമായല്ലോ.
അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നപോലെ, ഞങ്ങള്‍ ഖത്തറുബ്ലോഗര്‍മാര്‍ മീറ്റ് നടത്തിയ കാര്യം അറിഞ്ഞില്ല അല്ലേ?
ഒന്ന് പിണങ്ങിയിട്ടു പിന്നെ വരാം....
(ഏതായാലും, ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് എല്ലാ അഭിനന്ദങ്ങളും അറിയിക്കുന്നു)
അപ്പോ ദുഫൈകാരും മീറ്റി..!! ആശംസകൾ
ReplyDelete2011 ആദ്യ ബ്ലോഗ് മീറ്റ് ഞങ്ങള്‍ ഖത്തറുകാരാണു നടത്തിയത്.
ReplyDeleteഅതിനെ കുറിച്ചിവിടെയൊന്നും പറഞ്ഞു കണ്ടില്ല.അതു കൊണ്ട് ഞാന്‍ ശക്തമായ പ്രതിഷേധം "ആശംസകള്‍" കൊണ്ട് രേഖപ്പെടുത്തുന്നു.
ഇസ്മായില്‍ ഭായ്.. ഫോട്ടോയും വിവരണങ്ങളും ഗംഭീരം ആയിട്ടുണ്ട്. പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയത് ഇപ്പോള്‍ പ്രശ്നം ആയി അല്ലെ.! എനിക്ക് ഇത് തന്നെ കിട്ടണം.. :):):)
ReplyDeleteഇത് ബ്ലോഗ് മീറ്റല്ല, വെറും സ്നേഹ സംഗമമെന്നൊക്കെ ഞങ്ങളെ പറ്റിക്കാൻ പറഞ്ഞതായിരുന്നല്ലേ ഇസ്മായീൽ ഭായ്?....
ReplyDeleteതകർത്തു കളഞ്ഞല്ലൊ.....
നമ്മളെ കണ്ണൂരാനും ജാസ്മിയുമൊന്നും വന്നില്ലേ?
ഇപ്പോൾ ദുബൈ രന്ടു പോയറ്റിനു മുന്നിട്ടു നില്ക്കുന്നു..... അഭിനന്ദനങ്ങൾ....!
ചെമ്മാടേ... പണി തന്നല്ലേ...? എന്നും ഓര്‍ത്തുവെക്കാവുന്ന നല്ല നിമിഷങ്ങളായിരുന്നു ഇന്നലെ ലഭിച്ചത്. ഡാറ്റ ശരിയാക്കട്ടെ, എല്ലര്‍ക്കുമുള്ള പണി ആട്ടിന്‍പാലില്‍ ചാലിച്ച്...
ReplyDeleteമീറ്റിന് എല്ലാ വിധ ആശംസകളും നേരുന്നു...
ReplyDeleteചിത്രങ്ങളും മനോഹരം.
ഇനിയും നടക്കട്ടെ നന്മയുടെ സന്ദേശവുമായി ബ്ലോഗ് മീറ്റുകള്‍
എന്‍റെ ആദ്യത്തെ ബ്ളോഗ് മീറ്റായിരുന്നു,,, ഒരുപാടു പേരെ കാണാനും പരിചയപെടാനും കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്,,,ഇനിയും ഇതുപോലെ മീറ്റുകള്‍ നടത്താനും അതു വന്‍വിജയമാക്കാനും മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പിനു കഴിയട്ടെ എന്നാശംസിക്കുന്നു,,,
ReplyDeleteമീറ്റ് വളരെ നന്നായി നടന്നു എന്നറിയുന്നതില്‍ സന്തോഷം.
ReplyDeleteഎല്ലാവരുടെയും "തനിനിറം" കാണാന്‍ സാധിച്ചതില്‍ ഒരു പാടു സന്തോഷമുണ്ട്,,
ReplyDeleteഎല്ലാവരേം കണ്ട് സന്തോഷം പങ്കു വെച്ചല്ലോ.നന്നായി.
ReplyDeleteആശംസകൾ
ReplyDeleteമീറ്റുകൾ നടക്കട്ടെ..ഈറ്റുകളും ,
ReplyDeleteഅങ്ങനെ ബൂലോകം പടർന്ന് പന്തലിക്കട്ടെ..
ആശംസകൾ
സന്തോഷം, ആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteമീറ്റ് സഗാടകര്‍ക്കും ഈറ്റ് ഉസ്താദ് മാര്‍ക്കും കൊമ്പന്റെ
ReplyDeleteവമ്പന്‍ അഭി നന്ദനം
:)
ReplyDeleteകുറുമാൻ തന്നേ കുമാറുന്‍ ?
ഒരു തകർപ്പൻ ദിവസമായിരുന്നു..പൂർണ്ണ വിജയം സംഘാടകർക്ക് അവകാശപ്പെടാം.
ReplyDeleteഎന്റെ പോസ്റ്റ് ഇവിടെ കാണാം
http://risclicks.blogspot.com/2011/05/2011.html
നന്നായി.
ReplyDeleteപരിചയം പുതുക്കാനും പുതിയവരെ പരിചയപ്പെടാനുമൊക്കെ സാധിച്ചതിൽ വളരെ സന്തോഷം. :)
ഓർഡർ..ഓർഡർ..!! ഇവർ ഇവിടെ ബോദിപ്പിച്ചതെല്ലാം സത്യമാണെന്നു ഒരു ദൃസാക്ഷിയായ ഞാൻ ഇതിനാൽ സാക്ഷയപ്പെടുത്തുന്നു. ആയതിനാൽ മീറ്റിയവർക്കും ഈറ്റിയവർക്കും ബഹുമാനപ്പെട്ട ബൂലോകം മാപ്പ് കൊടുത്ത് കരുണകാട്ടി വിട്ടയക്കണമെന്നു അപേക്ഷിക്കുന്നു.
ReplyDeleteഇതിനുമുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും...
ReplyDeleteഎന്റെ അഭിനന്ദനങ്ങള്‍ !
എല്ലാവരെയും ഒന്ന് പരിചയപ്പെടണമെങ്കില്‍ എവിടെയുണ്ട്.. എല്ലാവരുടേയും ഫോട്ടോ
ReplyDeleteപുതു മുഖങ്ങളും പഴേമുഖങ്ങളും..എല്ലാം കൂടി പെരുത്ത് സന്തോഷം...
ReplyDeleteതകര്‍പ്പന്‍..!!നമുക്കു വീണ്ടും മീറ്റണം...!!http://pularipoov.blogspot.com/2011/05/blog-post.html
ReplyDeleteഇസ്മായിലേ ഇതൊരു തുടക്കം ട്ടാ! മ്മക്ക് ഇനീം കൂടണം!
ReplyDeleteഒരു പിടി നല്ല ഓര്‍മ്മകളും നല്ല സൌഹൃദങ്ങളും! അദന്നേ!
നന്നായി!
ReplyDeleteനല്ല മീറ്റ്.
തുഞ്ചൻ മീറ്റിൽ തിന്നിട്ടും ആക്രാന്തം തീരാത്തരണ്ടാളെ കണ്ടു പിടിച്ചു.
വാഴ, കിച്ചുച്ചേച്ചി!
എല്ലാവർക്കും ആശംസകൾ!
സംഘാടകർക്ക് അഭിനന്ദനങ്ങൾ!
ഖത്തര്‍ കാരേ...... ക്ഷമിക്കണം.
ReplyDeleteമീറ്റ് കഴിഞ്ഞയുടനെ പെട്ടന്നു പോസ്ടിയത് കാരണം പറ്റിയതാണ്. തിരക്ക് കാരണം കുറെ അക്ഷരത്തെറ്റുകള്‍ കൂടിയിട്ടുമുണ്ട്.
എഡിറ്റ് ചെയ്യാന്‍ ശ്രമിക്കാം
കുറച്ചു ഫോട്ടോസ് നൌഷാദിന്റെ കല്ലക്ഷനില്‍ നിന്നും എടുത്തതാണ്.
ReplyDeleteചുരുങ്ങിയ സമയത്തിനുള്ളില്‍ നല്ലൊരു മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍...!
ReplyDeleteബ്ലോഗിലൂടെ മാത്രം പരിചയമുള്ള പലരെയും കാണാന്‍ കഴിഞ്ഞതിലും വളരെ സന്തോഷം.
നല്ല വിജയമായി എന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteപൂര്ന്നമാല്ലെന്കിലും ചിത്രങ്ങളും വിവരണങ്ങളും നന്നായി.
വാഴക്കോടനെ സമ്മതിക്കണം! തിരൂരിലും മീറ്റി പിന്നെ ഗള്‍ഫിലും മീറ്റി.മൂപ്പര്‍ പ്രത്യേക വിമാനത്തിലാണ് തിരൂരില്‍ വന്നത്. അങ്ങിനെ വേണം ഗള്‍ഫുകാരായ ആങ്കുട്ട്യാള്.
ReplyDeleteIsmail, I smile..
ReplyDeleteഫോട്ടോസ് പൂര്‍ണ്ണമായില്ലല്ലോ.!എന്നാലും ഉള്ളതുകൊണ്ട് ഓണം പോലെ ആക്കിയ ഇസ്മയില്‍ അഭിനന്ദനം അര്‍ഹിക്കുന്നു..ഇനിയും ഇനിയും മീറ്റുകള്‍ നടക്കട്ടെ എന്ന ആശംസകളോടെ ഇസ്മയില്‍ കുറുമ്പടിയുടെ അഭിപ്രായത്തിനു ഒരു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്.
ReplyDeleteഎല്ലവരെയും ഇരുട്ടത്ത് നിർത്തി ഫോട്ടൊ എടുത്തതുകൊണ്ട് ആരുടെയും മുഖം ഭാഗ്യത്തിനു വ്യക്തമായില്ല...
ReplyDeleteനന്ദി . ശരിക്കും ആസ്വദിച്ചിരുന്നു ഞാന്‍ മീറ്റ്...
ReplyDeleteഇസ്മയിൽ, നല്ല പോസ്റ്റ്... വീണ്ടും കാണാം.
ReplyDelete:)
ReplyDeleteകലക്കീട്ടോ... :)
ReplyDeleteപുലികളെ പരിചയപെടാന്‍ സാധിച്ചതില്‍ സന്തോഷം
ReplyDeleteഎന്നാലും എന്നെ വിളിച്ചില്ലല്ലോ...അതുകൊണ്ട് മുഖം വീർപ്പിച്ച് പിടിച്ച് കമന്റിടുന്നു.
ReplyDeleteപടങ്ങളും എഴുത്തൂം ഒക്കെ കേമമായിട്ടുണ്ട്, വല്യമ്മായിയെ കാണാൻ വലിയ ആശയുണ്ടായിരുന്നു. സന്തോഷമായി.
അഭിനന്ദനങ്ങളും ആശംസകളും....
ഇസ്മയിൽ ഭായ് ക്ഷമ ചോദിച്ചതു കൊണ്ട്...കിടക്കട്ടെ ഖത്തർ സ്നേഹിതന്മാരുടെ ആശംസകൾ....
ReplyDelete"ബൂലോകം " ശക്തമായി മുന്നോട്ടുപോകുന്നതിന്റെ ലക്ഷണങ്ങള്‍ ഈ മീറ്റിലും പ്രകടമാണ്.ഒരാഴ്ചത്തെ ശ്രമഫലമായി ഇത്രയും ഭംഗിയായി മീറ്റ് നടത്തിയ സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഏല്ലാവര്‍ക്കും എന്റെ അഭിനന്ദനം.
ReplyDeleteസത്യം പറയട്ടെ.. അതിലെ ഒന്ന് വരാന്‍ പറ്റാത്തതില്‍ വിഷമം തോന്നുന്നു... ഈ ഫോട്ടോസ് ഒക്കെ വിശേഷങ്ങള്‍ എല്ലാം പറഞ്ഞു..
ReplyDeleteഎല്ലാവര്ക്കും അഭിനന്ദനങ്ങള്‍
This comment has been removed by the author.
ReplyDeleteഇസ്മായിലെ... സമാധാനമായി. നമ്മുടെ പരിശ്രമം ഫലം കണ്ടു എന്ന് പ്രതികരണങ്ങളില്‍ നിന്നും അറിയുന്നു. സന്തോഷായി.
ReplyDeleteപിന്നെ എന്റെo തനിനിറം നീ എന്റെo ആരാധകര്ക്ക് കാണിച്ച് കൊടുത്തുവല്ലെ. ഇത്രയും കാലം ആ വട്ട മുഖത്തിന്റെs ഫോട്ടോയും വെച്ചായിരുന്നു ഇക്കണ്ട കമന്റും ഫോളോവേര്സിനെയും ഉണ്ടാക്കിയത്. ഇനിയിപ്പോള്‍ അത് നോക്കേണ്ട.
നല്ല വിവരണം. ഒന്നും വിട്ടില്ല അല്ലേ.
പോസ്റ്റിടുന്ന ഓരോരുത്തരും നമ്മുടെ “ആസ്ഥാന പോസ്റ്റിന്റെ” ഒരു ലിങ്ക് കൂടെ അവസാനം കൊടുത്താല്‍ മറ്റുള്ളവരുടെ മീറ്റ് പോസ്റ്റുകളും വിവരണങ്ങളും വായിക്കാന്‍ പറ്റും.
http://uaemeet.blogspot.com/2011/05/2011-uae-meet-2011.html
യു എ ഇ ബൂലോകം മൊത്തത്തില്‍ ഉണ്ടല്ലോ... നല്ലൊരു കൂടിച്ചേരലിന് അഭിനന്ദനങ്ങള്‍.
ReplyDeleteആശംസകൾ
ReplyDelete:))
ReplyDeleteഅയ്യൊ പാമേ....
ReplyDeleteമീറ്റിൽ വൈകിയെത്തി കയ്യിൽ കിട്ടിയ ഇത്തിരിനേരം കൊണ്ട് ഒത്തിരി സന്തോഷം വാരിയെടുത്താണ് ഞാൻ പോന്നത്. അതിന് അവസരം ഒരുക്കിയ താങ്കൾ ഉൾപ്പടെയുള്ള സംഘാടകരോട് അതീവ ക്ര്‌തജ്ഞത അറിയിക്കുന്നു.
ReplyDeleteഫോട്ടോയിലൂടെ എങ്കിലും നിങ്ങളെ കുറേപേരെ കാണാന്‍ കഴിഞ്ഞുവല്ലോ...അനുഭവങ്ങളും ചിത്രങ്ങളും പങ്കുവച്ചതിനു ഒത്തിരി നന്ദിയുണ്ട് ട്ടോ...
ReplyDeleteനന്നായി കേട്ടോ.എല്ലാ ആശംസകളും
ReplyDeleteപുതിയതും പഴയതും പുലികള്‍ ഒക്കെ കൂടിച്ചേര്‍ന്നു ഒരു മഹാ മീറ്റ്.. പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
ReplyDeleteപങ്കെടുക്കാന്‍ കഴിയാത്ത ദുഃഖം കൂടുതലാവുന്നു....
ReplyDeleteഹ..ഹാ...തകര്‍പ്പന്‍ ചിത്രങ്ങളും ഹൃദ്യമായ വിവരണങ്ങളും.ഈ സ്നേഹസംഗമം ഒരു വലിയ വിജയമാക്കിയതില്‍ സംഘാടകര്‍ക്കെല്ലാം അഭിമാനിക്കാം.പിന്നെ ആദ്യത്തെ ഫോട്ടോ ആരുടേതാ..നല്ല പരിചയമുള്ളതുപോലെ....
ReplyDeleteഇത് മീറ്റുകളുടെ കാലം..
ReplyDeleteഎന്ത് രസമായിരിക്കുമല്ലേ?എനിക്ക് തോന്നുന്നത് ദുബായിലെ ഓപ്പണ്‍ എയര്‍ മീറ്റ് ആയിരിക്കും ഏറ്റവും ഹൃദ്യം എന്നാണ്.
ചിത്രങ്ങളും വിശേഷങ്ങളുമറിയിച്ചതില്‍ സന്തോഷം..
സൂപ്പര്‍ മച്ചാ..
ReplyDeleteഹൊ.. ബ്ലോഗു മീറ്റിൽ പങ്കെടുക്കാൻ വേണ്ടി പ്രവാസിയാകേണ്ടി വരുമൊന്നാ...
ReplyDelete